നിരവധി ആളുകളാണ് ഓണ്‍ലൈന്‍ ആപ്പുകളുടെ കെണിയില്‍ വീണ് പണവും മാനവും പോയവരായി ജീവിക്കുന്നത്. ഇപ്പോഴിതാ തനിക്ക് ചതിവുപറ്റിയെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ തമിഴ്-തെലുങ്ക് നടി ലക്ഷ്മി വാസുദേവന്‍. ഫിഷിങ് മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഫോണ്‍ ഹാക്കായെന്നും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മോര്‍ഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും മാതാപിതാക്കളടക്കമുള്ളവര്‍ക്ക് അയച്ചെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് നടി വെളിപ്പെടുത്തി. തമിഴ് സീരിയലുകളിലൂടെ ആരാധകരുടെ ഹൃദയത്തിലേറിയ നടിയാണ് ലക്ഷ്മി വാസുദേവന്‍. ഇന്‍സ്റ്റഗ്രാം റീലുകള്‍ വഴി ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരം കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണു തട്ടിപ്പിന്റെ കഥ വെളിപ്പെടുത്തിയത്. ലക്ഷ്മി പറയുന്നത് ഇങ്ങനെ… അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു കാണിച്ചു ഈ മാസം 11 നു ഫോണിലേക്കു വന്ന സന്ദേശത്തോടെയാണു തട്ടിപ്പിനു തുടക്കം. സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഓണ്‍ലൈന്‍ വായ്പ ആപ് ഡൗണ്‍ലോഡായി. പിന്നാലെ ഫോണ്‍ ഹാങ്ങായി. നാലു…
Read MoreTag: morphed images
10000 രൂപ വായ്പയെടുത്ത വീട്ടമ്മ തിരിച്ചടച്ചത് 70,000 രൂപ ! ഇവരുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച് തട്ടിപ്പ് സംഘം…
ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങള്‍ നാട്ടില്‍ വീണ്ടും സജീവമാകുന്നു. 10,000 രൂപ വായ്പയെടുത്ത കോട്ടയം സ്വദേശിനിയായ വീട്ടമ്മ ഒരു മാസത്തിനുളളില്‍ തിരിച്ചടച്ചത് 70,000 രൂപ. വീണ്ടും വീണ്ടും ഇവര്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഇനി പണം അടയ്ക്കില്ല എന്ന് വീട്ടമ്മ അറിയിച്ചതോടെ ഇവര്‍ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. വീട്ടമ്മ നല്കിയ പരാതിയില്‍ പറയുന്നു. ഫേസ്ബുക്കില്‍ കണ്ട പരസ്യത്തിലൂടെയാണ് വീട്ടമ്മ തട്ടിപ്പ് സംഘത്തിന്റെ കുരുക്കിപ്പെട്ടത്. 10,000 രൂപ വായ് എടുക്കുന്നതിനായി ഇവര്‍ ഫേസ്ബുക്കിലെ പരസ്യം കണ്ട് ദത്താ റുപ്പി എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യുകയും ഒപ്പം ഗ്യാലറിയും കോണ്‍ടാറ്റും ആക്സസ് ചെയ്യാനുളള അനുവാദവും നല്കി. 10,000 രൂപ തിരിച്ചടച്ചതിന് ശേഷവും പുതിയൊരു യുപിഐ ഐഡി അയച്ചുതന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. കോണ്ടാക്ടുകള് ഹാക്ക് ചെയ്ത തട്ടിപ്പ് സംഘം വീട്ടമ്മയുടെ ഫോണിലുണ്ടായിരുന്ന എണ്ണൂറോളം നമ്പറുകളിലേക്ക് അശ്ലീല ചിത്രങ്ങളും ഭീഷണികളും അയച്ചു തുടങ്ങി.…
Read Moreഅടിച്ചു പിരിഞ്ഞപ്പോള്‍ ഡല്‍ഹി സ്വദേശിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലച്ചിത്രങ്ങളാക്കി പിതാവിന് അയച്ചു കൊടുത്തു; ഡല്‍ഹിയില്‍ നിന്നു മുങ്ങിയ മലയാളിയെ ഡല്‍ഹി പോലീസ് കേരളത്തിലെത്തി പൊക്കി…
കൊല്ലം: കാമുകിയായിരുന്ന ഡല്‍ഹി സ്വദേശിനിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അവരുടെ പിതാവിന് അയച്ചുകൊടുത്ത സംഭവത്തില്‍ കൊല്ലം സ്വദേശി അറസ്റ്റിലായി.മുണ്ടയ്ക്കല്‍ ടി.എന്‍.ആര്.എ നഗര്‍ 129ല്‍ അഖില്‍ അജയെയാണ് (29) ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അറസ്റ്റ്. ഡല്‍ഹിയില്‍ ജോലി ചെയ്യവെ അഖില്‍ യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധം തെറ്റിയതോടെ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലച്ചിത്രങ്ങളാക്കി യുവതിയുടെ പിതാവിന് അയച്ച് കൊടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ യുവതി തന്നെ പോലീസില്‍ പരാതി നല്കി. ഇതറിഞ്ഞ അഖില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാല്‍ കോടതി വാറണ്ടുമായി എത്തിയ ഡല്‍ഹി പോലീസ് അഖിലിനെ അറസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത പ്രതിയെ കൊല്ലം മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി ഡല്‍ഹിയിലേക്ക്…
Read More