സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്രാഫ് സിഗ്നലിലെ മൂണ്‍വോക്ക് ഡാന്‍സര്‍ ! വീഡിയോ തരംഗമാവുന്നു…

പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ മൂണ്‍വോക്ക് ഡാന്‍സ് ഇഷ്ടപ്പെടാത്തതായി ആരുണ്ട്. ഒരു ട്രാഫിക് സിഗ്നലിലെ മൂണ്‍വോക്ക് ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ നിന്ന് ചാടിയിറങ്ങുന്ന യുവാവിന്റെ മൂണ്‍വോക്കാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. പോളണ്ട് സ്വദേശി കമില്‍ സ്പെജന്‍കോവ്സ്‌കി നടത്തിയ ഈ ട്രാഫിക് ഡാന്‍സ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാന്‍ അധികം നേരം വേണ്ടി വന്നില്ല. മൈക്കിള്‍ ജാക്സന്റെ സ്മൂത്ത് ക്രിമിനല്‍ ആല്‍ബത്തിലെ ഗാനത്തിനൊത്താണ് കമില്‍ ചുവട് വച്ചത്. കമില്‍ ടിക് ടോക്കില്‍ ഇട്ടതിന്റെ ഡാന്‍സ് വിഡിയോ വിവിധ സാമൂഹിക മാധ്യമങ്ങളിലായി ലക്ഷക്കണക്കിന് പേരാണ് പങ്കുവച്ചത്. ട്വിറ്ററില്‍ ഡേവിഡ് ഹെര്‍മാന്‍ എന്നൊരാള്‍ പങ്കുവച്ച വീഡിയോക്ക് മാത്രം 80 ലക്ഷം കാഴ്ചകളും ലക്ഷക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളും ലഭിച്ചു. അവിശ്വസനീയം എന്നാണ് പലരും ഈ നൃത്തത്തെ വിശേഷിപ്പിച്ചത്. 23 സെക്കന്‍ഡ് നീളുന്ന ഡാന്‍സ് വിഡിയോ…

Read More

പിച്ച വച്ചു നടക്കാന്‍ കൊതിയായി ! ആറുമാസത്തെ ബഹിരാകാശ വാസം ശരീരികാവസ്ഥ ആകെ മാറ്റി; ഭൂമിയില്‍ തിരിഞ്ഞിറങ്ങിയ ശേഷം നടക്കാന്‍ ബുദ്ധിമുട്ടി ബഹിരാകാശ യാത്രികന്‍; വീഡിയോ വൈറലാകുന്നു…

ബഹിരാകാശത്തെയും ഭൂമിയിലെയും സ്ഥിതിഗതികള്‍ വ്യത്യസ്ഥമാണെന്ന് നമുക്കറിയാം. ഭൂമിയില്‍ ഉള്ളതിനേക്കാള്‍ ഭാരക്കുറവായിരിക്കും നമുക്ക് ബഹിരാകാശത്ത് അനുഭവപ്പെടുക. ബഹിരാകാശയാത്രയ്ക്കു ശേഷം തിരിച്ചെത്തുന്ന പലരും ഭൂമിയിലെ സ്ഥിതിഗതികളുമായി പൊരുത്തപ്പെടാന്‍ ഏറെബുദ്ധിമുട്ടാറുണ്ട്. ഇതേ അവസ്ഥയിലാണ് നാസയുടെ ബഹിരാകാശ യാത്രികന്‍ ഡ്രൂ ഫ്യൂസ്റ്റല്‍ ഇപ്പോള്‍. ആറ് മാസത്തിലധികം ബഹിരാകാശത്ത് ചെലവിട്ടശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഫ്യൂസ്റ്റലിനാണ് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. 197 ദിവസങ്ങള്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ ചെലവഴിച്ചശേഷം ഭൂമിയില്‍ തിരിച്ചെത്തിയതായിരുന്നു 56കാരനായ ഫ്യൂസ്റ്റല്‍. ഭൂമിയിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും ഫ്യൂസ്റ്റലിന് നടക്കുന്നത് എങ്ങനെയാണെന്ന് മറന്ന് പോയിരുന്നു. ബുദ്ധിമുട്ടി നടക്കുന്ന ഫ്യൂസ്റ്റലിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. ഒക്ടോബര്‍ അഞ്ചിന് ഷൂട്ട് ചെയ്ത വീഡിയോ നാസ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഭൂമിയില്‍ തിരിച്ചെത്തിയതിനുശേഷം കണ്ണടച്ച് നടക്കാനും ഫ്യൂസ്റ്റലിന് സാധിച്ചിരുന്നില്ല. 197 ദിവസം ബഹിരാകാശത്ത് ഭാരമില്ലാതെ ഒഴുകി നടന്നതാണ് ഫ്യൂസ്റ്റല് നടക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം. നാസയുടെ 56-ാമത് പര്യവേക്ഷണ…

Read More