പ്രണയിനിയ്ക്കായി സ്മാരകം പണിത അനേകം കാമുകന്മാരും ഭര്ത്താക്കന്മാരും ചരിത്രത്തിലുണ്ട്. ഷാജഹാന് മുംതാസിന്റെ ഓര്‍മയ്ക്ക് താജ്മഹല്‍ പണിതപ്പോള്‍ ബിഹാറിലെ ദശരഥ് മാഞ്ചി ഗ്രാമവും അമ്പലവും തമ്മിലുള്ള ദൂരം ഭാര്യയ്ക്കായി തുരങ്കമുണ്ടാക്കി കുറച്ചു. കാരണം മാഞ്ചിയുടെ ഭാര്യ മരിച്ചത് കൃത്യസമയത്ത് ആശുപത്രിയില്‍ പോകാന്‍ കഴിയാത്തതിനാലായിരുന്നു. എന്നാല്‍ ഭാര്യയോടുള്ള പ്രേമത്തില്‍ ഇവരെയൊക്കെ കടത്തിവെട്ടിയിരിക്കുകയാണ് തെലുങ്കാന സ്വദേശിയായ യുവാവ്. അകാലത്തില്‍ മരണമടഞ്ഞ ഭാര്യയ്ക്കായി അമ്പലമാണ് ഇയാള്‍ പണിതത്. തെലങ്കാനയില്‍ വിരമിച്ച ഗവണ്മെന്റ് ജീവനക്കാരനായ ചന്ദ്ര ഗൗഡയാണ് ഭാര്യ മരിച്ചപ്പോള്‍ പ്രണയ കുടീരമായി അമ്പലം പണിതത്. ഇലക്ട്രിസിറ്റി ഓഫീസില്‍ ജീവനക്കാരനായിരുന്ന ചന്ദ്ര ഗൗഡയുടെ ഭാര്യ രാജാമണി രോഗം മൂലം മരിച്ചതായിരുന്നു. ഭാര്യയുടെ വിയോഗം താങ്ങാന്‍ കഴിയാതെ ചന്ദ്ര ഗൗഡ അമ്പലം പണിയുകയായിരുന്നു. തെലങ്കാനയിലെ സിദ്ദിപേറ്റ് ജില്ലയിലെ ഗോസാനിപളളിയിലാണ് അദ്ദേഹം അമ്പലം പണിതത്. ഗ്രാമങ്ങളില്‍ നിന്നൊക്കെ നിരവധി പേരാണ് ചന്ദ്ര ഗൗഡയുടെ ഈ പ്രണയത്തിന്റെ സ്മാരകം…
Read More