മുന്‍ കാമുകിയുടെ വിവാഹം മുടക്കുന്നതിനു യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളുമായി രംഗത്തിറങ്ങിയമുന് കാമുകന് അറസ്റ്റില്‍. വെള്ളനാട് കടുക്കാമൂട് വേങ്ങവിള വീട്ടില്‍ വിജിനെ (22)യാണ് വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തത്. നാലു വര്‍ഷത്തിലേറെയായി യുവതിയുമായി വിജിന് പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും പിരിഞ്ഞതിനുപിന്നാലെ യുവതിക്ക് മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു. തുടര്‍ന്നാണ് പ്രണയകാലത്ത് പകര്‍ത്തിയ യുവതിയുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്തു പ്രതി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. യുവതി വിവാഹം കഴിക്കാന്‍ പോകുന്നയാളുടെ വീട്ടിലെത്തിയ പ്രതി മൊബൈല്‍ ഫോണിലുള്ള ഈ ചിത്രങ്ങള്‍ ബന്ധുക്കളെ കാണിക്കുകയും ചെയ്തു. യുവതിയുടെ വിവാഹം മുടക്കുകയാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് ഉടന്‍ കൈമാറും. ഐടി ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഒളിവിലായിരുന്ന പ്രതിയെ ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read MoreTag: morphing
ആദ്യം സ്കൂള്‍ വിദ്യാര്‍ഥിനികളുടെ വ്യാജ നഗ്നചിത്രങ്ങള്‍ നിര്‍മിക്കും ! പിന്നീട് അവരെ സെക്സ് ചാറ്റിന് പ്രേരിപ്പിക്കും; 25കാരന് പിടിയില്‍…
വ്യാജ നഗ്ന ചിത്രങ്ങള്‍ നിര്‍മിച്ച് സ്കൂള്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയും നഗ്ന വീഡിയോ കോളിന് പ്രേരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍.ഡല്‍ഹിയിലാണ് സംഭവം. ഇവന്റ് മാനേജരായി ജോലി ചെയ്യുന്ന ഭരത് ഖട്ടാറിനെ (25)യാണ് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരുടെ വ്യാജ നഗ്ന ചിത്രങ്ങള്‍ നിര്‍മിച്ച് ഭീഷണിപ്പെടുത്തി വീഡിയോ കോളിന് പ്രേരിപ്പിക്കുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുള്ളതായാണ് വിവരം. ഡല്‍ഹി- എന്‍സിആര്‍ മേഖലയിലെ സ്വകാര്യ സ്കൂളുകളിലെ ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് പ്രതി വലയില്‍ കുരുക്കിയത്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയാണ് ആദ്യപടി. പിന്നീട് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജ നഗ്ന ചിത്രങ്ങള്‍ നിര്‍മിക്കും. തുടര്‍ന്ന് പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച്…
Read Moreവ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും വീട്ടമ്മമാര്‍ക്കും യുവതികള്‍ക്കും തുരുതുരാ റിക്വസ്റ്റ് അയക്കും ! ഇര കുടുങ്ങിയെന്നു മനസ്സിലായാല്‍ പിന്നെ ഫോട്ടോയെടുക്കും…സെല്വന് കുമാറിന്റെ എഞ്ചിനീയറിംഗ് ബുദ്ധിയില്‍ കുടുങ്ങിയത് നിരവധി സ്ത്രീകള്‍…
കൊച്ചി: കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത കലൈ സെല്വന് കുമാര്‍(21) നിസ്സാരക്കാരനല്ല. എറണാകുളത്തെ വീട്ടമ്മയുടെ പരാതിയിലാണ് തമിഴ്നാട് വില്ലുപുരം തിണ്ടിവനം സ്വദേശിയായ ഇയാളെ അറസ്റ്റു ചെയ്തത്. വീട്ടമ്മമാരുടെയും യുവതികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കുന്നതാണ് കലൈ സെല്‍വന്റെ ഹോബി. എറണാകുളം സ്വദേശിനിയായ വീട്ടമ്മയ്ക്ക് അടുത്തിടെയാണ് യുവാവ് ഫേസ്ബുക്കില്‍ റിക്വസ്റ്റ് അയക്കുന്നത്. സ്ത്രീയാണെന്ന് വിചാരിച്ച് വീട്ടമ്മ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഫേസ്ബുക്ക് മെസഞ്ചറിലേക്ക് പരാതിക്കാരിയുടെ മുഖം ചേര്‍ത്ത് വെച്ച് മോര്‍ഫ് ചെയ്ത നഗ്നഫോട്ടോ അയച്ചു. പ്രതിയുമായി വീഡിയോ കോള്‍ ചെയ്യണമെന്നും പൊലീസില്‍ പരാതിപ്പെട്ടാല്‍ മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുമെന്നും വോയ്സ് മേസേജ് അയച്ചു. ഇതോടെ ഭീതിയിലായ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കൊച്ചി സിറ്റി സൈബര്‍സെല്‍ എസ്.ഐ. ജൈജിയുടെ സഹായത്തോടെ ബംഗളൂരു, ചെന്നൈ,…
Read Moreബിബീഷ് ആള് ചില്ലറക്കാരനല്ല; നിരവധി സ്ത്രീകളുമായി തനിക്ക് ബന്ധമുണ്ടെന്ന് മോര്‍ഫിംഗ് കേസിലെ പ്രതി; പുതിയ സ്റ്റുഡിയോ തുടങ്ങുമെന്നു പറഞ്ഞപ്പോള്‍ ഉടമകള്‍ എല്ലാം തന്റെ തലയില്‍ വച്ചു കൈകഴുകിയെന്നും ബിബീഷ്…
നാടിനെ നടുക്കിയ മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ ബിബീഷ് പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. ആയിരക്കണക്കിന് സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ എല്ലാം ബിബീഷിന്റെ ഉത്തരവാദിത്വമാണ് എന്നു പറഞ്ഞ് സദയം സ്റ്റുഡിയോ ഉടമകളായ സതീശനും ദിനേശനും കൈകഴുകി. എങ്കിലും അവര്‍ക്കും ഈ സംഭവത്തില്‍ വ്യക്തമായ പങ്കുണ്ട് എന്നു പോലീസിനു വ്യക്തമായിട്ടുണ്ട്. വിവാഹ ചടങ്ങിന് എത്തിയ ആയിരത്തിലധികം സ്ത്രീകളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്തതായി പ്രതി പോലീസിനോടു സമ്മതിച്ചു. തനിക്ക് പല സ്ത്രീളുമായി ബന്ധം ഉണ്ട് എന്നും അതൊന്നും ഭീഷണിപ്പെടുത്തിയും നഗ്ന ചിത്രം കാണിച്ചും നേടിയതല്ല എന്നും അവരുടെ കൂടെ താല്‍പ്പര്യത്തോടെയായിരുന്നു എന്നും ഇയാള്‍ പറയുന്നു. താന്‍ സ്വന്തമായി സ്റ്റുഡിയോ തുടങ്ങാനുള്ള തീരുമാനമാണ് ഉടമകളെ പ്രകോപിപ്പിച്ചത്. അന്നു മുതല്‍ വൈരാഗ്യം കൂടി. പലപ്പോഴും നശിപ്പിക്കും എന്നു ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെയാണു പലര്‍ക്കും ഫോട്ടോ കിട്ടിയത് എന്നു ബിബീഷ് പറയുന്നു. വിവാഹത്തിനെത്തിയ…
Read Moreവിവാഹ വീഡിയോയും ഫോട്ടോയും മോര്‍ഫ് ചെയ്ത് അശ്ലീലച്ചിത്രങ്ങളാക്കിയ ‘ ദിനേശനും സതീശനും’ പിടിയില്‍; ഇനി പിടികൂടാനുള്ളത് സകലകലാ വല്ലഭനായ എഡിറ്ററെ…
കോഴിക്കോട്: വടകരയില്‍ വിവാഹ വീഡിയോകളും ഫോട്ടോകളും മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കിയ സംഭവത്തില്‍ പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍. കോഴിക്കോട് വടകരയിലെ സദയം സ്റ്റുഡിയോ ഉടമകളായ ദിനേശനെയും ഫോട്ടോഗ്രാഫര്‍ സതീശനേയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി വയനാട്ടില്‍ നിന്നുമാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് അശ്ലീലമാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഫോട്ടോ എഡിറ്ററെയാണ് ഇനി പിടികൂടാനുള്ളത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ നിരവധി ആളുകള്‍ പോലീസില്‍ പരാതിയുമായി വന്നിരുന്നു. എന്നാല്‍, ആദ്യം പോലീസ് സംഭവത്തെ നിസ്സാരമായി കണ്ടുവെന്നും ആരോപണമുണ്ട്. പിന്നീട് കൂട്ടമായി പ്രതിഷേധിച്ചതോടെയാണ് സദയം സ്റ്റുഡിയോ വഴിയാണ് ചിത്രങ്ങള്‍ നഷ്ടപ്പെട്ടത് എന്ന് മനസ്സിലായത്.45000ത്തോളം ഫോട്ടോകളും വീഡിയോകളുമാണ് ഇവര്‍ ‘നീല’യാക്കിയത്.
Read More