ലോകത്ത് കോവിഡ് ഭീഷണി പൂര്‍ണമായും ഒഴിവായിട്ടില്ല. അതേ സമയം മങ്കിപോക്സ് വ്യാപകമാവുന്നുമുണ്ട്. ചുരുക്കം ചിലരില്‍ ഒരേ സമയം കോവിഡും മങ്കിപോക്സും സ്ഥീരികരിച്ചിട്ടുണ്ട്. എന്നാല്‍ ഇറ്റലിയിലുള്ള 36കാരന് ഒരേ സമയം മങ്കിപോക്സ്, കൊവിഡ് 19, എച്ച്.ഐ.വി എന്നീ രോഗങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ജേണല്‍ ഒഫ് ഇന്‍ഫെക്ഷനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. രോഗിക്ക് പനി, തൊണ്ടവേദന, ക്ഷീണം, തലവേദന, ഞരമ്പിന്റെ ഭാഗത്ത് വീക്കം എന്നിവ ഉണ്ടായിരുന്നു. സ്പെയിനിലെ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞ് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ക്ക് ഈ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി മൂന്ന് ദിവസത്തിന് ശേഷം യുവാവിന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും കുരുക്കള്‍ രൂപപ്പെടാന്‍ തുടങ്ങി. രോഗം മൂര്‍ഛിച്ചതോടെ യുവാവിനെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ഇയാളെ പകര്‍ച്ചവ്യാധി വിഭാഗത്തിലേക്ക് അധികൃതര്‍ റഫര്‍ ചെയ്തു. പരിശോധനാ…
Read MoreTag: Monkeypox
മങ്കിപോക്സ് ഭീതിയേറുന്നു ! കോട്ടയത്ത് രണ്ടുപേര്‍ നിരീക്ഷണത്തില്‍; രോഗി സഞ്ചരിച്ച കാറിന്റെയും ഓട്ടോറിക്ഷകളുടെയും ഡ്രൈവര്‍മാരെ കണ്ടെത്തി…
സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിയ്ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച കോട്ടയം സ്വദേശികളായ രണ്ടുപേര്‍ക്കു 21 ദിവസത്തേക്ക് വീട്ടില്‍ നിരീക്ഷണം നിര്‍ദേശിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ. രണ്ടുപേര്‍ക്കും മങ്കിപോക്സ് ലക്ഷണങ്ങള്‍ നിലവിലില്ല. എന്തെങ്കിലും ലക്ഷണം പ്രകടമായാല്‍ സാമ്പിള്‍ ശേഖരിച്ച് പൂനയിലേക്ക് അയയ്ക്കുമെന്ന് പ്രിയ അറിയിച്ചു. ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാതല ദ്രുതകര്‍മ്മ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം എല്ലാ ജില്ലകളിലും മങ്കിപോക്സ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ നിന്നുളളവര്‍ക്ക് വിമാനത്തില്‍ സമ്പര്‍ക്കമുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും. മെഡിക്കല കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷയുടെ ഡ്രൈവര്‍മാരേയും കാറിന്റെ…
Read Moreകുരങ്ങുപനിയ്ക്ക് പിന്നിലുള്ളത് കോവിഡ് വാക്സിനോ ? പ്രചരണങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥ ഇങ്ങനെ…
കോവിഡ് ലോകത്ത് ഭീതി വിതയ്ക്കുന്നത് തുടരുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി അസംബന്ധങ്ങളും പ്രചരിക്കുന്നുണ്ട്. ചിലര്‍ ബോധപൂര്‍വമായി ഇത്തരം അസംബന്ധം പടച്ചു വിടുന്നതില്‍ വാപൃതരായിക്കഴിയുന്നു. ഇപ്പോള്‍ ലോകത്തിനു ഭീതിയായി കുരങ്ങുപനി കൂടി എത്തിയതോടെ കോവിഡിനെയും കുരങ്ങുപനിയെയും ബന്ധിപ്പിച്ചു കൊണ്ടുള്ള കഥകള്‍ക്കും പഞ്ഞമില്ല. കോവിഡ് വാക്സിനുകളുമായി ബന്ധപ്പെടുത്തിയാണ് കുരങ്ങുപനിയേക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പലയിടത്തും പ്രചരിക്കുന്നത്. കുരങ്ങുപനിക്ക് കാരണമാകുന്ന ഒരു ‘ചിമ്പാന്‍സി വൈറസ്’ കോവിഡ് വാക്സിനുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. കുരങ്ങുകളുടെ കോശങ്ങളില്‍നിന്നാണ് വാക്സിന് ഉത്പാദിപ്പിക്കുന്നതെന്നും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ ആസ്ട്രാസെനക വാക്സിനുകളില്‍ ഇത്തരം ചിമ്പാന്‍സി വൈറസുകളുടെ സാന്നിധ്യമുണ്ടെന്നുമാണ് പ്രചാരണം. ചിമ്പാന്സികളില് ജലദോഷത്തിന് കാരണമാകുന്ന ഒരുതരം ദുര്‍ബലമായ വൈറസിനെ ജനിതക വ്യതിയാനം വരുത്തി വെക്ടര്‍ വൈറസുകളായി ആസ്ട്രസെനെക വാക്സിനില്‍ ഉപയോഗിക്കുന്നുണ്ട്. ഇതാണ് ചിലര്‍ ‘കുരങ്ങുപനി സിദ്ധാന്തം’ പടച്ചുവിടുന്നതിനു പിന്നിലുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും ഇത്തരം വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ്…
Read Moreഅമേരിക്കയില്‍ ഭീതിവിതച്ച് കുരങ്ങുപനി ! ആദ്യ കേസ് സ്ഥിരീകരിച്ചു; യൂറോപ്പിലാകെ പടരാന്‍ സാധ്യത…
കോവിഡ് ഏറ്റവുമധികം നാശംവിതച്ച രാജ്യമായിരുന്നു അമേരിക്ക. കോവിഡ് ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്ന രാജ്യത്തിന് പുതിയ ഭീഷണിയാവുകയാണ് കുരങ്ങുപനി. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസാണിത്. കാനഡയില്‍ നിന്ന് മടങ്ങിയെത്തിയ ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രവിന്‍ഷന്‍ അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കം വന്നവരെ നിരീക്ഷിക്കുകയാണെന്നും കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സാധാരണയായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമേ കുരങ്ങു പനി റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ യൂറോപ്പിനെയാകെ പിടിച്ചു കുലുക്കുന്ന രീതിയിലാണ് കുരങ്ങുപനിയുടെ പോക്ക്. പോര്‍ച്ചുഗലില്‍ അഞ്ച് പേര്‍ക്കും ബ്രിട്ടണില്‍ രണ്ട് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെയിനിലെ സെന്‍ട്രല്‍ മാഡ്രിഡില്‍ മാത്രം 23 കേസുകള്‍ കണ്ടെത്തിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചത്. വസൂരി പോലെയുള്ള…
Read More