തിരുവനന്തപുരം; ബന്ധുവായ യുവതിയ്ക്കൊപ്പം ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്തതിന് യുവാവിനെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് സസ്പെന്ഷന്. തിരുവനന്തപുരം വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ മൈലച്ചല് കോവില്‍വിള സ്വദേശി സുരേഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സുരേഷിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരത്തുനിന്ന് വെള്ളറടയിലേക്കു പോയ ബസില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ബാലരാമപുരം സിസിലിപുരം സ്വദേശി ഋതിക് കൃഷ്ണ(23)നാണ് ബസില്‍വെച്ച് കണ്ടക്ടറുടെ മര്‍ദനമേറ്റത്. തിരുവനന്തപുരത്തു നിന്ന് കാട്ടാക്കടയ്ക്ക് പോകാന്‍ ബസില്‍ കയറിയ ഋതിക് കൃഷ്ണനും ബന്ധുവായ യുവതിയും ഒരു സീറ്റില്‍ ഇരുന്നാണ് യാത്രചെയ്തത്. ഇതുകണ്ട കണ്ടക്ടര്‍ യുവാവിനോട് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു തയ്യാറാകാതിരുന്ന ഋതിക് കൃഷ്ണനെ കണ്ടക്ടര്‍ അസഭ്യം പറയുകയും ടിക്കറ്റ് മെഷീന് കൊണ്ട് അടിക്കുകയും നിലത്തിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് കണ്ടക്ടര്‍ കാട്ടാക്കട പോലീസിനെ വിളിച്ചുവരുത്തി തന്നെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് ഋതിക്കിനെ കൈമാറി.…
Read MoreTag: moral policing
ബേക്കല്‍ക്കോട്ട സന്ദര്‍ശിക്കാനെത്തിയ യുവാക്കളെ സദാചാര ഗുണ്ടകള്‍ ആക്രമിച്ചു ! മൂന്നു പേര് പിടിയില്‍
കാസര്‍ഗോട്ട് മേല്പറമ്പില് യുവാക്കള്‍ക്ക് നേരെ സാദാചാര ഗുണ്ടകളുടെ ആക്രമണം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ക്കോട്ട സന്ദര്‍ശിച്ച് മടങ്ങിയ യുവാക്കളെയാണ് ചിലര്‍ തടഞ്ഞുവെച്ച് ആക്രമിച്ചത്. ബേക്കല്‍ കോട്ട സന്ദര്‍ശിച്ച സംഘത്തില്‍ നാലുയുവാക്കളും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. സംഘം ബേക്കല്‍ക്കോട്ട സന്ദര്‍ശിച്ചശേഷം മേല്‍പ്പറമ്പിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. ഇവിടെ മൂന്നുപേരടങ്ങുന്ന സംഘം എത്തി യുവാക്കളെ ചോദ്യംചെയ്യുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. സംഘത്തിലെ ഒരു യുവതിയാണ് പരാതിക്കാരി. സംഭവത്തിന്റെ വീഡിയോ ദൃശ്യമടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്. കേസെടുത്ത പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്ത് സ്വന്തം ജാമ്യത്തില്‍വിട്ടയച്ചു.
Read Moreസിനിമ കാണാന്‍ പെണ്‍സുഹൃത്തിനൊപ്പം തീയറ്ററില്‍ വന്ന യുവാവിനു നേരെ സദാചാര ആക്രമണം ! ഒപ്പമുണ്ടായിരുന്നത് 18കാരി…
പെണ്‍സുഹൃത്തിനൊപ്പം സിനിമാ തിയറ്ററിലെത്തിയ യുവാവിനു നേരെ സദാചാര ഗുണ്ടായിസം. മംഗളൂരുവിലെ സുള്ളിയയില്‍ വ്യാഴാഴ്ച ആയിരുന്നു സംഭവം. ഇരുപതു വയസ്സുകാരനായ മുഹമ്മദ് ഇംതിയാസ് എന്ന യുവാവാണ് ഇമെയില്‍ വഴി പരാതി നല്‍കിയതെന്നു പോലീസ് പറഞ്ഞു. സുള്ളിയയിലെ സന്തോഷ് തിയറ്ററില്‍ ‘കാന്താര’ സിനിമ കാണാനെത്തിയതായിരുന്നു ഇംതിയാസും 18 വയസ്സുള്ള പെണ് സുഹൃത്തും. രാവിലെ 11നായിരുന്നു ഷോ. 10.20ന് തിയറ്ററിലെത്തിയ ഇരുവരും തിയറ്ററിലെ പാര്‍ക്കിംഗ് പരിസരത്ത് സംസാരിച്ചു നിന്നു. ഇതുകണ്ട ഒരു സംഘം ആളുകള്‍ ഇംതിയാസിന്റെ അരികില്‍ എത്തി ചോദ്യംചെയ്യാന്‍ തുടങ്ങി. പിന്നാലെ യുവാവിനെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തിയറ്റര്‍ പരിസരത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയതോടെയാണ് അക്രമിസംഘം മര്‍ദ്ദനം അവസാനിപ്പിച്ചത്. ഇംതിയാസിന്റെ പരാതിയില്‍ സുള്ളിയ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreപാലത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു ! കോളജ് വിദ്യാര്‍ഥികള്‍ക്കു നേരെ സദാചാര ആക്രമണം…
റാന്നി വാഴക്കുന്നത്ത് കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണമെന്ന് പരാതി. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് സദാചാര ആക്രമണമുണ്ടായത്. കാറിന് വഴികൊടുക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും പാലത്തില്‍ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്ത് മൂന്നംഗ സംഘം മര്‍ദിച്ചുവെന്ന് കാട്ടി വിദ്യാര്‍ഥികള്‍ ആറന്മുള പോലീസില്‍ പരാതി നല്കി. വിദ്യാര്‍ഥികളായ വിഷ്ണു, സല്മാന്, ആദര്‍ശ് എന്നിവരാണ് പരാതി നല്‍കിയത്. കാറിലെത്തിയ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘം തങ്ങളെ മര്‍ദിക്കുകയും അസഭ്യം പറയുകയുകയുമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ നല്കിയ പരാതിയില്‍ പറയുന്നു. തങ്ങളെ മര്‍ദിച്ചതിന് പുറമെ പാലത്തില്‍ നിന്ന് തള്ളിതാഴെയിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. വഴിയടച്ച് മൂന്ന് ബൈക്കുകള്‍ വച്ചത് കാരണം കാറിന് കടന്നുപോകാന്‍ തടസമുണ്ടായി. ബൈക്കുകള്‍ മാറ്റാന്‍ വിദ്യാര്‍ഥികള്‍ തയാറായില്ല. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ ഇത് ചോദ്യം ചെയ്തതോടെ…
Read Moreപ്രിയ സദാചാരക്കാരേ…നിങ്ങളുടേതല്ല ഈ ലോകം ! ഏകയായ സ്ത്രീയെ സംശയദൃഷ്ടിയോടു മാത്രം നോക്കുന്നവരുടെ മുഖത്തടിച്ച് ‘റൂഹാനി’…
കാലം ഇത്ര പുരോഗമിച്ചിട്ടും കപടസദാചാരക്കാരുടെ കടന്നു കയറ്റത്തിന് ഇന്നും അവസാനമില്ല. തനിച്ചു ജീവിക്കുന്ന സ്ത്രീകള്‍ ഇത്തരക്കാരുടെ ഇഷ്ടവിഷയമാണ്. ഇവിടെ അഗ്നി പരീക്ഷയിലകപ്പെടുന്നത് സുലു എന്ന വീട്ടമ്മയാണ്. അവള് ഒരു പ്രതീകം മാത്രമാണ്. സമൂഹത്തിന്റെ ഇന്നലകളില്‍ തന്റെ മാനത്തിനും സ്വാതന്ത്ര്യത്തിനും ജീവിതത്തിനും വിലങ്ങായ ആണധികാരങ്ങള്ക്കുള്ള തക്കതായ മറുപടി. സമൂഹത്തിന്റെ സംശയദൃഷ്ടിയില്‍ ചഞ്ചലചിത്തനായ ശ്രീരാമനു മുന്നില്‍ പരിശുദ്ധിയും പാതിവ്രത്യവും തെളിയിച്ച സീത, സ്ത്രീത്വത്തിന്റെ അന്തസും അഭിമാനവും വെടിയാന്‍ കൂട്ടാക്കാതെ ഭൂമി പിളര്‍ന്ന് അന്തര്ദാനം ചെയ്യുകയായിരുന്നു. മാനവും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് കണ്ണകിയുടെ താപവും കോപവും മുലപറിച്ചെറിഞ്ഞ് മധുര നഗരത്തെ ശാപത്തിലാഴ്ത്തിയത്. സ്വന്തം മാറിടം മറയ്ക്കാന്‍ രാജാവിന് കരം നല്കേണ്ടിവരുന്ന ദുര്വ്യവസ്ഥയെ ചോദ്യം ചെയ്താണ് നങ്ങേലിയും ജീവന് ത്യജിച്ചത്. സീതയും കണ്ണകിയും നങ്ങേലിയും കടന്നുപോയതിനു സമാന വഴികളിലൂടെ സുലുവിനും സഞ്ചരിക്കേണ്ടിവരുന്നു. എന്നാല്‍ അവള് ദുരന്തപര്യവസാനമായ കഥയിലേക്ക് കൂപ്പുകുത്താതെ സ്ത്രീത്വത്തെ തലയെടുപ്പോടെ ആണധികാരത്തിനു…
Read Moreതൃശൂരില്‍ നടന്നത് സദാചാര ഗുണ്ടായിസമോ ? മര്‍ദ്ദനമേറ്റതിനെക്കുറിച്ചും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെക്കുറിച്ചും യുവാവിന് പറയാനുള്ളത്…
കോളജ് വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്ക് ക്രൂരമര്‍ദനം. തൃശൂരിലെ ചേതന കോളജിലെ ബിരുദ വിദ്യാര്‍ത്ഥി അമലിനാണ് മര്‍ദനമേറ്റത്. സഹപാഠികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ബൈക്കില്‍ പെണ്‍കുട്ടിയുമൊത്ത് യാത്ര ചെയ്തത് ചോദ്യം ചെയ്തായിരുന്നു മര്‍ദനമെന്ന് അമല്‍ പ്രതികരിച്ചു. മര്‍ദനത്തിനിടെ വസ്ത്രധാരണത്തെക്കുറിച്ചും പരാമര്‍ശിച്ചതായി വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു. ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ബൈക്കില്‍ നിന്ന് വീണ പെണ്‍കുട്ടിയെ സഹായിക്കാതെ നാട്ടുകാരില്‍ ചിലര്‍ പാഞ്ഞടുക്കുകയും മര്‍ദിക്കുകയുമായിരുന്നെന്നാണ് അമല്‍ പറയുന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരവധി ആളുകള്‍ ചേര്‍ന്ന് അമലിനെ നിലത്തേക്ക് തള്ളി ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. നിങ്ങള്‍ക്ക് തോന്നിയതുപോലെ സമൂഹത്തില്‍ നടക്കാനാകില്ലെന്ന് ആക്രോശിച്ചാണ് അക്രമി സംഘം മര്‍ദിച്ചതെന്ന് അമല്‍ പറയുന്നു. താന്‍ ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുന്നതിലും സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതിലും ഇവരെന്തിന് ഇടപെടണമെന്ന് മര്‍ദനത്തിനുശേഷം അമല്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ ചോദിച്ചു. എന്നാല്‍ അമല്‍ നാട്ടുകാരില്‍ ചിലരെ…
Read Moreഎനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട്..! കഴുത്തിറങ്ങിയ വസ്ത്രം ധരിച്ച പ്രിയാ വാര്യര്‍ക്കിട്ട് ചൊറിഞ്ഞ് സദാചാരക്കാര് ! നല്ല കിടിലന്‍ മറുപടിയുമായി പ്രിയ കുട്ടൂസും…
സിനിമയില്‍ വന്നനാള്‍ മുതല്‍ ട്രോളന്മാരുടെ ഇഷ്ടതാരമാണ് പ്രിയ വാര്യര്‍. പ്രിയ വാര്യര്‍ എന്തു ചെയ്താലും അത് ട്രോളാനായി മാത്രം ഒരു വിഭാഗം ആളുകള്‍ രംഗത്തുണ്ട്. പ്രിയ വാര്യര്‍ അടുത്തിടെ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫോട്ടോയില്‍ അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത ലെഹെംഗയാണ് പ്രിയ ധരിച്ചിരിക്കുന്നത്. എന്നാല്‍ വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കൂടി എന്നും പറഞ്ഞ് പലരും താരത്തെ വിമര്‍ശിക്കുകയും ട്രോളുകയും ചെയ്തു. പക്ഷെ ഇക്കുറി ട്രോളുകളെ കണ്ടില്ലെന്ന് നടിക്കാന്‍ താരം കൂട്ടാക്കിയില്ല. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് പ്രിയ നല്‍കിയിരിക്കുന്നത്. ”എന്റെ പോസ്റ്റിന് താഴെ ചില കമന്റുകളുണ്ടായിരുന്നു. കമന്റുകളുടെ നാലില്‍ ഒന്നുപോലും വായിച്ച് തീര്‍ക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. തുടക്കത്തില്‍ ചില കമന്റുകള്‍ വായിച്ചു. എല്ലാവരും ആ കമന്റുകള്‍ കാണേണ്ടതാണ് എന്നു തോന്നിയതുകൊണ്ട് അതിവിടെ പങ്കുവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരുപക്ഷെ ആ കമന്റ് ചെയ്തവര്‍ക്ക്…
Read Moreവസ്ത്രം കുറച്ചു കൂടി കുറയാമായിരുന്നു ! നടി എസ്തറിനു നേരെ അശ്ലീല കമന്റ് ആക്രമണവുമായി സദാചാരവാദികള്‍
മലയാള സിനിമയിലെ യുവനടി എസ്തറിനെതിരേ സദാചാരവാദികളുടെ ആക്രമണം. താരം നടത്തിയ മേക്ക് ഓവര്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് സദാചാരവാദികള്‍ അശ്ലീല കമന്റുമായി ആക്രമണം ആരംഭിച്ചത്. നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘നായിക ആകാന്‍ വേണ്ടിയാണോ ഈ കഷ്ടപ്പാട്’, ‘ ഡ്രസ്സ് കുറയുന്തോറും അവസരം കൂടും’, ‘ ഈ കൊച്ചും ഈ വഴിക്കായോ’, ‘നല്ല ഡ്രസ്സ് ഇട്ടൂടെ’ തുടങ്ങിയ നിരവധി സദാചാര കമന്റുകളാണ് പ്രതീക്ഷപ്പെട്ടത്. എന്നാല്‍ എസ്തറിനെ പിന്തുണച്ചും നിരവധി ആളുകള്‍ രംഗത്തു വരുന്നുണ്ട്.
Read Moreബന്ധുക്കളെ കാണാനെത്തിയ യുവതിയെയും യുവാവിനെയും തല്ലിച്ചതച്ച് സദാചാര ഗുണ്ടകള്‍ ! ദൃശ്യങ്ങള്‍ പകര്‍ത്തി പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി;ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
ബന്ധുക്കളെ കാണാനെത്തിയ യുവതിയെയും യുവാവിനെയും മര്‍ദ്ദിച്ച സദാചാര ഗുണ്ടകളെ പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. മഹാരാഷ്ട്രയിലെ ഗൊണ്ടേഗാവ് ഗ്രാമത്തിലായിരുന്നു സംഭവം. ആക്രമസംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഗ്രാമത്തില്‍ ബന്ധുക്കളെ കാണാനെത്തിയ യുവതിയും യുവാവും ആളൊഴിഞ്ഞ സ്ഥലത്ത് ഇരിക്കുമ്പോഴാണ് ഒരു സംഘം ഇവരെ നോട്ടമിട്ടതും ആക്രമിക്കാനെത്തിയതും. ഇരുവരെയും ഭീഷണിപ്പെടുത്തിയ അഞ്ചംഗ സംഘം യുവതിയെ മര്‍ദിച്ചു. തങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും വെറുതെവിടണമെന്നും അപേക്ഷിച്ചിട്ടും അക്രമികള്‍ കേട്ട ഭാവം നടിച്ചില്ല. ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഗുണ്ടായിസത്തിന്റെയും മര്‍ദ്ദനത്തിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായതോടെ…
Read More‘ഈ പാതിരാക്ക് ഇവിടെ മലര്‍ന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ’ ! രാത്രിയില്‍ ശംഖുമുഖത്തെ ബീച്ചില്‍ ഇരുന്ന യുവതിയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരേ സദാചാര ഗുണ്ടായിസം; വീഡിയോ പങ്കുവച്ച് യുവതി…
സ്ത്രീകള്‍ക്ക് രാത്രി സ്വതന്ത്രമായി നടക്കാന്‍ വുമണ്‍ നൈറ്റ് വോക്ക് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സദാചാരഗുണ്ടകളില്‍ നിന്ന് രാത്രിയില്‍ ആക്രമണം നേരിട്ട് യുവതിയും സുഹൃത്തുക്കളും. സോഷ്യല്‍ മീഡിയ ഇടപെടലുകളിലൂടെ ശ്രദ്ധയാര്‍ജ്ജിച്ച ശ്രീലക്ഷ്മി അറയ്ക്കലുംസുഹൃത്തുക്കളുമാണ് ശംഖുമുഖം ബീച്ചില്‍ വച്ച് സദാചാര ഗുണ്ടായിസത്തിന് ഇരയായത്. തങ്ങള്‍ക്കുണ്ടായ ദുരനുഭവം വീഡിയോ സഹിതം ശ്രീലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്നലെ രാത്രിയില്‍ 11.45നോടടുത്താണ് ശംഖുമുഖം ബീച്ചില്‍ ഇരിക്കുകയായിരുന്ന തങ്ങള്‍ക്കു നേരെ സദാചാരഗുണ്ടകളുടെ ആക്രമണം ഉണ്ടായതെന്ന് യുവതി പറയുന്നു. 9:30 സമയത്ത് ബീച്ചിലെത്തിയ തങ്ങളെ രണ്ടുപേരാണ് ആക്രമിച്ചതെന്നും യുവതി വ്യക്തമാക്കുന്നു. തങ്ങളെ ആക്രമിക്കാനെത്തിയവര്‍ കഞ്ചാവിന്റെ ലഹരിയിലായിരുന്നതായും യുവതി സംശയം പ്രകടിപ്പിച്ചു. എന്നാല്‍ സ്ഥലപരിധിയിലുള്ള വലിയതുറ പൊലീസ് സ്റ്റേഷനില്‍ പരാതി പറഞ്ഞപ്പോള്‍ നിരുത്തരവാദപരമായ സമീപനമാണ് പൊലീസുകാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും യുവതിയുടെ കുറിപ്പില്‍ പറയുന്നു. ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ‘ഇന്ന് രാത്രി 9.30…
Read More