കോട്ടയം/ ഗാന്ധിനഗര്‍: കോട്ടയം നഗരമധ്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരേ ആക്രമണം നടത്തിയ മൂന്നംഗ സംഘം പിടിയില്‍. കോട്ടയം താഴത്തങ്ങാടി വേളൂര്‍, വേളൂര്‍ത്തറ മുഹമ്മദ് അസം (24), മാണിക്കുന്നം തഫീഖ് അഷറഫ് (22), കുമ്മനം ക്രസന്റ് വില്ലയില്‍ ഷബീര്‍ (32) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയും സുഹൃത്തും നഗരമധ്യത്തിലെ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. രാത്രിയില്‍ വിദ്യാര്‍ഥിനിയുമായി കറങ്ങി നടക്കുന്നത് എന്തിനാണെന്ന് ചോദിച്ചും വിദ്യാര്‍ഥിനിയെ ശല്യം ചെയ്തത് കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥി ചോദ്യം ചെയ്തതിനെ തുടര്‍ന്നും അക്രമി സംഘം പിന്തുടര്ന്നെത്തി ക്രൂരമായി വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവങ്ങളുടെ തുടക്കം. കോളജ് ഇലക്ഷന് വര്‍ക്കിനുശേഷം, ഭക്ഷണം കഴിയ്ക്കുന്നതിനായി വിദ്യാര്‍ഥിനിയും സുഹൃത്തും തിരുനക്കര തെക്കുംഗോപുരത്തിനു സമീപത്തെ തട്ടുകടയിലെത്തി. ഈ സമയം ഇവിടെ, പ്രതികളായ അക്രമി സംഘവുമുണ്ടായിരുന്നു. ഭക്ഷണം കഴിയ്ക്കുന്നതിനിടെ വിദ്യാര്‍ഥിനിയോട്…
Read MoreTag: moral police
യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ സദാചാര പോലീസ് പിടികൂടി ! പിന്നീട് നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍; ഒടുവില്‍ സംഭവിച്ചതോ ?
സദാചാര പോലീസിനെക്കൊണ്ട് പലരും പൊറുതിമുട്ടിയിരിക്കുകയാണ്. സദാചാര പോലീസ് ചമഞ്ഞ് പെണ്‍കുട്ടിയെയും യുവാവിനെയും ഉപദ്രവിച്ചവര്‍ക്കെതിരേ പോലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഒഡീഷയിലെ മയൂര്‍ബഞ്ജിലെ മാണ്ഡുവ ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ രഹസ്യബന്ധമുണ്ടെന്നും ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നും ആരോപിച്ച് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി ഇരുവരെയും ആക്രമിക്കുകയും തലമൊട്ടയടിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് പോലീസ് സംഭവത്തില്‍ ഇടപെട്ടത്.
Read Moreനിക്കര്‍ വിട്ടൊരു കളിയില്ല അല്ലേ ! ഇറക്കം കുറഞ്ഞ വസ്ത്രത്തിന് സദാചാര കമന്റുമായി വന്നയാള്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് സാനിയ…
മലയാള സിനിമയിലെ കൗമാതതാരങ്ങളില്‍ ശ്രദ്ധേയയാണ് സാനിയ ഐയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെയാണ് സാനിയ സിനിമയിലെത്തുന്നത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയുമായി. ഏറ്റവുമൊടുവില്‍ ലൂസിഫറില്‍ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ മോഡേണ്‍ വസ്ത്രധാരണത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ നടി നിരന്തരം നടന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. ചിലതിനൊക്കെ തക്ക മറുപടിയും നല്‍കാന്‍ താരം ശ്രദ്ധിക്കാറുണ്ട്. സോഷ്യല്‍മീഡിയിയല്‍ സദാചാര കമന്റ് പോസ്റ്റ് ചെയ്ത ആള്‍ക്ക് ഉചിതമായ മറുപടി നല്‍കി സാനിയ വീണ്ടും താരമാകുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ മോഡേണ്‍ വേഷം ധരിച്ചു നില്‍ക്കുന്ന ചിത്രത്തിനു താഴെയായിരുന്നു വിമര്‍ശകന്റെ കമന്റ്. ‘നിക്കര്‍ വിട്ടൊരു കളിയില്ല അല്ലേ’ എന്നായിരുന്നു കമന്റിലെ വാചകം. ‘ഇല്ലെടാ കുട്ടാ’ എന്ന സാനിയ മറുപടി നല്‍കുകയും ചെയ്തു. സാനിയയുടെ കമന്റിനു മാത്രം നിരവധി ലൈക്കുകളാണ് ലഭിക്കുന്നത്. എന്നാല്‍ സദാചാരപ്പോലീസ് കളിക്കുന്നവരും കുറവല്ല.വസ്ത്രത്തിന്റെ ഇറക്കം വീണ്ടും കുറഞ്ഞുപോകുകയാണെന്നാണ് കൂടുതല്‍ പേരും കമന്റ് ചെയ്യുന്നത്. എന്നാല്‍…
Read More