പുഴയോരത്ത് സംസാരിച്ചിരുന്ന ദമ്പതികളെ കമിതാക്കള്‍ എന്നു കരുതി കയ്യേറ്റം ചെയ്ത സദാചാരഗുണ്ടകള്‍ അറസ്റ്റില്‍. കണ്ടിയൂര്‍ കുന്നുംപുറത്ത് വടക്കതില്‍ കണ്ണന് (37), കണ്ടത്തില്‍ അനന്തു(22), ചെമ്പംപറമ്പില്‍ വസിഷ്ഠ് (18), മണപ്പുറത്ത് അനൂപ് (28), കൊട്ടാരത്തില്‍ ആര് എം കെ മന്ദിരത്തില്‍ മിഥുന് (26) എന്നിവരാണ് അറസ്സറ്റിലായത്. കായംകുളം മുതുകുളം തെക്ക് ശിവഭവനില്‍ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവര്‍ക്കാണ് അക്രമണത്തില്‍ പരിക്കേറ്റത്. പുഴത്തീരത്ത് ഇരുന്ന ദമ്പതികളെ കമിതാക്കളാണെന്ന് ആരോപിച്ചാണ് ഇവള് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് അച്ചന്‍കോവിലാറിന്റെ തീരത്ത് കണ്ടിയൂര്‍ കടവിലാണ് സംഭവം. ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വന്നതായിരുന്നു ഇവര്‍. കൂടെ ഭാര്യ സഹോദരനും ഉണ്ടായിരുന്നു. വിദേശത്ത് ജോലിയാണ് ശിവപ്രസാദിന്. ടിക്കറ്റ് ലഭിക്കാന്‍ വൈകുമെന്നറിഞ്ഞ് മൂന്ന് പേരും കടവിലെത്തി. കടവില്‍ ഉണ്ടായിരുന്ന കണ്ണന് എന്ന ആള് ഇവര്‍ കമിതാക്കളാണെന്ന് ആരോപിച്ച് ഇവരെ ചോദ്യം ചെയ്തു.…
Read MoreTag: moral policing
വെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്ന് ഫയലുകള്‍ മാറ്റിവയ്ക്കാന്‍ ഭര്‍ത്താവിനൊപ്പം രാത്രിയില്‍ ഓഫീസിലെത്തി ! സദാചാര പോലീസ് ചമഞ്ഞ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രാഷ്ട്രീയ നേതാക്കള്‍ പിടിയില്‍…
വെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്ന് ഫയലുകള്‍ മാറ്റിവെയ്ക്കാന്‍ രാത്രിയില്‍ ഭര്‍ത്താവിനൊപ്പം ഓഫീസില്‍ എത്തിയ യുവതിയെ സദാചാര പൊലീസ് ചമഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ പിടിയിലായി. പിടിയിലായവര്‍ സിപിഎം നേതാക്കളാണെന്നാണ് വിവരം. പരുമല തിക്കപ്പുഴ പാലച്ചുവട് മുന്‍ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ലോക്കല്‍ കമ്മറ്റിയംഗവുമായ ഹരികുമാര്‍ (56), പാലച്ചുവട് ബ്രാഞ്ച് സെക്രട്ടറി അനൂപ് (41) എന്നിവരാണ് പോലീസ് പിടിയിലായത്. ഭാര്യയെ അപമാനിക്കുന്നത് തടയാന്‍ ചെന്ന ഭര്‍ത്താവിനെയും ഇവര്‍ കൈയ്യേറ്റം ചെയ്തു. യുവതിയുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 341, 427, 323, 354, ഐ.പി.സി 34 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറിനായിരുന്നു പരുമല കോളേജില്‍ ആയിരുന്നു സംഭവം നടന്നത്. കോളേജ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ മാന്നാര്‍ സ്വദേശിനിയായ ജീവനക്കാരിയാണ് അപമാനിക്കപ്പെട്ടത്. പ്രളയത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍ വെള്ളം കയറിയതറിഞ്ഞ് ഓഫീസ് രേഖകള്‍ ഭദ്രമാക്കി വെക്കാന്‍ ഭര്‍ത്താവുമൊന്നിച്ച് സ്കൂട്ടറില്‍ എത്തിയതാണ്…
Read More‘സഹോദരാ, ഞാന്‍ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്, അല്ലല്ലോ? ഈ അവയവം സ്വാഭാവികമാണ് എല്ലാ ശരീരങ്ങളിലും ! സദാചാര ആങ്ങള കളിച്ച യുവാവിന് കിടിലന്‍ മറുപടിയുമായി ദൃശ്യ രഘുനാഥ്
സദാചാര ആങ്ങളമാരുടെയും സദാചാര ഗുണ്ടകളുടെയും നാടായി കേരളം മാറുകയാണോയെന്നു തോന്നിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന പല വാര്‍ത്തകളും. സ്വന്തം ജീവിതത്തില്‍ നടപ്പാക്കിയാല്‍ പോര മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെട്ട് അഭിപ്രായം പറയുകയും അവര്‍ തങ്ങളെ അനുസരിക്കണമെന്ന് വാശിപിടിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. സ്ത്രീകള്‍, പ്രത്യേകിച്ച് നടിമാര്‍ പങ്കുവയ്ക്കുന്ന ചിത്രത്തിന് താഴെ അശ്ലീല കമന്റുകളും ഉപദേശങ്ങളുമായി എത്തുന്ന ആളുകളുടെ ശല്യം കൊണ്ട് പലരും പലരും പൊറുതിമുട്ടിയിരിക്കുകയാണ് ഹാപ്പി വെഡ്ഡിംഗ്, മാച്ച് ബോക്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ദൃശ്യ രഘുനാഥിനാണ് ഇപ്പോള്‍ സദാചാരക്കാരന്റെ ആക്രമണം നേരിടേണ്ടി വന്നത്. തന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യ പോസ്റ്റ് ചെയ്തതോടെയാണ് സദാചാര ആങ്ങള രംഗത്തെത്തിയത്. എന്നാല്‍ യുവാവിന് നല്ല ഒന്നാംതരം മറുപടിയാണ് ദൃശ്യ കൊടുത്തത്. അതാണിപ്പോള്‍ ചര്‍ച്ചയാവുന്നത്. ‘എന്തിനാണ് പെങ്ങളെ സ്വയം നാണംകെടുന്നത്, നിങ്ങളുടെ വ്യക്തിത്വം അഭിമാനത്തോടെ സൂക്ഷിക്കൂ എന്ന ഉപദേശവുമായാണ് ഒരാള്‍ രംഗത്തെത്തിയത്.…
Read Moreഒന്ന് ഒതുങ്ങിയിരിക്കാമോയെന്ന് ചോദിച്ച പെണ്‍കുട്ടിയോട് യാത്രികന് പറഞ്ഞത് പുളിച്ച തെറി; കമിതാക്കള്‍ക്ക് നേരെ മെട്രോയില്‍ നടന്നത് സദാചാര ഗുണ്ടായിസം; വീഡിയോ വൈറലാകുന്നു…
കോല്‍ക്കത്ത: മെട്രോ ട്രെയിനില്‍ യാത്ര ചെയ്ത കമിതാക്കള്‍ക്ക് നേരേ യാത്രക്കാരന്റെ അസഭ്യവര്‍ഷം. ഇരിക്കാന്‍ സീറ്റില്‍ കുറച്ചു സ്ഥലം ചോദിച്ചതായിരുന്നു ഇയാളെ പ്രകോപിപ്പിച്ചത്. ഇയാള്‍ക്കൊപ്പം മറ്റൊരു യാത്രികനും ചേര്‍ന്നതോടെ സംഭവം കൊഴുത്തു. സംഭവത്തിന്റെ വീഡിയോ പെണ്‍കുട്ടി തന്റെ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവേയാണ് അനിന്ദിത റായ്(24) അനിക് ഘോഷ്(28) എന്നിവര്‍ക്കെതിരെ സദാചാര ആക്രമണം ഉണ്ടായത്. യാത്രക്കാരിലൊരാളോട് കുറച്ചു കൂടി ഒതുങ്ങിയിരിക്കാമോ എന്ന് പെണ്‍കുട്ടി ചോദിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് ഫാനിന്റെ കാറ്റ് വേണമെന്നും നീങ്ങാന്‍ പറ്റില്ലെന്നും ഇയാള്‍ പറഞ്ഞു. പിന്നീട് മോശമായി സംസാരിക്കാന്‍ തുടങ്ങി. സീറ്റ് വേണമെങ്കില്‍ ലേഡീസ് കംപാര്‍ട്ട്മെന്റില്‍ കയറണമായിരുന്നെന്ന് പറഞ്ഞു. ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിനും അസഭ്യം പറഞ്ഞു. ഇത്തരം വേഷം ധരിച്ച് ട്രെയിനില്‍ കയറരുതെന്നും പറഞ്ഞു. മറ്റൊരു യാത്രക്കാരനും ഇയാള്‍ക്കൊപ്പം ചേര്‍ന്നു. പിന്നീട് കഴിഞ്ഞ മാസം മെട്രോയില്‍ ആക്രമണത്തിനിരയായ…
Read Moreഅച്ഛനാണെന്നതിന് തെളിവുണ്ടോയെന്ന് സദാചാരഗുണ്ടകള്‍; പിതാവിനും രണ്ടു പെണ്‍കുട്ടികള്‍ക്കും അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനം; കല്പറ്റയില് നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കല്പറ്റ: സദാചാര ഗുണ്ടായിസത്തിന് കേരളത്തില്‍ അവസാനമില്ല. നഗരത്തില്‍ ബസ് കാത്തിരുന്ന അച്ഛനെയും പെണ്മക്കളെയും സദാചാരപോലീസ് ചമഞ്ഞ് അപമാനിച്ച സംഭവത്തില്‍ മൂന്നു പേരെ കല്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവര്‍മാരായ അമ്പിലേരി ചെളിപറമ്പില്‍ ഹിജാസ് (25), എടഗുനി ലക്ഷം വീട് പ്രമോദ് (28), കമ്പളക്കാട് പള്ളിമുക്ക് കൊള്ളപറമ്പില്‍ അബ്ദുല്‍ നാസര്‍ (45) എന്നിവരാണ് അറസ്റ്റിലായത്. മുട്ടില്‍ അമ്പുകുത്തി പാറയില്‍ സുരേഷ്ബാബുവിനാണ് ഫെബ്രുവരി 28 ന് രാത്രി ദുരനുഭവം നേരിട്ടത്. ബെംഗളൂരുവിലേയ്ക്ക് പോകാനായി അനന്തവീര തിയറ്ററിനു സമീപത്തെ കാത്തിരിപ്പുകേന്ദ്രത്തില്‍ ഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുന്ന പെണ്‍മക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു സുരേഷ്ബാബു. പെണ്‍കുട്ടികള്‍ക്കൊപ്പം എന്താണ് ഇവിടെ എന്ന് ചോദിച്ചായിരുന്നത്രേ ചോദ്യം ചെയ്യല്‍. മക്കളാണെന്നു പറഞ്ഞപ്പോള്‍ തെളിവു കാണിക്കണമെന്നായി പ്രതികള്‍. കരഞ്ഞ മക്കളെ തള്ളിയിടുകയും തന്നെ കയ്യേറ്റം ചെയ്യുകയും ഉണ്ടായെന്ന് പരാതിയില്‍ പറയുന്നു. ഇന്നലെ പ്രതികളെ സുരേഷ്ബാബു തിരിച്ചറിഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ്…
Read Moreപെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് തല്ലി; സംഭവം മലപ്പുറത്ത് കരിങ്കല്ലത്താണിയില്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു
മലപ്പുറം: യുവാവിനു നേരെ സദാചാരഗുണ്ടകളുടെ ആക്രമണം. മലപ്പുറം കരിങ്കല്ലത്താണിയില്‍ ഒരു സംഘമാളുകള്‍ യുവാവിനെ കെട്ടിയിട്ട് തല്ലി .പെണ്‍കുട്ടിയുടെ പിന്നാലെ പോയി ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. യുവാവിനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം മലപ്പുറത്ത് പ്രചരിക്കുന്നുണ്ടായിരുന്നു. യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സദാചാര ഗുണ്ടകള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയായ യുവാവിനെയാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. മലപ്പുറം കരിങ്കല്ലത്താണിയില്‍ ഒരാഴ്ച മുന്‍പായിരുന്നു സംഭവം. പെണ്‍കുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ചാണ് പെരിന്തല്‍മണ്ണ സ്വദേശിയായ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സദാചാര പോലീസായി യുവാവിനെ ആക്രമിച്ചത് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ തന്നെയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പെന്ന പേരിലായിരുന്നു വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്.…
Read Moreകൂടുതല്‍ കളിക്കണ്ടാ; വേണ്ടിവന്നാല്‍ നിന്നെയങ്ങ് അവസാനിപ്പിച്ചു കളയും! സദാചാര ഗുണ്ടായിസം കളിച്ച് എറണാകുളം ജനമൈത്രി പോലീസ്; സാമൂഹിക പ്രവര്‍ത്തകയോടും സുഹൃത്തിനോടും പറഞ്ഞത് അറയ്ക്കുന്ന തെറി
കൊച്ചി: കേരളാ പോലീസിന്റെ സദാചാര ഗുണ്ടായിസം തുടരുന്നു.സുഹൃത്തിന്റെ വീട്ടില്‍ നിന്നും രാത്രി രണ്ടു മണിക്ക് തനിച്ച് എറണാകുളം റെയില്‍വേസ്റ്റേഷനിലേക്ക് നടന്നു പോവുകയായിരുന്ന സാമൂഹ്യപ്രവര്ത്തകയ്ക്കാണ് പോലീസിന്റെ തെറിവിളിയും ജാതീയ അധിക്ഷേപവും നേരിടേണ്ടി വന്നത്. റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയാണെന്ന പറഞ്ഞ, കോഴിക്കോട് വടകര സ്വദേശിനിയും ദളിതയും സാമൂഹിക പ്രവര്‍ത്തകയുമായ, ബര്‍സ എന്ന അമൃത ഉമേഷിനാണ് ഈ ദുരവസ്ഥ. താന്‍ വീട്ടിലേക്ക് പോകാനായാണ് റെയില്‍വെ സ്റ്റേഷനിലേക്ക് ഈ സമയത്ത് ഇറങ്ങിയതെന്ന് വിശദീകരിച്ചപ്പോള്‍ പോലീസിന്റെ ഭാഷ്യം ‘രാത്രി രണ്ട് മണിക്കാണോടി പുലയാടിച്ചിമോളെ നിനക്ക് വീട്ടിലേയ്ക്ക് ഒറ്റക്ക് പോകേണ്ടത്?” എന്നായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു. നാരദയിലെ മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് എന്ന സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്നറിഞ്ഞപ്പോള്‍ എങ്കില്‍ ആ സുഹൃത്തിനെ വിളിച്ചു വരുത്ത് എന്നായി പോലീസ്. അമൃത വിളിച്ചതിനെത്തുടര്‍ന്ന് പ്രതീഷ് എത്തിയപ്പോള്‍ പോലീസ് ഇരുവരെയും ്ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കുപറ്റിയ പ്രതീഷ് ഇപ്പോള്‍…
Read Moreഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളെ പിടിച്ചു സ്റ്റേഷനില്‍ കൊണ്ടുപോയി; വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നു ഒരു പെണ്‍കുട്ടി പറഞ്ഞതോടെ ‘സദാചാരപോലീസ്’ വെട്ടിലായി; കോഴിക്കോട് ടൗണ്‍ പോലീസ് പുലിവാല് പിടിച്ചത് ഇങ്ങനെ…
കോഴിക്കോട്: സദാചാരപ്പോലീസ് ആകുന്നവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുമ്പോള്‍ യഥാര്‍ഥ പോലീസ് തന്നെ സദാചാരപ്പോലീസ് ചമഞ്ഞാലോ ?.കോഴിക്കോട് ടൗണ്‍ പോലീസാണ് സദാചാരപോലീസ് ചമഞ്ഞ് പുലിവാല് പിടിച്ചത്. ഒടുക്കം വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നു പെണ്‍കുട്ടികള്‍ പറഞ്ഞതോടെ പോലീസ് വെട്ടിലായി. ഒടുവില്‍ കോടതിയിലെത്തിച്ച് തലയൂരാനും ശ്രമം. ഇന്നലെ വൈകുന്നേരം നാലുമണിമുതല്‍ കോഴിക്കോട് ടൗണ്‍ എസ് ഐ യുടെ നിര്‍ദേശപ്രകാരം വുമണ്‍സ് പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചിരുന്ന പെണ്‍കുട്ടികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും . പോലീസ് പെണ്‍കുട്ടികളോട് മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെങ്കിലും പെണ്‍കുട്ടികളിലൊരാള്‍ നല്കിയ മേല്‍വിലാസം തെറ്റാണെന്നു ബോധ്യമായതിനെത്തുടര്‍ന്ന് ‘അമ്മ വന്നാല്‍ വിട്ടയക്കാം എന്ന നിലപാടിലെത്തുകയായിരുന്നു. പക്ഷെ പെണ്‍കുട്ടി അതിനു തയ്യാറായില്ല തുടര്‍ന്നാണ് ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ ഇപ്പോള്‍ പോലീസ് തിരക്കിട്ട നീക്കം നടത്തുന്നത്. പെണ്‍കുട്ടികള്‍ കോഴിക്കോട് റഹ്മത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമാവുന്നത്. ഭക്ഷണം ലഭിക്കുന്നതില്‍ താമസം നേരിട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടികള്‍ ബഹളം കൂട്ടുകയായിരുന്നു.…
Read Moreഒരു സദാചാര ഗുണ്ടായിസത്തിന്റെ കഥ! പെരുമഴയുള്ള ഒരു രാത്രിമുഴുവന്‍ ആളുകള്‍ വളഞ്ഞ ഒരു വീടിനുള്ളില്‍… അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
നമ്മുടെ നാട്ടില്‍ സദാചാര ഗുണ്ടായിസം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയാണ്. തനിക്കു നേരിടേണ്ടി വന്ന സദാചാര ഗുണ്ടായിസത്തെക്കുറിച്ച് ഒരു അധ്യപക വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഒരു ഗ്രാമം മുഴുക്കെ വളര്‍ന്ന് പന്തലിച്ച സദാചാര ബോധത്തിലേയ്ക്കാണ് ഇവര്‍ വീടന്വേഷിച്ചു ചെന്നത്. വാടകയ്ക്ക് വീടെടുക്കുകയും പെണ്‍സുഹൃത്തിനെ വീട്ടില്‍ കയറ്റിയതിന്റെയും പേരില്‍ ഒരു രാത്രി മുഴുവന്‍ നേരിടേണ്ടി വന്ന സദാചാര ആക്രമണത്തെക്കുറിച്ചാണ് പേരാമ്പ്ര സില്‍വര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ ജേര്‍ണലിസം അധ്യാപികയായ ലിഖിത ദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ; പെരുമഴയുള്ള ഒരു രാത്രിമുഴുവന്‍ ആളുകള്‍ വളഞ്ഞ ഒരു വീടിനുള്ളില്‍ ഇരുന്ന് ഏറ്റവുംവലിയ സുരക്ഷിതത്വമില്ലായ്മ അനുഭവിച്ച ഞാന്‍. രണ്ടാഴ്ചക്കാലത്തേയ്ക്ക് ആരോടും ഒന്നും മിണ്ടാനോ പങ്കുവയ്ക്കാനോപോലും കഴിയാത്തവിധം സദാചാരഗുണ്ടായിസത്തിന്റെ തീവ്രമായ ഒരുമുഖം എന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നു. നിരന്തരം എന്നെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുന്ന സുഹൃത്തുക്കളോട് പോലും…
Read Moreതാലിയും വേണ്ട തട്ടവുംവേണ്ട; കെട്ടിപ്പിടിക്കുന്നതില്‍ നിന്നും ഉമ്മ വയ്ക്കുന്നതില്‍ നിന്നും ആര്‍ക്കും ഞങ്ങളെ തടയാനാവില്ല; ആര്‍ത്തവ ദിനങ്ങള്‍ ആഘോഷിക്കും; വ്യത്യസ്തമായ പെണ്‍കൂട്ടായ്മ ശ്രദ്ധേനേടുന്നു
ആലിംഗനം ചെയ്യുന്നതില്‍ നിന്നും ഉമ്മവയ്ക്കുന്നതില്‍ നിന്നും ഞങ്ങളെ തടയാന്‍ ആര്‍ക്കാണധികാരം. ആര്‍ത്തവദിനങ്ങള്‍ ഞങ്ങള്‍ക്ക് ആഘോഷിക്കാനുള്ളതാണ്. തുടങ്ങിയ പ്രഖ്യാപനങ്ങളുമായി തൃശൂരില്‍ സംഘടിപ്പിച്ച പെണ് കൂട്ടായ്മ ശ്രദ്ധേയമാവുന്നു. തൃശൂര്‍ കോര്പറേഷന് ഓഫീസിനു മുമ്പില്‍ ബുധനാഴ്ചയായിരുന്നു പെണ്‍കൂട്ടായ്മയുടെ പ്രകടനം. കെ.എസ്.യു.ക്കാരുടെ സമരം പ്രതിരോധിക്കാന്‍ വന്ന പൊലീസും കാഴ്ചക്കാരാരി എത്തിയതോടെ ജനങ്ങളും അമ്പരന്നു. തൃശ്ശൂര്‍ യൂത്ത് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ് എന്ന കൂട്ടായ്മ ജനനയന ഗായകസംഘത്തിന്റെ സഹകരണത്തോടെ നടത്തുന്ന വീഡിയോ ഗാനചിത്രീകരണമാണ് കോര്പ്പറേഷന് ഓഫീസിനു മുന്നില്‍ നടന്നത്. ഊരാളി ഗായകസംഘം പാടുകയും പിന്നീട് മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ പ്രശസ്തമാവുകയും ചെയ്ത ഏമാന്മാരെ ഏമാന്മാരെ എന്ന ഗാനത്തിന്റെ സ്ത്രീപക്ഷ ബദല്‍ ആണ് ഇതെന്ന് സംഘാടകര്‍ പറയുന്നു. സ്വാതന്ത്ര്യത്തോടെ രാത്രിയും ഒറ്റയ്ക്കിറങ്ങി നടക്കും, മുടിവെട്ടിയും ലെഗ്ഗിന്‍സ് ധരിച്ചും നടക്കും, താലിയിടില്ല തട്ടമിടില്ല ചോദിക്കാന്‍ വന്നാല്‍ പേടിക്കില്ല. അതൊക്കെ ഞങ്ങളുടെ ഇഷ്ടമാണെന്ന് പാട്ടില്‍ പറയുന്നു. പെണ്‍കുട്ടികളും…
Read More