ഭാഗ്യം ആരും കണ്ടില്ല നൈസായി സ്ഥലം കാലിയാക്കിയേക്കാം ! ‘നീ തീര്‍ന്നെടാ തീര്‍ന്നു ‘എന്ന ഭാവത്തില്‍ രാജവെമ്പാല; ‘വിടില്ല ഞാന്‍’ എന്ന വിധത്തില്‍ കുരങ്ങനും; വീഡിയോ വൈറലാകുന്നു…

രാജവെമ്പാലയും കുരങ്ങനും ഏറ്റുമുട്ടിയാല്‍ ആരു ജയിക്കും. നിസംശയം ആളുകള്‍ പറയും രാജവെമ്പാലയെന്ന്. ഉഗ്രവിഷമുള്ള ഭീമന്‍ പാമ്പിന്റെയടുത്ത് കുരങ്ങന്‍ എങ്ങനെ രക്ഷപ്പെടാന്‍. ഇത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുരങ്ങനെ കൊന്നു തള്ളുമെന്ന വാശിയില്‍ പത്തി വിടര്‍ത്തി നില്‍ക്കുകയാണ് രാജവെമ്പാല. എന്നാല്‍ വിടാന്‍ ഒരുക്കമില്ലാത്ത മട്ടിലാണ് കുരങ്ങന്‍. കീഴടക്കിയ ശേഷമേ തിരിച്ചുപോകുകയുള്ളൂ എന്ന ഭാവത്തില്‍ കുരങ്ങന്‍ തുടര്‍ച്ചയായി ആക്രമിക്കുകയാണ്. അവസാനം യുദ്ധത്തില്‍ കുരങ്ങന്‍ വിജയിക്കുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്. പത്തി താഴ്ത്തി രക്ഷപ്പെടാനുളള ശ്രമത്തിലാണ് രാജവെമ്പാല. നിരവധി തവണയാണ് പാമ്പ് കൊത്താന്‍ ശ്രമിച്ചത്. എന്നാല്‍ വിദഗ്ധമായി കുരങ്ങന്‍ ഒഴിഞ്ഞുമാറി. അതിനിടെ പാമ്പിന്റെ ചുറ്റും വട്ടം കറങ്ങി പാമ്പിനെ ആക്രമിക്കാനും കുരങ്ങന്‍ ശ്രമിക്കുന്നുണ്ട്. എന്തായാലും തന്റെ തോല്‍വി ആരും കണ്ടില്ലെന്ന ഭാവത്തില്‍ രാജവെമ്പാല നൈസായി മുങ്ങിയെന്നത് പരമാര്‍ത്ഥം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റാണ്.

Read More

ലാബ് ജീവനക്കാരനെ ആക്രമിച്ച് കോവിഡ് സാമ്പിളുകള്‍ തട്ടിയെടുത്ത് കുരങ്ങുകള്‍ ! സാമ്പിള്‍ കിറ്റ് ചവച്ച കുരങ്ങന്‍ ആശങ്ക പരത്തുന്നു;വീഡിയോ കാണാം…

ഉത്തര്‍പ്രദേശിലെ മീററ്റില്‍ കോവിഡ്19 സംശയിക്കുന്ന രോഗികളുടെ സാമ്പിളുകള്‍ തട്ടിയെടുത്ത് ഓടി കുരങ്ങുകള്‍. ലാബ് ജീവനക്കാരനെ ആക്രമിച്ചാണ് കുരങ്ങുകള്‍ സാമ്പിള്‍ തട്ടിയെടുത്തത്. മീററ്റ് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. രോഗം സംശയിക്കുന്ന മൂന്ന് വ്യക്തികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് കുരങ്ങുകള്‍ തട്ടിയെടുത്തത്. പിന്നീട് കുരങ്ങുകളിലൊന്നിനെ സാമ്പിള്‍ കിറ്റ് ചവയ്ക്കുന്ന നിലയില്‍ ഒരു മരത്തിന്റെ മുകളില്‍ കണ്ടെത്തി. ഇതോടെ കോവിഡ് വ്യാപിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍.

Read More

വിജയം കണ്ട വാക്‌സിന്‍ മനുഷ്യരിലെ പരീക്ഷണത്തിനു തയ്യാറാണെന്ന് അറിയിച്ച് ശാസ്ത്രജ്ഞ ! കോവിഡ് ബാധിച്ച കുരങ്ങന്മാരില്‍ നൂറുശതമാനം വിജയം…

കോവിഡിനെതിരേയുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനിന്റെ ഭാഗമായ പരീക്ഷണം വിജയമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്. വൈറസ് പരീക്ഷിച്ച ആറ് റൂസസ് മക്കാക് കുരങ്ങുകളിലാണ് പ്രതീക്ഷയ്ക്കു വകയുള്ള ഫലം കണ്ടെത്തിയിരിക്കുന്നത്. റൂസസ് മക്കാക് കുരങ്ങുകളില്‍ നടത്തിയ പരീക്ഷണം വിജയകരമായതു മനുഷ്യനിലും ഈ വാക്സിന്‍ ഗുണകരമാകുമെന്നതിന്റെ സൂചനയാണെന്ന് NIH വ്യക്തമാക്കി. എന്നാല്‍ ഇത് മനുഷ്യനില്‍ പരീക്ഷിച്ചു തുടങ്ങിയിട്ടേ ഉള്ളൂ എന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വക്താക്കള്‍ അറിയിച്ചു. SARS-CoV-2 virus ബാധിച്ച ആറ് കുരങ്ങന്മാരിലാണ് ഈ വാക്സിന്‍ പരീക്ഷിച്ചത്. വീണ്ടും പരിശോധന നടത്തിയപ്പോള്‍ ഈ കുരങ്ങന്മാരുടെ ശ്വാസകോശത്തില്‍ നിന്നും വൈറസ് അപ്രത്യക്ഷമായിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡും സംയുക്തമായി അമേരിക്കയില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നത്. SARS-CoV-2 virus ബാധിച്ച ആറ് കുരങ്ങന്മാര്‍ക്കും ഈ വാക്സിന്‍ പരീക്ഷിച്ചതിനുശേഷം ന്യൂമോണിയ ഉണ്ടായില്ലെന്നും മനുഷ്യന്റേതു പോലെയുള്ള ഇമ്യൂണ്‍ സിസ്റ്റം ആണ് റൂസസ് മക്കാക്…

Read More

ഇതെന്തൊരു കുരങ്ങന്‍ ! മോട്ടോര്‍ സൈക്കിളിലെത്തി കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ കുരങ്ങന്റെ ശ്രമം;ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു…

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ ഏവരെയും ഞെട്ടിക്കുകയാണ്. കുട്ടികള്‍ കളിക്കുന്ന മോട്ടോര്‍ സൈക്കിളിലെത്തി ഒരു കൊച്ചുകുഞ്ഞിനെ പിടിച്ചുവലിച്ചു കൊണ്ടുപോകുന്ന കുരങ്ങന്റേതാണ് വിഡിയോ. ആളുകള്‍ നോക്കിയിരിക്കെയാണ് തെരുവിലൂടെ കുട്ടി മോട്ടോര്‍ സൈക്കിളിലെത്തുന്ന കുരങ്ങന്‍ കുഞ്ഞിനെ വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ആദ്യ ശ്രമത്തില്‍ കുട്ടി പിടിവിട്ട് നഷ്ടപ്പെടുമ്പോള്‍ വീണ്ടും വലിക്കാന്‍ ശ്രമിക്കുന്നതും അല്‍പദൂരം കുഞ്ഞിനെ വലിച്ചു കൊണ്ടു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍ ഒരാള്‍ ഓടിയെത്തുമ്പോള്‍ മാത്രമാണ് കുരങ്ങന്‍ കുഞ്ഞിനെ വിട്ട് ഓടിപ്പോകുന്നത്. മുന്‍ ബാസ്‌കറ്റ് ബോള്‍ താരം റെക്‌സ് ചമ്പാന്‍ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം കോടിക്കണക്കിന് ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു.

Read More

ലോക്ക് ഡൗണ്‍ കാലത്തു ഞങ്ങള്‍ക്കും വേണ്ടേ എന്തെങ്കിലും നേരമ്പോക്കുകള്‍ ! ടെറസിലിരുന്ന് കുരങ്ങന്‍ പട്ടം പറപ്പിക്കുന്ന വീഡിയോ വൈറലാകുന്നു…

ലോക്ക് ഡൗണ്‍ കാലത്ത് പുതിയ പുതിയ ഹോബികള്‍ കണ്ടെത്തുകയാണ് ചിലര്‍. ഇക്കാര്യത്തില്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും മോശമല്ലെന്നു തെളിയിക്കുകയാണ് ഒരു വീഡിയോ. ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവെച്ച കുരങ്ങന്റെ അമ്പരപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. വീടിന്റെ ടെറസിലിരുന്ന് ആരോ പട്ടം പറത്തുകയാണ് വീഡിയോയില്‍ എന്നാണ് നാം ആദ്യം കരുതുക. എന്നാല്‍ സൂക്ഷിച്ച് നോക്കിയാല്‍ കാണാം ഒരു കുരങ്ങനാണ് അതെന്ന്. കാറ്റില്‍ പട്ടം പൊങ്ങിപ്പറക്കുന്നതാണ് വീഡിയോയില്‍ നാം ആദ്യം ശ്രദ്ധിക്കുക. കുരങ്ങനാണ് ചരടില്‍ പിടിച്ചിരിക്കുന്നതെന്ന് പിന്നീടാണ് മനസിലാകുക. അവസാനം ചരട് വലിച്ചടുപ്പിച്ച് പട്ടം കുരങ്ങന്‍ തന്റെ കൈയിലാക്കുകയും ചെയ്യുന്നു. നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്കു താഴെ വന്നിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 14,000 ലധികം പേര്‍ കണ്ടുകഴിഞ്ഞു. എന്തായാലും കുരങ്ങന്‍ ആള് ‘പുലി’യാണെന്നാണ് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍…

Read More

മനുഷ്യരെ മാത്രമല്ല പട്ടിണിയിലാകുന്ന മൃഗങ്ങളെയും പരിഗണിക്കണം ! തെരുവു നായകള്‍ക്കും കാവുകളിലെ കുരങ്ങന്മാര്‍ക്കും ഭക്ഷണമെത്തിക്കണമെന്ന് മുഖ്യമന്ത്രി…

സംസ്ഥാനം ലോക്ക് ഡൗണായതോടെ നിരവധി മനുഷ്യരാണ് പട്ടിണിയിലായത്. ഇത്തരം മനുഷ്യര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സന്നദ്ധ സംഘടനകളടക്കം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരോടൊപ്പം പട്ടിണിയിലായ മറ്റൊരു കൂട്ടരുണ്ട്. തെരുവിലും മറ്റും കഴിയുന്ന നായ്ക്കള്‍ അടക്കമുള്ള ജീവികളാണത്. ലോക്ക് ഡൗണ്‍ ആയതോടെ പട്ടിണിയിലായ മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. പട്ടിണിയിലായ തെരുവുനായകള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാന്‍ കോഴിക്കോട് സിറ്റി കമ്മീഷണര്‍ എവി ജോര്‍ജ് നിര്‍ദേശിച്ചു. കഴിഞ്ഞദിവസമാണ് ഭക്ഷണം കിട്ടാതെ തെരുവുനായകള്‍ അക്രമാസക്തരാവുമെന്നും അവയ്ക്ക് ഭക്ഷണമെത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ലോക്ക് ഡൗണ്‍ മൂലം അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷ്യവസ്തുകള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ജനങ്ങളെല്ലാം വീടുകളില്‍ കഴിയുന്ന സാഹചര്യത്തിലാണ് തെരുവുനായ്ക്കള്‍ അടക്കമുള്ള മൃഗങ്ങള്‍ ഭക്ഷണമില്ലാതെ വലയുന്നത്. ജനങ്ങള്‍ വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ തെരുവുനായകള്‍ക്ക് ഭക്ഷണം ലഭിക്കാന്‍ സാഹചര്യമില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍…

Read More

ശരീരം നിറയെ മുറിവുമായി കുരങ്ങന്‍ മെഡിക്കല്‍ സ്‌റ്റോറില്‍ ! കുരങ്ങന്‍ മരുന്നു വാങ്ങുന്നതിന്റെ അസാധാരണ ദൃശ്യങ്ങള്‍ വൈറലാകുന്നു…

ശരീരത്തില്‍ പരിക്ക് പറ്റിയാല്‍ മരുന്നുവാങ്ങാനായി മെഡിക്കല്‍ സ്റ്റോറില്‍ പോകാത്ത ആളുകള്‍ കുറവാണ്. എന്നാല്‍ പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലുള്ള മല്ലാപൂരിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ മരുന്നു വാങ്ങാനെത്തിയ ആളെക്കണ്ട് അവിടെ കൂടിനിന്നവരെല്ലാം ഞെട്ടി. കാരണം ഒരു കുരങ്ങനാണ് മരുന്നു വാങ്ങാനെത്തിയത്.ശരീരം മുഴുവന്‍ മുറിവേറ്റ നിലയിലാണ് കുരങ്ങന്‍ എത്തിയത്. കുരങ്ങന്‍ മരുന്നിനായാണ് തന്റെ മെഡിക്കല്‍ ഷോപ്പില്‍ എത്തിയതെന്ന് മനസിലാക്കിയ ഉടമ ആഞ്ജും അജിം ഉടന്‍ തന്നെ കുരങ്ങന് മരുന്ന് നല്‍കുകയായിരുന്നു. മരുന്നു പുരട്ടിയ ശേഷം മെഡിക്കല്‍ ഷോപ്പിനു മുന്നിലുള്ള മേശയില്‍ ഇരുന്ന് ഒരു മണിക്കൂറോളം വിശ്രമിച്ച ശേഷമാണ് കുരങ്ങന്‍ അവിടെ നിന്നും പോയത്. സംഭവം നടക്കുമ്പോള്‍ അവിടെ മരുന്നു വാങ്ങാനെത്തിയ മൊനിറുള്‍ ഇസ്ലാം എന്നയാളാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സമീപത്തുള്ള ഓട്ടോറിക്ഷയുടെ പുറത്തു നിന്നും ചാടിയാണ് മെഡിക്കല്‍ ഷോപ്പിന്റെ കൗണ്ടറില്‍ കുരങ്ങന്‍…

Read More

ഇപ്പോഴാ ആ പ്രയോഗം ശരിയായത് ! വധുവിന്റെ തലയില്‍ നിന്ന് പൂമാല തട്ടിയെടുത്ത് കുരങ്ങന്‍; വീഡിയോ വൈറലാകുന്നു

കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയാലെങ്ങനെയിരിക്കും. പണ്ടു മുതലുള്ള ഒരു പ്രയോഗമാണിത്. എന്നാല്‍ ഇപ്പോള്‍ ശരിക്കും കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയിരിക്കുകയാണ്. അതിന്റെ വീഡിയോയും ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഒരു കല്യാണ വിഡിയോയിലെ രംഗങ്ങളാണ് പുറത്ത് വന്നത്്. വധുവിന്റെ തലയില്‍ നിന്നും മുല്ലപ്പൂവ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന കുരങ്ങന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. വധുവും വരനും ഫോട്ടോയ്ക്കായി പോസ് ചെയ്യുമ്പോള്‍ തൊട്ട് പിന്നിലെ മതിലില്‍ രണ്ട് കുരങ്ങന്മാര്‍ വന്നിരിക്കുന്നത് കാണാം. ഇതില്‍ ഒരു കുരങ്ങന്‍ വധുവിന്റെ തലയിലെ മുല്ലപ്പൂവില്‍ കൈ വെച്ചു. മുല്ലപ്പൂവ് വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ല. ഇത് കണ്ട് നിന്ന വരന്‍ വധുവിന്റെ തലയില്‍ നിന്ന് തന്നെ നീളത്തിലൊരു മുല്ലമാല കുരങ്ങന് കൊടുക്കുകയായിരുന്നു. മുല്ലപ്പൂവ് കിട്ടയതോടെ കുരങ്ങന്‍ അതും കൊണ്ട് ഓടിപ്പോവുകയും ചെയ്തു. ഈ സമയമത്രെയും വധു പേടിച്ചു നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. എന്തായാലും പൂമാല കിട്ടിയതോടെ…

Read More

കുരങ്ങന്റെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുന്നതിന്റെ സെല്‍ഫി വീഡിയോ ഫേസ്ബുക്കിലിട്ടു; കുരങ്ങനെ ലൈംഗികമായി ഉപദ്രവിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് മൂന്നു വര്‍ഷം ശിക്ഷ വിധിച്ച് കോടതി

ഈജിപ്തിലുള്ള ബസ്മ അഹമ്മദ് എന്ന യുവതി ചെയ്ത പ്രവൃത്തി കേട്ട് ആളുകള്‍ മൂക്കത്ത് വിരല്‍ വയ്ക്കുയാണ്. ഈ പ്രവൃത്തി ചെയ്തതിന് കോടതി ഇവരെ മൂന്നു വര്‍ഷം തടവിനു ശിക്ഷിക്കുകയും ചെയ്തു. ഒരു കുരങ്ങനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിനാണ് മാന്‍സൗറ സിറ്റിയിലെ കോടതി വെള്ളിയാഴ്ച യുവതിക്കെതിരെ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ കുരങ്ങന്റെ ലൈംഗികാവയവത്തില്‍ സ്പര്‍ശിച്ച് കൊണ്ട് സെല്‍ഫി വീഡിയോ പകര്‍ത്തുകയും അത് ഫേസ്ബുക്കിലിടുകയും ചെയ്തിരുന്നു. വീഡിയോ വൈറലായതിനെത്തുടര്‍ന്നാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയിലായിരുന്നു വൈറലായിത്തീര്‍ന്നത്. കുരങ്ങന്റെ ലൈംഗിക അവയവത്തില്‍ തൊടുമ്പോല്‍ ബസ്മ ഉച്ചത്തില്‍ ചിരിക്കുന്നത് വീഡിയോയില്‍ കാണാം. നൈല്‍ ഡെല്‍റ്റ സിറ്റിയിലെ ഒരു പെറ്റ് ഷോപ്പില്‍ വച്ചായിരുന്നു സംഭവം അരങ്ങേറിയത്. കുരങ്ങനെ ഈ വിധത്തില്‍ സ്പര്‍ശിച്ച് ചുററുമുള്ളവരോട് ലൈംഗിക അര്‍ത്ഥം വച്ച് യുവതി ചിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുരങ്ങനെ…

Read More

നീയൊക്കെ തിന്നുന്ന സ്‌നാക്ക്‌സ് തേടി എത്തുന്നത് വിശപ്പ് കൊണ്ട്; അതിന് ഈ ക്രൂരതയാണോ വേണ്ടത്…ചെറ്റകളെ; കുരങ്ങിനെ ക്രൂരമായി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരേ യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു…

എല്ലാമുണ്ടെങ്കിലും ഒന്നുമില്ലാത്തവരെ ഉപദ്രവിക്കുന്നത് ഒരു കൂട്ടം മനുഷ്യരുടെ സ്വഭാവവൈകൃതമാണ്. മനുഷ്യനെ മാത്രമല്ല മിണ്ടാപ്രാണികളായ മൃഗങ്ങളെയും ഒരു കാരണവുമില്ലാതെ ഉപദ്രവിക്കാന്‍ ഇക്കൂട്ടര്‍ മടിക്കാറില്ല. ഇത്തരം ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.  ഭക്ഷണത്തിനായി ഒരു കൂട്ടം ആളുകളുടെ അടുത്തെത്തിയ പെണ്‍കുരങ്ങിനെ അവര്‍ മാരകമായി മുറിവേല്‍പ്പിച്ച ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചോരയില്‍ കുതിര്‍ന്ന തലയുമായി സ്വന്തം കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ചിരിക്കുന്ന കുരങ്ങിന്റെ ചിത്രം ഏവരുടെയും കണ്ണു നനയിക്കുകയാണ്. ആക്രമികള്‍ക്കെതിരേ ഒരു യുവാവ് ഫേസ്ബുക്കില്‍ കുറിച്ച് പോസ്റ്റും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… കഴിവ് ,മിടുക്ക് ,ചങ്കുറ്റം കാട്ടേണ്ടത് മിണ്ട പ്രാണിയോടല്ല. അതിഥിയായി നിന്റെയൊക്കെ സ്വീകരണമുറിയില്‍ കയറി വന്നതല്ല .നീയൊക്കെ ഇവര്‍ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് സമാധാനത്തോടെ ജീവിക്കുന്നയിടത്ത് നിയമം ലംഘിച്ച് കള്ള് കുടിക്കാന്‍ പോകുന്നത് ഭയം കൊണ്ടല്ലേ ? . അവിടെ നീയൊക്കെ…

Read More