മങ്കിപോക്സ് ഭീതി സംസ്ഥാനത്ത് വ്യാപിക്കുന്നു. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയ്ക്കു പിന്നാലെ വിദേശത്തു നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയെയും രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിയാരത്തുള്ള ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഗള്‍ഫില്‍ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാള്‍ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോള്‍ ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ മുറിയില്‍ നിരീക്ഷണത്തിലാണ്. ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ച കുരങ്ങുപനി കേസ് യുഎഇയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ 35 വയസുള്ള കൊല്ലം സ്വദേശി ആയിരുന്നു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ രോഗം സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിയായ ഇയാളെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (എംസിഎച്ച്) ചികിത്സയ്ക്കായി ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പരിശോധന നടത്തിയത്.…
Read MoreTag: monkey pox
മങ്കിപോക്സ് ! രോഗബാധിതന് സഞ്ചരിച്ച ഓട്ടോ, ടാക്സി ഡ്രൈവര്‍മാരെ കണ്ടെത്താനായില്ല; അതീവ ജാഗ്രതാ നിര്‍ദ്ദേശം…
മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച ഓട്ടോയിലെയും ടാക്സിയിലെയും ഡ്രൈവര്‍മാരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കൊല്ലം ജില്ല കളക്ടര്‍. പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇന്നുതന്നെ കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്നും കളക്ടര്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ച യുവാവിന്റെ അമ്മയെയും സഹോദരനെയും തിരുവനന്തപുരത്തുതന്നെ നിരീക്ഷണത്തിലാക്കിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു. കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോകാനാണ് ഇയാള്‍ ടാക്സി വിളിച്ചതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന 35 പേരുടെ സ്വദേശമായ അഞ്ചുജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശവും നല്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം എന്നീ ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാനിര്‍ദേശം നല്കാന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്. മങ്കിപോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേക സൗകര്യമൊരുക്കാന്‍…
Read Moreകുരങ്ങുപനി കേരളത്തിലും ! യുഎഇയില്‍ നിന്നു വന്നയാള്‍ നിരീക്ഷണത്തില്‍; ലൈംഗികബന്ധത്തിലൂടെയും പകരും…
സംസ്ഥാനത്ത് കുരങ്ങ് വസൂരി (മങ്കിപോക്സ്) എത്തിയെന്നു സംശയം. യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയ ആള് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇയാളില്‍ നിന്ന് ശേഖരിച്ച സാംപിള്‍ പുണെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈകിട്ട് പരിശോധനാഫലം ലഭിച്ചശേഷമേ ഇക്കാര്യം സ്ഥരീകരിക്കാനാകൂവെന്ന് മന്ത്രി അറിയിച്ചു. ഇയാള്‍ക്ക് കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമില്ലെന്നും മന്ത്രി വിശദീകരിച്ചു. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ. കുരങ്ങില്‍ നിന്നു പടരുന്ന വൈറല്‍ പനി മനുഷ്യരില്‍ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പര്‍ക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവില്‍ മങ്കിപോക്സിനും നല്‍കുന്നത്. ഇത് 85% ഫലപ്രദമാണ്. 1960 ല്‍ കോംഗോയിലാണ് മങ്കിപോക്സ് ആദ്യമായി കണ്ടെത്തിയത്. പനി, തലവേദന, ദേഹത്ത് ചിക്കന്‍പോക്സിനു സമാനമായ കുരുക്കള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. പരോക്ഷമായി രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. ആഫ്രിക്കയില്‍ നിന്നു മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കുന്ന…
Read Moreകുരങ്ങുപനി മറ്റൊരു കോവിഡായി മാറുമോ ? മങ്കിപോക്സ് പടരുന്നതിനെത്തുടര്‍ന്ന് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ലോകാരോഗ്യ സംഘടന…
മങ്കിപോക്സ് ലോകവ്യാപകമാവുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ലോകാരോഗ്യ സംഘടന. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടുത്തയാഴ്ച്ച യുഎന്‍ ഹെല്‍ത്ത് ഏജന്‍സി അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുന്നുണ്ട്. ജൂണ്‍ എട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം 2821 പേരെയാണ് മങ്കിപോക്സ് ബാധിച്ചിരിക്കുന്നത്. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ 1285 മങ്കിപോക്സ് കേസുകളാണുള്ളത്. കാമറൂണ്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കോംഗോ, ലൈബീരിയ തുടങ്ങിയ എട്ടോളം ആഫ്രിക്കന്‍ രാജ്യങ്ങളിലും രോഗം പടരുന്നുണ്ട്. രോഗം പടരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 72 മരണമാണ് ജൂണ്‍ എട്ടുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ഥിതി കൈവിട്ടുപോകുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും വേണ്ട നടപടി കൈക്കൊള്ളേണ്ട സമയമായെന്നും ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗബ്രിയേഷ്യസ് പറഞ്ഞു. കോവിഡിനോളം അപകടകാരിയല്ല മങ്കിപോക്സ് എങ്കിലും രോഗംബാധിച്ച ഒരാളെ കൃത്യമായി ഐസൊലേറ്റ് ചെയ്യുന്നതില്‍ തുടങ്ങി അപകടസാധ്യതയുള്ളവരെ മാറ്റിനിര്‍ത്തുക, ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍…
Read More