പനച്ചിക്കാട്: വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം നുകരാൻ ദക്ഷിണ മൂകാംബിയിലേക്ക് കുരുന്നുകളുടെ പ്രവാഹം. രാത്രി 12മുതൽ രക്ഷിതാക്കൾ കുട്ടികളുമായി ക്ഷേത്ര സന്നിധിയിലേക്കെത്തിക്കൊണ്ടിരുന്നു. പുലർച്ചെ നാലിനാണ് പൂജയെടുപ്പോടെ വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. സരസ്വതി സന്നിധിയിൽ പ്രത്യേകം തയാറാക്കിയ വിദ്യാമണ്ഡപത്തിലാണ് വദ്യാരംഭം കുറിക്കൽ നടക്കുന്നത്. നേരത്തെ തന്നെ ബുക്ക് ചെയ്ത് സ്ഥലത്തെത്തിയവർ കുട്ടികളുമായി തങ്ങളുടെ ഉൗഴത്തിനായി കാത്തു നിൽക്കുന്ന കാഴ്ചയാണ് ക്ഷേത്രത്തിനകത്തും പുറത്തും. ഹരിശ്രീ മന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആചാര്യ·ാരുടെ നിർദേശങ്ങൾ അനുസരിച്ച് ഇണങ്ങിയും, പിണങ്ങിയും, നിലവിളിച്ചുമാണ് കുരുന്നുകൾ അക്ഷര മധുരം നുകരുന്നത്. ഒപ്പം ദേവീ സന്നിധിയിലെ മണൽ തിട്ടയിൽ രക്ഷിതാക്കളും, ഭക്തജനങ്ങളും ഹരിശ്രീ കുറിക്കാനായി തിരക്ക് കൂട്ടുന്നതും കാണാം. ഇന്നു വൈകുന്നേരം വരെ കുട്ടികളെ എഴുത്തിനിരത്താനുള്ള സൗകര്യം അധികൃതർ ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള നവരാത്രി കാലത്ത് അക്ഷരദേവതയുടെ സന്നിധിയിലേക്ക് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഒഴുകിയെത്തിയത്. നവമി ദിനമായ ഇന്നലെയും,…
Read More