ന്യൂഡല്‍ഹി:തന്റെ വീടിനെയും വാനരന്മാര് വെറുതെ വിടുന്നില്ലെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം.വെങ്കയ്യ നായിഡു. ഡല്‍ഹിയിലെ വാനരശല്യം തടയാന്‍ നടപടിവേണമെന്ന് ഐഎന്‍എല്‍ഡിയുടെ രാജ്യസഭാംഗം റാം കുമാര്‍ കശ്യപ് ശൂന്യവേളയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു വെങ്കയ്യയുടെ നര്‍മം കലര്‍ന്ന പ്രതികരണം. വാനരന്മാരെക്കൊണ്ട് പൊറുതിമുട്ടിയെന്നായിരുന്നു എംപിയുടെ പരാതി. വീടുകളിലെ ചെടികള്‍ പറിച്ചുകളയുക, ഉണക്കാനിടുന്ന വസ്ത്രങ്ങള്‍ എടുത്തുകൊണ്ടുപോകുക തുടങ്ങിയവ പതിവാണ്. പാര്‍ലമെന്ററി സമിതി യോഗത്തിനു വരികയായിരുന്ന ഒരു എംപിയെ വാനരന്മാര് ആക്രമിച്ചതിനാല്‍ അദ്ദേഹത്തിനു യോഗത്തില്‍ പങ്കെടുക്കാനായില്ലെന്നും റാം കുമാര്‍ പറഞ്ഞു. ഇതോടെയാണു തന്റെ ഔദ്യോഗിക വസതിയിലും വാനരവിളയാട്ടമാണെന്നു വെങ്കയ്യ നായിഡു പറഞ്ഞത്. വാനരന്മാര്ക്കെതിരെ പരാതി പറയുന്നതു മൃഗസ്നേഹിയായ കേന്ദ്രമന്ത്രി മേനക ഗാന്ധി കേള്‍ക്കേണ്ടെന്ന വെങ്കയ്യയുടെ തമാശ സഭയില്‍ ചിരിപടര്‍ത്തി. ഒടുവില്‍, വാനരശല്യം തടയാന്‍ എന്തെങ്കിലും മാര്‍ഗം കണ്ടെത്തണമെന്നു കേന്ദ്രമന്ത്രി വിജയ് ഗോയലിനു നിര്‍ദേശം നല്‍കിയാണു വെങ്കയ്യ നായിഡു ചര്‍ച്ചയ്ക്കു വിരാമമിട്ടത്. വാനരന്മാര്ക്ക് എന്ത് മന്ത്രി എന്ത്…
Read More