കൊച്ചി: ഇല്ല, സദാചാര ഗുണ്ടായിസം കേരളമുള്ള കാലത്തോളം അവസാനിക്കുകയില്ല. ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും കേരളത്തില്‍ സദാചാര ഗുണ്ടായിസം. കുറിതൊട്ട യുവാവിനൊപ്പം ബുര്‍ഖയും മഫ്തയും ധരിച്ചു നടന്ന പെണ്‍കുട്ടിയാണ് ഇത്തവണ സദാചാരഗുണ്ടകളുടെ ഇരയായത്. ഇതും പോരാഞ്ഞ് ‘എത്ര അനുഭവിച്ചാലും പഠിക്കുന്നില്ല എന്ന അടിക്കുറിപ്പോടെ ഗുണ്ടായിസം ഫേസ്ബുക്കില്‍ ലൈവുമാക്കി. നിരവധിപേര്‍ കണ്ടുനില്‍ക്കെയാണ് പെണ്‍കുട്ടി അക്രമത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ അതേ ജമാഅത്തിന്റെ അംഗമാണെന്നു പറഞ്ഞുകൊണ്ടായിരുന്നു അതിക്രമം. കാസര്‍ഗോട് ജില്ലയിലേതെന്ന് തോന്നിപ്പിക്കുംവിധം കന്നഡ കലര്‍ന്ന സംഭാഷണമാണ് ഇവര്‍ നടത്തുന്നത്. ഞാന്‍ മലയാളി എന്ന ഫേസ് ബുക്ക് ഗ്രൂപ്പിലാണ് സദാചാര ഗുണ്ടായിസം ലൈവായി കാണിച്ചത്. സ്ത്രീയുടെ സമ്മതമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നിരിക്കെയാണ് ഇവര്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ ഗുണ്ടായിസവും. കൊല്ലത്ത് സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് ജീവനൊടുക്കിയ സംഭവവും കേരളം ഏറെ ചര്‍ച്ച…
Read More