ഏതു ശുനകനും ഒരു ദിവസമുണ്ടെന്നതു പെരുമ കേട്ട പഴഞ്ചൊല്ലാണ്. ശുനകനു മാത്രമല്ല കുരങ്ങനും ഒട്ടകത്തിനും വരെ ഒരു ദിവസമുണ്ടെന്നു തെളിയിക്കുകയാണ് ചില ആചാരങ്ങൾ. കുരങ്ങൻമാരെയും ഒട്ടകത്തെയുമൊക്കെ ഒരു ദിവസം വിഐപികളായി വരവേൽക്കുന്ന ആചാരം തായ്ലൻഡിന്റെ പ്രത്യേകതയാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും അന്ന് ഇക്കൂട്ടർക്കു കുശാലാണ്. പഴങ്ങളും പച്ചക്കറിയും ഉപയോഗിച്ചു മനോഹരമായി ഒരുക്കിയ പൂക്കളുടെയും മരങ്ങളുടെയും തടാകങ്ങളുടെയും രൂപങ്ങള്‍. രണ്ടു ടണ്ണോളം പച്ചക്കറി. പഴങ്ങളും ഐസ്ക്രീമും മറ്റു ഭക്ഷ്യവസ്തുക്കളും വേറെ. ആഘോഷങ്ങള്‍ക്കു സമയമാകുമ്പോഴേക്കും രണ്ടായിരത്തോളം അതിഥികള്‍ വേദിയിലേക്കു കടന്നുവരും. അതിഥികള്‍ മനുഷ്യരല്ല, കുരങ്ങന്മാരാണ്. മനുഷ്യര്‍ക്ക് ഇവിടെ ആതിഥേയരുടെ റോളാണ്.തായ്ലന്ഡിലെ ലോപ്ഭുരി പട്ടണത്തിലെ മങ്കി ഫെസ്റ്റിവലിലേക്കു കടന്നു ചെല്ലുമ്പോള്‍ കാണുന്ന കാഴ്ചകളാണിത്. വിവിധ തീന്മേശകളിലും കോണുകളിലുമായി തയാറാക്കിയിട്ടുള്ള ബുഫേയില് ഈ വാനര അതിഥികള്‍ യഥേഷ്ടം ചുറ്റിക്കറങ്ങി ആവശ്യമുള്ളതെല്ലാം കഴിച്ചു തങ്ങള്‍ക്കായി അനുവദിക്കപ്പെട്ട ദിവസം ആസ്വദിക്കും. വയറു നിറഞ്ഞു കഴിഞ്ഞാലോ അവ ആതിഥേയരുടെ…
Read More