പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്സന് മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്കെപിസിസി പ്രസിഡന്റ് കെ സുധാകരന് അവിടെയുണ്ടായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. തന്നെ പീഡിപ്പിക്കുമ്പോള്‍ സുധാകരന് ആ വീട്ടില്‍ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ആ കേസില്‍ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. പീഡന വിവരം അറിഞ്ഞിട്ടും സുധാകരന് ഇടപെട്ടിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. അതിജീവിതയുടെ മൊഴി ഗൗരവമേറിയതാണ്. ആ കേസിലാണ് മോന്സന് മാവുങ്കലിനെ കോടതി ശിക്ഷിച്ചത്. പോക്സോ കേസുമായി ബന്ധപ്പെട്ടും സുധാകരനെ ചോദ്യംചെയ്യേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. വളരെ ഗൗരവകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും എം വി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു. ആര്‍ക്കെതിരേയും കേസെടുക്കാന്‍ സിപിഎം നിര്‍ദേശിച്ചിട്ടില്ല. കള്ളക്കേസില്‍ ആരേയും കുടുക്കണമെന്ന് സിപിഎമ്മിന് താത്പര്യവുമില്ല. എല്ലാ അര്‍ത്ഥത്തിലും പത്രസ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് സിപിഎം നിലപാട്. സര്‍ക്കാരിനെയും എസ്എഫ്ഐയെയും വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. കുറ്റവാളികളെ…
Read MoreTag: monson mavunkal
മോൻസൻ മാവുങ്കല്‍ കേസ്;കെ. സുധാകരനെകുരുക്കാൻ ചിത്രങ്ങൾ; ക്രൈംബ്രാഞ്ച് ഓഫീസില്‍ നാളെ ഹാജരാകാന്‍ നോട്ടീസ്
കൊച്ചി: മോൻസൻ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് കുരുക്കായേക്കുമെന്നു സൂചന. സുധാകരനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നതായാണ് വിവരം. കേസിലെ രണ്ടാം പ്രതിയായ സുധാകരന് നാളെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ക്രൈംബ്രാഞ്ച് അദ്ദേഹത്തിന് നോട്ടീസ് നല്കി. വഞ്ചനാകുറ്റം ചുമത്തി ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സുധാകരനെതിരേ ശക്തമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സുധാകരനെ അറസ്റ്റ് ചെയ്യാന്‍ നിയമോപദേശം തേടിയേക്കുമെന്നും സൂചനയുണ്ട്. സുധാകരന് മോൻസൻ മാവുങ്കലുമായുളള ബന്ധത്തിന് തെളിവായി ചില ചിത്രങ്ങളാണ് പരാതിക്കാരും ക്രൈംബ്രാഞ്ചും ചൂണ്ടിക്കാട്ടുന്നത്. മോൻസന് മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ. സുധാകരന് എംപിക്കെതിരേ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. 2018 നവംബര്‍…
Read Moreതട്ടിപ്പുകേസില്‍ ഐ.ജി അടക്കമുള്ളവര്‍ക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ് ! പോലീസുകാര്‍ക്ക് ലഭിച്ച പണം മോന്‍സനില്‍ നിന്ന് കടം വാങ്ങിയത്…
മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പുകേസില്‍ ഐ.ജി: ജി. ലക്ഷ്മണ് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കു ക്രൈം ബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്. മോന്സന് നടത്തിയ തട്ടിപ്പുകളില്‍ ഉദ്യോഗസ്ഥര്‍ക്കു പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. അതേസമയം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരായുള്ള ആരോപണങ്ങള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. മോന്സന് മാവുങ്കലിന്റെ വീടിനു പോലീസ് സംരക്ഷണം നല്കിയതു സ്വാഭാവിക നടപടിയാണെന്നും ന്യായീകരിച്ചു. മോന്സന് മാവുങ്കലിന്റെ തട്ടിപ്പുക്കേസില്‍ ഐ.ജി: ജി. ലക്ഷ്മണ് അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് സ്വദേശി എം.ടി. ഷെമീര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് അന്വേഷണ പുരോഗതി വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് അറിയിച്ചത്. തട്ടിപ്പ് ആരോപണങ്ങളില്‍ ഐ.ജി: ജി. ലക്ഷ്മണ്, മുന്‍ ഡി.ഐ.ജി: എസ്. സുരേന്ദ്രന്, സി.ഐ: എ. അനന്തലാല്‍, എസ്.ഐ: എ.ബി. വിബിന്, മുന്‍ സി.ഐ: പി.…
Read Moreമോന്സണ് മാവുങ്കലിന്റെ ചെമ്പോല എന്റെ കൈയ്യില്‍ നിന്നു വാങ്ങിയത് ! പുരാവസ്തു വില്പ്പനക്കാരന് ഗോപാലിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ…
മോന്സണ് മാവുങ്കലിന്റെ കൈവശമുള്ള ചെമ്പോലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഈ ചെമ്പോല താന്‍ വിറ്റതാണെന്നും അത് സിനിമാ സംബന്ധമായ ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞാണ് തന്റെ കൈയ്യില്‍ നിന്നു വാങ്ങിയതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് തൃശൂര്‍ വെളിയന്നൂര്‍ സ്വദേശി ഗോപാല്‍. ചെമ്പോലയില്‍ ശബരിമല ക്ഷേത്രത്തിന്റെ അധികാരം സംബന്ധിച്ച് ഒന്നുമില്ലെന്നും വഴിപാടുകളെപ്പറ്റിയാണ് പറയുന്നതെന്നും ഗോപാല്‍ മാധ്യമങ്ങളോടു പറഞ്ഞു. ശബരിമലയില്‍ നാളികേരം ഉടയ്ക്കാനും എടുക്കാനുമുള്ള അവകാശം ഒരാള്‍ക്ക് കൈമാറുന്നത് വ്യക്തമാക്കുന്നതാണ് ചെമ്പോല. ഇരുന്നൂറ് കൊല്ലം പഴക്കമുള്ള ചെമ്പോലയാണ് അത്. മൂന്നുകൊല്ലം മുന്‍പാണ് തന്റെ കൈയില്‍ എത്തിയത്. കോലെഴുത്തിലായതിനാല്‍ സാധാരണക്കാര്‍ക്ക് ചെമ്പോല വായിക്കാന്‍ കഴിയില്ല. സന്തോഷ് എന്ന വ്യക്തിയാണ് സിനിമയ്ക്ക് വേണ്ടി തന്റെ കൈയില്‍ നിന്ന് വാങ്ങിയത്. എത്ര രൂപയ്ക്കാണ് നല്‍കിയതെന്ന് ഓര്‍മ്മയില്ല. ഇതില്‍ വിവാദമാക്കാന്‍ മാത്രം എന്താണുള്ളതെന്ന് അറിയില്ല. തൃശൂര്‍ ഫിലാറ്റലിക് ക്ലബില്‍ വച്ച് കാലപ്പഴക്കം തോന്നിയത് കൊണ്ടാണ് ഒരാളില്‍ നിന്ന് ചെമ്പോല വാങ്ങിയത്.…
Read More