ഓണ്‍ലൈന്‍ ഗെയിമിനിടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ശേഷം ആ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി അഖില്‍(27) ആണ് പിടിയിലായത്. തൃശ്ശൂര്‍ സിറ്റി പോലീസ് സൈബര്‍ വിഭാഗമാണ് ഇയാളെ കുടുക്കിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫ്രീഫയര്‍ ഗെയിമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് ഫോട്ടോകള്‍ കൈക്കലാക്കുകയും മോര്‍ഫ് ചെയ്ത് നഗ്നഫോട്ടോയാക്കി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ ശേഷം ഇയാള്‍ വെര്‍ച്വല്‍ നമ്പരുകളില്‍ നിന്ന് വാട്സ്ആപ്പ് ഉണ്ടാക്കിയാണ് പെണ്‍കുട്ടിയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചു കൊടുത്തത്. ഫോണില്‍ മോര്‍ഫ് ചെയ്ത നഗ്നചിത്രം കണ്ടതോടെ പെണ്‍കുട്ടിയുടെ അമ്മയാണ് സൈബര്‍ പോലീസിനു പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ഗെയിമെന്ന പേരില്‍ സൗഹൃദമുണ്ടാക്കി ചാറ്റിംഗ് നടത്തുന്നതാണ് ഇയാളുടെ തട്ടിപ്പു രീതി. പിന്നീട് വാട്സ് ആപ്പ് നമ്പര്‍ തന്ത്രത്തില്‍ വാങ്ങിച്ചെടുത്ത് ചിത്രങ്ങള്‍ വാങ്ങും. ഇതുമാത്രമല്ല വീഡിയോ കോളുകല്‍ വിളിക്കാനും നിര്‍ബന്ധിക്കും. വിസമ്മതിച്ചാല്‍ പിന്നെ ഭീഷണിയുടെ…
Read More