സ്വിമ്മിംഗ്പൂളില്‍ കുടുങ്ങിയ കടമാനിനെ (moose) രക്ഷപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നീന്തല്‍കുളത്തില്‍ നിന്ന് കടമാന്‍ സ്വയം കരയ്ക്കു കയറാന്‍ ശ്രമിച്ചെങ്കിലും കുളത്തില്‍ പടവുകളില്ലാഞ്ഞതിനാല് ആ ഉദ്യമം വിജയിച്ചില്ല. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നീന്തല്‍ക്കുളത്തിന്റെ ഒരു മൂലയില്‍ താല്‍ക്കാലികമായി ഓക്കു മരം കൊണ്ടുള്ള പടികള്‍ സ്ഥാപിച്ചു. ഇതിനു ശേഷം ഒരു കയറിന്റെ ഇരുവശവും പിടിച്ച് അതിനെ പടികളിട്ട ഭാഗത്തേയ്ക്ക് അടിപ്പിച്ചു. ഒടുവില്‍ പടികളിലൂടെ കരയ്ക്കു കയറിയ മാന്‍ ഓടിപ്പോവുകയായിരുന്നു. വിഡിയോയ്ക്ക് ഒപ്പമുള്ള ഫേയ്സ്ബുക്ക് പോസ്റ്റില്‍ ന്യൂ ഹാംഷെയര്‍ ഫിഷ് ആന്‍ഡ് ഗെയിം ഡിപ്പാര്‍ട്ട്മെന്റ് പറയുന്നതിങ്ങനെ,’ പ്രജനന കാലമായതിനാല്‍ കടമാനുകള്‍ ഇണയെ തേടിക്കൊണ്ടിരിക്കുകയാണ്. അത്തരമൊരു യാത്രയിലാണ് ഈ കടമാന്‍ രാത്രിയില്‍ അബദ്ധത്തില്‍ കുളത്തില്‍ വീണത്. നിരവധി ഉദ്യോഗസ്ഥരുടെ ശ്രമഫലമായാണ് മാനിനെ രക്ഷപ്പെടുത്തിയത്” എന്തായാലും കരയ്ക്കു കയറിയ ഉടന്‍ മാന്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.
Read More