കുരങ്ങന് വണ്ടിയോടിച്ച സംഭവത്തില്‍ കര്‍ണാടക എസ്ആര്‍ടിസിയുടെ (കെഎസ്ആര്‍ടിസി) ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. സ്റ്റിയറിംഗ് കുരങ്ങന് കൈമാറിയ സംഭവത്തില്‍ ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. ഡ്രൈവറുടെ മടിയിലിരുന്നായിരുന്നു കുരങ്ങന്റെ ഡ്രൈവിംഗ്. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ നിന്ന് ഭരമസാഗരയിലേക്കുള്ള ബസിലെ ഡ്രൈവര്‍ പ്രകാശാണ് വണ്ടിയുടെ വളയം കുരങ്ങന് കൈമാറിയത്. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ പ്രകാശ് സ്റ്റിയറിംഗ് കുരങ്ങിന് കൈമാറിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കതിരെ നടപടി സ്വീകരിച്ചത്. ഇയാള്‍ക്കതിരെ വകുപ്പുതല അന്വേഷണം നടത്തും. ഈ അന്വേഷണം പൂര്‍ത്തിയാക്കുന്നതു വരെയാണ് സസ്പെന്‍ഷന്‍. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രകാശിനെതിരേ വേണ്ട നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. #WATCH Viral video from Karnataka's Davanagere of a KSRTC bus driver driving with a Langur perched on the steering wheel. The bus driver has been suspended…
Read MoreTag: monkey
അമ്മയ്ക്കൊപ്പം ഉറങ്ങിയ ചോരക്കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്തു; വനംവകുപ്പ് അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍…
ഭുവനേശ്വര്‍:അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന 16 ദിവസം പ്രായമുള്ള നവജാതശിശുവിനെ കുരങ്ങ് തട്ടിയെടുത്ത് കാട്ടിലേക്കോടി. ഒഡിഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് സംഭവം. കുട്ടിക്കുവേണ്ടി കാട്ടില്‍ വ്യാപക തിരച്ചില്‍ നടന്നുവരികയാണ്. കുട്ടിയെ കുരങ്ങ് എടുത്തോടുന്നതു കണ്ട അമ്മ നിലവിളിച്ച് ആളെ കൂട്ടി. നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്‌നിശമനസേനാംഗങ്ങളും ചേര്‍ന്നാണ് കുട്ടിയെ തിരഞ്ഞു കൊണ്ടിരിക്കുന്നത്.വനംവകുപ്പിന്റെ 30 ജീവനക്കാര്‍ മൂന്നു സംഘങ്ങളായി കാട്ടില്‍ തിരയുകയാണെന്ന് ദമാപദ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സംഗ്രം കേസരി മൊഹന്തി പറഞ്ഞു. പ്രദേശത്ത് ദിവസങ്ങള്‍ക്കുമുന്‍പ് ഏതാനും ആളുകളെ കുരങ്ങുകള്‍ ആക്രമിച്ചിരുന്നു. പരാതി നല്‍കിയിട്ടും വനംവകുപ്പധികൃതര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Read Moreലോറിയില്‍നിന്ന് വാനരസംഘം രണ്ടേകാല്‍ ലക്ഷം രൂപ അടിച്ചുമാറ്റി! കച്ചവടക്കാര്‍ പുറകെ ഓടിയെങ്കിലും കുരങ്ങന്മാര്‍ പണവുമായി മുങ്ങി, സംഭവം കുട്ടിക്കാനത്ത്
വാനരസംഘം തൊപ്പിയും ഭക്ഷണവും മാത്രമല്ല തക്കം കിട്ടിയാല്‍ പണപ്പൊതിയും അടിച്ചുമാറ്റും. കുട്ടിക്കാനം വളഞ്ഞങ്ങാനത്തു നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍നിന്നു രണ്ടേകാല്‍ ലക്ഷം രൂപ സൂക്ഷിച്ച ബാഗാണു കുരങ്ങന്മാര്‍ സംഘടിതമായി എടുത്തുകൊണ്ടോടിയത്. കോട്ടയത്തെത്തി വാഴക്കുല വിറ്റതിനുശേഷം മടങ്ങിയ തമിഴ്‌നാട്ടില്‍നിന്നുള്ള കര്‍ഷകരുടെ പണമാണു കുരങ്ങന്‍മാര്‍ സ്വന്തമാക്കി കാട്ടിലൊളിച്ചത്. പണസഞ്ചിയുമായി സ്ഥലം വിട്ട കുരങ്ങനു പിന്നാലെ കച്ചവടക്കാര്‍ ഓടിയെങ്കിലും സംഘം മരം കയറിക്കയറി സ്ഥലം കാലിയാക്കി. വ്യാഴാഴ്ച മടക്കയാത്രയില്‍ വളഞ്ഞങ്ങാനത്ത് ലോറി നിര്‍ത്തി ചായകുടിക്കാന്‍ കയറിയതാണ് 20 അംഗ കച്ചവടക്കാര്‍. ചായകുടിച്ചിറങ്ങുന്‌പോഴാണു ലോറിയില്‍ ചെക്കിംഗിനു കയറിയ കുരങ്ങന്‍മാര്‍ ബാഗുമായി പായുന്നതു കാണാനിടയായത്. ബഹളം കൂട്ടി പിന്നാലെ പോയെങ്കിലും വാനരസംഘം ബാഗു കൈമാറി കാട്ടിലൊളിച്ചു. വളഞ്ഞങ്ങാനത്തെ വെള്ളച്ചാട്ടം ആസ്വദിക്കാന്‍ ടൂറിസ്റ്റുകള്‍ ഇവിടെ വാഹനങ്ങള്‍ നിര്‍ത്തുക പതിവാണ്. ഇവരില്‍നിന്നു ഭക്ഷണത്തിന്റെ വിഹിതം കിട്ടുമെന്നതിനാല്‍ നൂറു കണക്കിനു കുരങ്ങന്‍മാര്‍ സമീപത്തെ മുറിഞ്ഞപുഴ വനത്തില്‍ തമ്പടിച്ചിട്ടുണ്ടെന്ന് സമീപവാസികള്‍ രാഷ്ട്രദീപികഡോട്ട്‌കോമിനോട് പറഞ്ഞു.…
Read More