തട്ടിപ്പുകാരന് മോന്സണ് മാവുങ്കലും നടന് ബാലയും തമ്മില്‍ അടുത്ത ബന്ധമെന്ന് ഗായിക അമൃത സുരേഷിന്റെ അഭിഭാഷകന്. ഇവരുടെ വിവാഹമോചനത്തിലും മോന്സണ് ഇടപെട്ടുവെന്നാണ് അമൃതയുടെ അഭിഭാഷകന് പ്രേം രാജ് പറയുന്നത്.മോന്‍സണിന്റെ വീട്ടില്‍ വെച്ചാണ് മധ്യസ്ഥ ചര്‍ച്ച നടന്നതെന്നും പ്രേം രാജ് പറയുന്നു. ബാലയ്ക്ക് വേണ്ടി അന്ന് സംസാരിച്ചത് അനൂപ് മുഹമ്മദായിരുന്നു. തട്ടിപ്പു കേസില്‍ മോണ്‍സണെതിരേ പരാതി നല്കിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അന്ന് മോന്‍സണിന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് പ്രേം രാജ് പറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം കുടുംബ കോടതിയില്‍ ഇത് സംബന്ധിച്ച കേസുണ്ടായിരുന്നു. അന്ന് ബാല കോടതിയിലെത്തിയത് മോന്‍സണിന്റെ കാറിലായിരുന്നു. അനൂപ് മുഹമ്മദാണ് അന്ന് കാര്‍ ഓടിച്ചിരുന്നത്. എന്നാല്‍ അനൂപ് മുഹമ്മദുമായും മോന്സണുമായും ബാലയ്ക്ക് കരുതുന്നതിനലും അപ്പുറത്ത് വലിയ സൗഹൃദമുണ്ട് എന്നാണ് പ്രേം രാജ് ആരോപിക്കുന്നത്.
Read MoreTag: monson
മോണ്‍സണിന്റെ വീട്ടില്‍ നടന്നത് പെണ്‍വാണിഭവും മസാജിംഗും ! വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കണ്ടിരുന്നതായി പരാതിക്കാരന്; എത്തിയിരുന്നത് പ്രമുഖരായതിനാല്‍ വിവരങ്ങള്‍ ഒന്നും പുറത്തെത്തിയില്ല…
പുരാവസ്തു ശേഖരത്തിന്റെ പേരു പറഞ്ഞ് സാമ്പത്തിക തട്ടിപ്പു നടത്തിയതിന് പിടിയിലായ മോന്സണ് മാവുങ്കലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സാമ്പത്തിക തട്ടിപ്പിനു പുറമേ സ്വര്‍ണക്കടത്തിലും മനുഷ്യക്കടത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പരാതി നല്കി ഷാജി ചെറായില്‍ ആരോപിക്കുന്നത്. 2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെയുള്ള കാലയളവില്‍ 10 കോടി രൂപ കൈപ്പറ്റി കബളിപ്പിച്ചുവെന്ന പരാതിയിലാണു മോന്‍സണെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങള്‍ക്കു പുരാവസ്തുക്കള്‍ നല്‍കിയതിലൂടെ തന്റെ അക്കൗണ്ടില്‍ 2,62,600 കോടി രൂപ എത്തിയെന്നു പറഞ്ഞാണു മോന്സന് ആളുകളെ തട്ടിപ്പില്‍ വീഴ്ത്തിയിരുന്നത്. സിനിമ, രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗത്തെ ഒട്ടേറെ പ്രമുഖരുമായി മോന്‍സണിന് അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു. ഇയാളുടെ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭവും പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടികളെ ഉപയോഗിച്ച് മസാജിംഗും നടക്കുന്നതായും പരാതിക്കാരന് പറയുന്നു. മോന്‍സണിന്റെ കൊച്ചിയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കണ്ടെന്നും…
Read Moreതട്ടിപ്പുകാരന് മോന്‍സണുമായി ബന്ധമില്ല; രാഷ്ട്രീയക്കാർ പറയുന്ന ആ വാക്കിൽ പിടിച്ച് ഹൈബി ഈഡൻ എംപിയും
കൊച്ചി: പുരാവസ്തു വില്പനയുടെ മറവില്‍ കോടികള്‍ തട്ടിച്ച കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലുമായി തനിക്ക് ബന്ധമില്ലെന്ന് ഹൈബി ഈഡന് എംപി. അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുകയാണെന്ന് ഹൈബി ഈഡന് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. ഏത് അന്വേഷണത്തെയും നേരിടും. ഈ ആരോപണം തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ഹൈബി ഈഡന് എംപി പറഞ്ഞു.
Read More‘നബി ഉപയോഗിച്ച നിസ്കാര പായ’ ഇസ്ലാമായ നിങ്ങൾ സൂക്ഷിക്കണം’..! മോൻസന്റെ തട്ടിപ്പിനിരയായ പരാതിക്കാരൻ യാക്കൂബ് പുറായിൽ രാഷ്ട്ര ദീപികയോട് സംസാരിക്കുന്നു…
സ്വന്തം ലേഖകൻകോഴിക്കോട്: മോൻസൻ മാവുങ്കൽ തട്ടിപ്പിനരയാക്കിയവരിൽ അധികവും കോഴിക്കോട്ടുകാർ. വിദേശത്ത് ഖത്തറിലും നാട്ടിലുമായി വിത്യസ്തമേഖലകളിൽ നിക്ഷേപമുള്ള ഏബിൾ ഗ്രൂപ്പ് ഉടമകളായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ എന്നിവരാണ് തട്ടിപ്പിനിരയായവരിൽ പ്രമുഖർ. മുക്കം ചെറുവാടി സ്വദേശികളാണിവർ. ഇവർ ചേർന്നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവരാണ് പരാതിയിൽ ഒപ്പുവച്ച മറ്റുള്ളവർ. എങ്ങനെ കെണിയിലായിപ്രവാസലോകത്ത് വലിയ നിക്ഷേപമുള്ള ഇവർ മോൻസൻ മാവുങ്കലിന്റെ കെണിയിൽ എങ്ങിനെ വീണു എന്നത് ഇപ്പോഴും ദുരൂഹമാണ്. ഇതുവരെ വിദേശയാത്ര പോലും നടത്തിയിട്ടില്ലാത്ത മോൻസൻ മലയാളി പ്രവാസി ഫെഡറേഷന്റെ ഭാരവാഹി എന്നനിലയിലാണ് ഇവരെ സമീപിച്ചിരുന്നത്. വിദേശത്തുനിന്ന് വന്ന 2.62 ലക്ഷം കോടി രൂപ ഫെമ നിയമകുരുക്കിൽപ്പെട്ട് ഡൽഹിയിലെ ബാങ്കിൽ കുടുങ്ങികിടക്കുകയാണെന്നും നിയമ നടപടികൾ പുരോഗമിക്കുകയാണെന്നുമായിരുന്നു മോൻസൻ ഇവരെ പറഞ്ഞുപറ്റിച്ചിരുന്നത്. നിയമപോരാട്ടങ്ങൾക്കായി ഡൽഹിയിലെ പ്രമുഖ ലീഗൽ അസോസിയേറ്റ്സിനെ ഏൽപ്പിച്ചതായും ധരിപ്പിച്ചു. ഓഫർപണം…
Read Moreതാന്‍ ആരെയും കബളിപ്പിച്ചിട്ടില്ലെന്നു മോന്സന് മാവുങ്കല്‍; പ്രതിയുടെ മൊഴി മുഖവിലയ്ക്കെടുക്കാതെ പോലീസ്! കൂടുതല്‍പേരെ തട്ടിപ്പിനിരയാക്കിയതായി വിവരം
കൊച്ചി: പുരാവസ്തു വില്പനയുടെ മറവില്‍ കോടികള്‍ തട്ടിച്ച കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കല്‍ കൂടുതല്‍പേരെ തട്ടിപ്പിനിരയാക്കിയതായി വിവരം. ഇയാൾക്കെതിരേ പാലാ സ്വദേശി രാജീവ് പരാതി നല്‍കിയതായാണു വിവരം. പ്രതി ഒന്നരക്കോ ടി രൂപ തട്ടിയെന്നാണ് രാജീവ് ക്രൈംബ്രാഞ്ചിന് നല്കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ളത്. ബ്രൂണെ സുല്‍ത്താന്‍ പുരാവസ്തു വിറ്റ വകയില്‍ കിട്ടിയ 67,000 കോടി രൂപ കേന്ദ്ര ഏജന്‍സികള്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഇതു വിട്ടുകിട്ടുന്നതിനുള്ള നിയമ നടപടികള്‍ക്കായി ഒന്നരക്കോടി രൂപ നല്കി സഹായിച്ചാല്‍ ഉയര്‍ന്ന തുക തിരികെ നല്‍കാമെന്നായിരുന്നു വാഗ്ദാനം. അങ്ങനെയാണ് പ്രതിക്ക് രാജീവ് പണം കൊടുത്തതെന്നാണ് വിവരം. മോന്‍സന്റെ തട്ടിപ്പ് സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. തട്ടിപ്പിന് ഇരയായ കൂടുതല്‍ പേര് വരും ദിവസങ്ങ ളിൽ പോലീസിനെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പലര്‍ക്കും പണം നല്‍കാനുണ്ടെന്ന് മോന്സന് ക്രൈം ബ്രാഞ്ചിനു മൊഴി നല്കി. താന്‍ ആരെയും…
Read More