സോള്‍:ചരിത്രപരമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് പന്‍മുന്‍ജോങ് ഗ്രാമം സാക്ഷ്യം വഹിച്ചത്. അറുപത് വര്‍ഷമായി തുടരുന്ന കൊറിയന്‍ യുദ്ധം അവസാനിപ്പിക്കുന്ന ആ ചര്‍ച്ച നടന്നത് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും തമ്മിലായിരുന്നു ആ കൂടിക്കാഴ്ച. ലോകം ആദ്യമായി കിമ്മിന്റെ ശബ്ദം ആദ്യമായി കേട്ടു. കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കരാര്‍ ഒപ്പിടുമെന്ന് കിം വ്യക്തമാക്കുകയും ചെയ്തു. സമ്പൂര്‍ണ ആണവനിരായുധീകരണം നടപ്പിലാക്കുന്നതിനും തീരുമാനമായിട്ടുണ്ട്. കൊറിയന്‍ പെനിസുലയില്‍ സ്ഥിരവും ഉറപ്പുള്ളതുമായ സമാധാനം കൊണ്ടുവരുന്നതിനും ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനമായിട്ടുണ്ട്. ഒരു ദശകത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഔപചാരിക ചര്‍ച്ച നടക്കുന്നത്. ആദ്യമായാണ് ഉത്തര കൊറിയന്‍ ഭരണത്തലവന് ദക്ഷിണ കൊറിയയില്‍ എത്തുന്നത്. രാവിലെ ഒന്‍പതരയ്ക്കു (ഇന്ത്യന്‍സമയം രാവിലെ ആറ്) ആണ് കിം ജോങ് സൈനികമുക്ത മേഖലയായ പന്മുന്ജോങ്ങിലെത്തിയത്. ദക്ഷിണകൊറിയയിലേക്ക് കാല്‍നടയായി പ്രവേശിക്കുകയും ചെയ്തു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സമാധാനഗ്രാമമായ പന്മുന്ജോങ്ങിലാണു…
Read More