സ്‌കൂളില്‍ ആകെയുള്ളത് അഞ്ചു വിദ്യാര്‍ഥികള്‍;പാലം വരുമ്പോള്‍ സ്‌കൂള്‍ പൊളിക്കാനുറച്ച് മാനേജ്‌മെന്റ്; വെട്ടിലായത് സര്‍ക്കാരിന്റെ വാക്കുവിശ്വസിച്ച് മക്കളെ ഇവിടെ ചേര്‍ത്ത മാതാപിതാക്കള്‍; മൂരാട് ബിഎംഎല്‍പി സ്‌കൂളിലെ വിശേഷങ്ങള്‍ ഇങ്ങനെ…

കോഴിക്കോട്: സ്വകാര്യ വിദ്യാലയങ്ങളിലേക്ക് ഒഴുകുന്ന കുട്ടികളെ പിടിച്ചു നിര്‍ത്താനാണ് പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു സ്‌ക്ൂള്‍ കോഴിക്കോട്-കണ്ണൂര്‍ ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ച് വിദ്യാര്‍ത്ഥികളും ഒരു ടീച്ചറും ഒരു പാചകക്കാരിയും മാത്രമുള്ളൊരു എയ്ഡഡ് സ്‌കൂള്‍. ഒന്നു മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ ആകെയുള്ളത് അഞ്ച് വിദ്യാര്‍ത്ഥികള്‍. അവരാകട്ടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരും നാളുകളില്‍ മെച്ചപ്പെടുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ചേര്‍ന്നവര്‍. ഒന്നിലും രണ്ടിലും മാത്രമേ ഇവിടെ വിദ്യാര്‍ത്ഥികളുള്ളൂ. മൂന്നിലും നാലിലും ആരുമില്ല. മൂരാട് പാലത്തിന് സമീപത്തുള്ള ബി ഇ എം എല്‍ പി സ്‌കൂളിന്റെ കഥയാണിത്. ആകെയുള്ള അധ്യാപികയ്ക്ക് പ്രധാന അധ്യാപികയുടെ ചുമതലയുള്ളതിനാല്‍ എഇഒ ഓഫീസടക്കമുള്ളിടങ്ങളില്‍ അവര്‍ പോകുമ്പോള്‍ കുട്ടികള്‍ തനിച്ചാവും. പൊതുവിദ്യാലയങ്ങള്‍ ആഗോള നിലവാരത്തിലേക്കുയര്‍ത്തുമെന്ന സര്‍ക്കാറിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് അടച്ചുപൂട്ടിപ്പോകുമായിരുന്ന ഒരു എയ്ഡഡ് എല്‍…

Read More