ലണ്ടന്‍: ആഡംബര പൂര്‍ണമായ ജീവിതം ആഗ്രഹിച്ചാണ് ഇസ്ലാം മെയ്താത് എന്ന മൊറോക്കോക്കാരി ഖലീല്‍ അഹമ്മദ് എന്ന അഫ്ഗാന് വ്യവസായിയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹശേഷം മധുവിധു ആഘോഷിക്കുന്നതിനു പകരം ഖലീല്‍ മെയ്താതിനെ കൊണ്ടുപോയത് സിറിയയിലെ ഐഎസ് കേന്ദ്രത്തിലേക്കായിരുന്നു. ഐഎസില്‍ ചേര്‍ന്ന ഭര്‍ത്താവ് മരണപ്പെട്ടതോടെ മെയ്താതിന് രണ്ടുവട്ടം കൂടി വിവാഹം കഴിക്കേണ്ടി വന്നു. രണ്ടു കുട്ടികളും ഇതിനിടയില്‍ പിറന്നു. ഇപ്പോള്‍ ജന്മനാടായ മൊറോക്കോയിലെത്താനുള്ള ശ്രമത്തിലാണ് മെയ്താത്. ബ്രിട്ടനില്‍ വ്യവസായിയായ ഖലീലിനെ വിവാഹം കഴിച്ചതിനു ശേഷം ബ്രിട്ടനില്‍ സുഖമായി ജീവിക്കാമെന്നായിരുന്നു മെയ്താത് കരുതിയത്. എന്നാല്‍, ഭീകരസംഘടനയിലേക്ക് ആകര്‍ഷിക്കപ്പെട്ട ഖലീല്‍ അവളെ കൊണ്ടുപോയത് സിറിയയിലേക്കും. ഫാഷന്‍ ഡിസൈനറാകാന്‍ കൊതിച്ച മെയ്താത് അങ്ങനെ വടക്കന്‍ സിറിയയിലെ ഐസിസ് കേന്ദ്രത്തിലെത്തപ്പെട്ടു. അധികം താമസിക്കാതെ തന്നെ ഖലീല്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇതോടെ മെയ്താതിന്റെ നിലനില്‍പ്പ് തന്നെ അനശ്ചിതത്വത്തിലായി. സ്വന്തം സുരക്ഷയെ കരുതി അവള്‍ക്ക് രണ്ട്…
Read More