പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ മേക്കപ്പ് മാന്‍ ജോഷി പോക്സോ കേസില്‍ അറസ്റ്റില്‍. മോന്സന് പീഡിപ്പിച്ച പെണ്‍കുട്ടി ജോഷിയ്ക്കെതിരേയും മൊഴി നല്‍കിയിരുന്നു. ഇതിനിടയ്ക്ക് മോന്‍സന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ലുകള്‍ വനംവകുപ്പ് കണ്ടെത്തി. തിമിംഗലത്തിന്റെ എട്ടടി നീളമുള്ള എല്ലാണ്ക്രൈംബ്രാഞ്ച് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത്. പോക്സോ കേസില്‍ അറസ്റ്റിലായ ജോഷിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍വച്ചാണ് ജോഷി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത സമയത്തായിരുന്നു പീഡനം. ഈ സാഹചര്യത്തിലാണ് പോക്സോ കേസില്‍ ഉള്‍പ്പെടുത്തിയത്. മോന്‍സനുമായി അടുപ്പമുള്ള മറ്റ് പലരും പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അവരെയും അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. സാധനങ്ങളും തെളിവുകളും പൊലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. കാക്കനാട്ടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് തിമിംഗലത്തിന്റെ എല്ലുകള്‍ കണ്ടെത്തിയത്. വനം വകുപ്പ് വീട്ടില്‍ പരിശോധന നടത്തുകയാണ്. ഈ വീട്ടില്‍ മറ്റ് സാധനങ്ങള്‍…
Read MoreTag: monson
വമ്പിച്ച ഓഫറുകളിൽ ഉന്നത ഉദ്യോഗസ്ഥർ വീണു; നേരിട്ടു പണം നല്‍കാതെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ മോന്സന് വക… പുറത്ത് വരുന്ന വാർത്തകൾ ഞെട്ടിക്കുന്നത്
കോഴിക്കോട്: പുരാവസ്തുക്കളുടെ പേരില്‍ കോടികള്‍ തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കല്‍ പോലീസ് ഉന്നതര്‍ക്ക് ‘ധനസഹായ’വും നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. നേരിട്ടു പണം നല്‍കാതെയാണ് മക്കളുടെയും ബന്ധുക്കളുടെയും മറ്റും വിദ്യാഭ്യാസ ചെലവുകള്‍ മോന്സന് ഓഫര്‍ നല്‍കിയതായി പറയുന്നത്. സംസ്ഥാനത്തിനു പുറത്തു പഠിക്കുന്ന പോലീസ് ഉന്നതരുടെ അടുത്ത ബന്ധമുള്ളവര്‍ക്കായി ലക്ഷങ്ങളാണ് സഹായമായി നല്‍കിയതെന്നാണ് സൂചന. ഓഫറിൽ ഉദ്യോഗസ്ഥർ പെട്ടുപോയതാണെന്നാണ് സൂചന. കോളജിലേക്കു പണം ബംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കു വിദ്യാഭ്യാസ ആവശ്യാര്‍ഥം മോന്സന് പണം നല്‍കിയിട്ടുണ്ട്. ഇക്കാര്യം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനെ അറിയിച്ചിട്ടുണ്ടെന്നും പരാതിക്കാര്‍ പറഞ്ഞു. മോന്‍സനും പോലീസുദ്യോഗസ്ഥരുമായുള്ള അവിശുദ്ധ ബന്ധം പുറത്തുവന്നിട്ടും ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. മോന്‍സനെ സഹായിച്ച പോലീസുകാരെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം നടത്തുന്നുണ്ട്. ഐജി, ഡിഐജി, എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്. അതിനിടെയാണ് മോന്‍സന്റെ ആനുകൂല്യം കൈപ്പറ്റിയെന്ന വിവരവും പുറത്തുവരുന്നത്. എല്ലാം ഓഫര്‍ ? മോന്‍സനുമായി…
Read Moreമോൻസണ് മാവുങ്കലിന്റെ തട്ടിപ്പ്; കോട്ടയത്തെ ഒരു പോലീസുദ്യോഗസ്ഥനും പങ്കെന്നു സൂചന
കോട്ടയം: മോൻസണ് മാവുങ്കലിന്റെ തട്ടിപ്പിനു കോട്ടയത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനും കൂട്ടുനിന്നെന്ന ആരോപണം ശക്തമാണ്. മോൻസണ് പണം തട്ടിയെന്നു പറഞ്ഞു പരാതി നൽകിയ നഗരത്തിലെ ഒരു വ്യാപാരിയെ പീഡനക്കേസിൽ കുടുക്കി അകത്താക്കിയത് ഒരു ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണെന്നാണ് ആരോപണം. മോൻസണ് മാവുങ്കലിന്റെ തട്ടിപ്പ് കോട്ടയത്തും സജീവമായിരുന്നെങ്കിലും പരാതിക്കാരില്ലാത്തതിനാൽ അന്വേഷണം നടന്നേക്കില്ല. നിരവധി പേരെ കോട്ടയത്തു തട്ടിപ്പ് നടത്തി കോടികൾ കൈക്കലാക്കിയതായാണ് സൂചന. കോട്ടയത്തെ ഒരു വ്യാപാരിയിൽനിന്നും 35 ലക്ഷം തട്ടിയ കേസിൽ മാത്രമാണ് പരാതിയുള്ളത്. മറ്റു പല പ്രമുഖരുടെയും ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ആരോപണമുണ്ടെങ്കിലും പരാതി നൽകാൻ ആരും തയാറായിട്ടില്ല. നഗരത്തിലെ ഒരു വ്യാപാരിയിൽനിന്നാണ് 35 ലക്ഷം രൂപ തട്ടിയത്. 114 കോടി രൂപ അക്കൗണ്ടിലെത്തിയെന്നും ബാങ്കിൽനിന്നും പിൻവലിക്കാൻ ചില നിയമ തടസങ്ങളുണ്ടെന്നും 35 ലക്ഷം നല്കിയാൽ ഒരു കോടി തിരികെ തരാമെന്നും പറഞ്ഞാണു തട്ടിപ്പ് നടത്തിയതെന്ന് പറയുന്നു. തട്ടിയെടുത്ത…
Read Moreമോന്‍സന്റെ ആഡംബര കാറുകള്‍ക്ക് രേഖകളില്ല; പ്രതിയുടെ പേരിൽ ഒരു കാറുപോലുമില്ല; ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം
കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ ആഡംബര കാറുകള്‍ക്കു രേഖകളില്ല. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് മോന്‍സന്റെ നാല് ആഡംബര കാറുകള്‍ക്ക് രേഖകളില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. എട്ടു കാറുകളാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചത്. ഇതില്‍ ഒരു വാഹനവും മോന്‍സന്റെ പേരിലല്ലെന്നു കണ്ടെത്തി.രണ്ടു വാഹനങ്ങള്‍ രൂപമാറ്റം വരുത്തി പോഷെയാക്കി മാറ്റിയിരിക്കുകയാണ്. മസ്ദ, മിത്സുബിഷി എന്നീ വാഹനങ്ങളാണ് പോര്‍ഷെ മാതൃകയിലാക്കിയിരിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹനവകുപ്പിന് സമീപിക്കും. മോന്‍സന്റെ കസ്റ്റഡി കാലാവധി ഇന്നു തീരുന്നതിനാല്‍ ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. അതേസമയം ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്നലെ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ യോഗം ചേര്‍ന്ന് കേസ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തി. മോന്‍സനെ ശാസ്ത്രീയമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘമെന്നാണ് സൂചന.കൊച്ചി…
Read Moreപുരാവസ്തു തട്ടിപ്പുകേസ്: അന്വേഷണസംഘം വിപുലീകരിച്ചു; തട്ടിപ്പ് നടത്തിയത് കലിംഗ ഫൗണ്ടേഷന്റെ മറവില്‍
കൊച്ചി: മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിച്ചു. എറണാകുളത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും സൈബര്‍ സെല്ലിലെയും ഉൾപ്പെടെ പത്തോളം പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘം വിപുലീകരിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നിര്‍ദേശപ്രകാരമാണിത്. എറണാകുളം സൈബര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറും ഇതില്‍ ഉള്‍പ്പെടും. മോന്‍സന്റെ ഫോണ്‍ വിവരങ്ങളും മറ്റും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സൈബര്‍ പോലീസ് ഇന്‍സ്പെക്ടറെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ക്രൈംബ്രാഞ്ച് ഐജി ജി. സ്പര്‍ജന്‍കുമാര്‍ ഇന്നു കൊച്ചിയിലെത്തും. അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ഇന്നു കൊച്ചിയില്‍ ചേരുമെന്നാണ് അറിയുന്നത്. തട്ടിപ്പ് നടത്തിയത് കലിംഗ ഫൗണ്ടേഷന്റെ മറവില്മോന്സന് പുരാവസ്തു തട്ടിപ്പ് നടത്തിയത് കലിംഗ കല്യാണ്‍ ഫൗണ്ടേഷന്റെ മറവിലെന്നു സൂചന. ഇത് കടലാസ് സംഘടനയാണെന്നാണ് നിഗമനം. ബംഗളൂരുവിലെ മലയാളി അടക്കമുള്ളവരാണ് കലിംഗ ഫൗണ്ടേഷനിലെ മോന്‍സൻരെ പങ്കാളികളെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയതായാണ് സൂചന. കമ്പനി…
Read Moreമോന്സന് കേരളത്തിനു പുറത്തുനിന്നു കള്ളപ്പണം എത്തിയിരുന്നെന്നു സൂചന! പാലാ സ്വദേശിയില്‍ നിന്നും തട്ടിയെടുത്തത് 1.62 കോടി രൂപ; നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന് കേരളത്തിനു പുറത്തുനിന്നു കള്ളപ്പണം എത്തിയിരുന്നതായി സൂചന. ഇതുസംബന്ധിച്ച ചില നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചു. നിലവില്‍ മോന്‍സന്റെ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച് തുടരുന്ന അവ്യക്തത നീക്കുന്നതിന്റെ ഭാഗമായി മോന്‍സനുമായി അടുത്തബന്ധമുള്ളവരുടെയടക്കം ബാങ്ക് രേഖകള്‍ പരിശോധിക്കും. ഇതോടൊപ്പം മോന്‍സനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെ ചോദ്യം ചെയ്യും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തലവനും തിരുവനന്തപുരം റേഞ്ച് ഐജിയുമായ സ്പര്‍ജന്‍ കുമാര്‍ ഉടന്‍ കൊച്ചിയിലെത്തും. മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴിൽ വയനാട്ടിലുള്ള 500 ഏക്കര്‍ കാപ്പിത്തോട്ടം ലീസിന് വാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ച് പാലാ സ്വദേശി രാജീവില്‍നിന്നു 1.62 കോടി രൂപ തട്ടിയെടുത്ത കേസില്‍ മോന്‍സനെ മൂന്നു ദിവസത്തേക്കു ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് കേസുകളാണ് മോന്‍സനെതിരേ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Read Moreപുരാവസ്തു തട്ടിപ്പു;മോന്‍സന്റെ പണമിടപാടുകള്‍ സംബന്ധിച്ച് ദുരൂഹത തുടരുന്നു; വിദേശബന്ധങ്ങളെക്കുറിച്ച് അന്വേഷണം
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്സന് മാവുങ്കലിന്റെ വിദേശബന്ധങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. വിദേശത്തുനിന്ന് മോന്‍സനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചതായാണ് സൂചന. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇതുസംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുന്നത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ വിദേശബന്ധങ്ങളോടു പ്രതികരിച്ചിരുന്നില്ല. ഇതുവരെ വിദേശയാത്ര നടത്താത്ത മോന്‍സനെ ആരെങ്കിലും വിദേശത്തുനിന്ന് സഹായിച്ചിരുന്നോയെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്. അതേസമയം പുരാവസ്തു തട്ടിപ്പുകേസില്‍ മോൻസനെതിരേ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പുരാവസ്തുക്കള്‍ കൈമാറിയ സന്തോഷ് എളമക്കര നല്കിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് പുതിയതായി കേസെടുത്തത്. മോശയുടെ അംശവടിയെന്ന് മോന്സൻ അവകാശപ്പെട്ട വസ്തുക്കളും ശില്പങ്ങളും സന്തോഷില്നിന്നു വാങ്ങിയവയാണ്. ഇവ കൈമാറിയ വകയില്‍ ലക്ഷങ്ങള്‍ ലഭിക്കാനുണ്ടെന്നാണ് സന്തോഷിന്റെ പരാതി. സന്തോഷിന് പണം നല്‍കാനുണ്ടെന്ന് മോന്സന് കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.മോന്‍സന്റെ പണമിടപാടുകള്‍…
Read Moreമോന്‍സന്റെ കൂടെ ദിലീപ് നില്ക്കുന്ന ചിത്രമുണ്ടായിരുന്നെങ്കില്‍ ഒരു വനിതാ സംഘടനയുടെ ശബ്ദം കേള്‍ക്കാമായിരുന്നു; സംവിധായകന് വ്യാസന് പറയുന്നതിങ്ങനെ…
പുരാവസ്തു തട്ടിപ്പുകാരന് മോന്‍സനുമായുള്ള ബന്ധത്തിന്റെ പേരില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖര്‍ ആരോപണം നേരിടുമ്പോള്‍ വിഷയത്തില്‍ യാതൊരുവിധ പ്രതികരണവും നടത്താതെ മൗനം പാലിക്കുകയാണ് സിനിമ മേഖലയിലെ വനിത സംഘടന. ഇപ്പോള്‍ ഇവര്‍ക്കെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് വ്യാസന്. ഫേസ്ബുക്കിലാണ് വ്യാസന് തന്റെ പ്രതികരണം കുറിച്ചത്. ‘മോന്‍സന്റേ കൂടെ ദിലീപ് നില്ക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നെങ്കില്‍.. കാണാതെ പോയ ഒരു വനിതാ സംഘടനയുടെ ശബ്ദമെങ്കിലും കേള്‍ക്കാമായിരുന്നു’ എന്നാണ് വ്യാസന് കുറിച്ചത്. വ്യാസന്റെ പരാമര്‍ശത്തിന് നിരവധി പ്രതികരണവുമായി ആരാധകര്‍ കമന്റ് ബോക്സിലെത്തി. പറഞ്ഞത് സത്യമാണെന്നും പറഞ്ഞത് ഇഷ്ടപ്പെട്ടെന്നും കമന്റ് ബോക്സില്‍ ചിലര്‍ വ്യക്തമാക്കി. എന്നാല്‍, മോന്‍സന്റെ കഥ സിനിമയാക്കി ദിലീപിനെ നായകനാക്കാമെന്നാണ് ഒരാള്‍ കുറിച്ചത്. അതേസമയം, ‘സെലക്ടീവ് പ്രതികരണ’മാണ് ആ സംഘടനയുടേതെന്ന് ഒരാള്‍ ആരോപിച്ചു. ദിലീപ് നായകനായ ‘ശുഭരാത്രി’യുടെ സംവിധായകനാണ് വ്യാസന്. 2017ല്‍ പുറത്തിറങ്ങിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയാണ്…
Read Moreകോടികളുടെ പുരാവസ്തു തട്ടിപ്പ്;മോന്സന് മാവുങ്കലിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം; പീഡന പരാതിയിൽ ബിസിനസ് പങ്കാളിയെക്കുറിച്ചും അന്വേഷണം
കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പു നടത്തിയ കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊരുങ്ങുന്നുവെന്ന് സൂചന. പ്രതിയുടെ മൊബൈല്‍ ഫോണുകള്‍, ഐപാഡ്, ലാപ്ടോപ്പ് എന്നിവ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചുവെങ്കിലും ഇതില്‍നിന്നൊന്നും തെളിവുകള്‍ ലഭിച്ചിട്ടില്ല. ഡിജിറ്റല്‍ രേഖകള്‍ മോന്സന് നശിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. അത്തരം സാഹചര്യം ഉണ്ടെങ്കില്‍ അവ വീണ്ടെടുക്കുമെന്നും അന്വേഷണസംഘം പറയുന്നു. തെളിവുകൾ നശിപ്പിച്ചുവ്യാജ ബാങ്ക് രേഖകള്‍ നിര്‍മിച്ചതിന്റെ തെളിവുകള്‍ മോന്സന് നശിപ്പിച്ചതായാണ് ക്രൈംബ്രാഞ്ച് നല്കുന്ന വിവരം. ലാപ്ടോപ്പിലെയും ഡെസ്ക് ടോപ്പിലേയും വിവരങ്ങള്‍ ഇയാള്‍ നീക്കം ചെയ്തുവെന്നും മൊഴി നല്‍കിയിരുന്നു.ബാങ്കില്‍ പണമുണ്ടെന്നു കാണിക്കാന്‍ ഇയാൾ വ്യാജരേഖ ചമച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. അതേസമയം മോന്‍സന്റെ മ്യൂസിയത്തിലുള്ള പുരാവസ്തുക്കളിൻമേലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും. പുരാവസ്തുക്കളിലേറെയും വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മോന്‍സന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽകൊച്ചി:…
Read Moreമോന്സന് പണം ഒഴുക്കിയത് ആഡംബര ജീവിതത്തിന്; രണ്ട് നടിമാരുടെ വിവാഹത്തിന് പണം നല്കി ആഘോഷം നടത്തി; പണം കൈപ്പറ്റിയിരുന്നത് ചില ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകൾ വഴിയെന്ന് സൂചന
കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കല്‍ പണമൊഴുക്കിയത് ആഢംബര ജീവിതത്തിനെന്ന് സൂചന. മോന്‍സനുമായി അടുപ്പമുള്ളവര്‍ക്കുവേണ്ടി ഇയാള്‍ വന്‍തുക നല്‍കിയിരുന്നതായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുന്‍ ഡിഐജിയുടെയും ഒരു മാധ്യമ പ്രവര്‍ത്തകന്റെയും കുടുംബത്തില്‍ നടന്ന പിറന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത് മോന്സന് ആയിരുന്നുവെന്ന ചിത്രങ്ങള്‍ പുറത്തുവന്നു. മുന്തിയ ഹോട്ടലുകളിലൊരുക്കിയ പിറന്നാള്‍ ആഘോഷത്തിന്റെ ആദ്യാവസാനം വരെ മോന്‍സനുണ്ടായിരുന്നു. അതോടൊപ്പം രണ്ട് നടിമാരുടെ വിവാഹത്തിനും ഇയാള്‍ പണം നല്കി ആഘോഷം നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഗൃഹപ്രവേശം!അടുത്തിടെ ഗൃഹപ്രവേശം നടത്തിയ ഒരു പോലീസ് ഉന്നതനില്നിന്നു ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് സൂചന. അതേസമയം മോന്‍സന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് അതില്‍ കൂടുതലായി പണമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലായിരുന്നു. അതിനാല്‍ തന്നെ ഇയാള്‍ എങ്ങനെയാണ് പണം കൈപ്പറ്റിയിരുന്നതെന്നും അന്വേഷണ പരിധിയില്‍ വരും. മോൻസനുമായി ബന്ധമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും ക്രൈംബ്രാഞ്ച് സംഘം…
Read More