പാലാ: നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി. കൊല്ലം ഉളിയനാട് കുളത്തൂര്‍ക്കോണം ഭാഗത്ത് പുത്തന്‍കുളം നന്ദുഭവനില്‍ ബാബു (തീവെട്ടി ബാബു 61) വാണ് പാലാ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഭരണങ്ങാനത്ത് കട കുത്തിപ്പൊളിച്ച് മോഷണം നടത്തുകയും ഈരാറ്റുപേട്ടയില്‍നിന്നും സ്കൂട്ടര്‍ മോഷ്ടിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പാലാ, ഈരാറ്റുപേട്ട സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ മോഷണം നടത്തിയത് തീവെട്ടി ബാബുവാണെന്ന് കണ്ടെത്തി. തുടര്‍ന്നു ഒളിവിലായിരുന്ന പ്രതിയെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്നും അതിസാഹസികമായി പിടികൂടുകയായിരുന്നു. നാലുകിലോഗ്രാം കഞ്ചാവ് കൈവശം വച്ചതിന് നെയ്യാറ്റിന്‍കര ജയിലില്‍ ശിക്ഷയനുഭവിക്കുന്ന തന്റെ മകനെ കാണാനെത്തിയതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം മോഷണക്കേസുകളില്‍ പ്രതിയാണ് ബാബു. എസ്എച്ച്ഒമാരായ കെ.പി. ടോംസണ്, ബാബു സെബാസ്റ്റ്യന്‍, എസ്ഐമാരായ എം.ഡി. അഭിലാഷ്, സിപിഒമാരായ ജോബി, ജോഷി മാത്യു, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ്…
Read MoreTag: moshanam
‘ജാക്കറ്റും മാസ്ക്കും ഹെൽമെറ്റും ധരിച്ച ഒരാൾ സൈക്കിൾ ലക്ഷ്യമാക്കി നടന്നടുത്തു’; കലവൂർ റോഡിൽ സിനിമയെ വെല്ലുന്ന മോഷണം; പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് തട്ടിയെടുത്ത് 13 ലക്ഷം രൂപ
ആലപ്പുഴ: കലവൂരിലെ പെട്രോൾ പമ്പിൽ നിന്നും ജീവനക്കാരൻ സൈക്കിളിൽ ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 13.63ലക്ഷംരൂപ ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നു. ഇന്നലെ ഉച്ചക്ക് 12.30മണിയോടെ ദേശീയപാതയിൽ കലവൂർ മലബാർ ഹോട്ടലിനു സമീപത്തു വച്ചായിരുന്നു സംഭവം. ആര്യാട് ബ്ലോക്ക് ഓഫീസിനു സമീപത്തായി പ്രവർത്തിക്കുന്ന ഫ്യുവൽസിൽ നിന്ന് ജീവനക്കാരൻ സൈക്കിളിൽ കൊണ്ടു പോകുകയായിരുന്നപണം അടങ്ങിയ ബാഗ് കവർന്നത്. ജാക്കറ്റും മാസ്ക്കുംം ഹെൽമെറ്റും ധരിച്ച ഒരാൾ നടന്ന് വന്ന് ജീവനക്കാരനെ സഞ്ചരിച്ച സൈക്കിളിൽ നിന്ന് തള്ളി നിലത്ത് ഇട്ടശേഷം ബാഗ് കവർന്നു. ഈ സമയം മറ്റോരാൾ ഇതേ വേഷം ധരിച്ച് ബൈക്കിലെത്തി ബാഗുമായി നിന്ന ആളെ കയറ്റി ചേർത്തല ഭാഗത്തേക്ക് പോയി. കഴിഞ്ഞ 23, 24, 25തീയതികളിലെ കളക്ഷനായിരുന്നു ബാങ്കിൽ അടക്കാൻ കൊണ്ടുപോയത്. പമ്പും ബാങ്കുമായി ഒരുകിലോമീറ്റർ പോലും ദൂരം ഇല്ലാത്തതിനാൽ ജീവനക്കാർ സൈക്കിളിലാണ് പതിവായി പണം ബാങ്കിൽ നിക്ഷേപിക്ഷേപിക്കാൻ കൊണ്ടുപോകുന്നത്. സംഭവം…
Read Moreവഴി ചോദിച്ചെത്തിയ യുവാവ് പൊട്ടിച്ചെടുത്തത് നാലര പവന്റെ താലിമാല; പുറകേ ഓടിയ യുവതിക്ക് വീണ് പരിക്ക്
കടുത്തുരുത്തി: നമ്പര്‍ പ്ലേറ്റില്ലാത്ത കാറിലെത്തിയ സംഘം വഴി ചോദിച്ച ശേഷം യുവതിയുടെ മാല പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം കല്ലറ ചൂരക്കുഴി ജംഗ്ഷനിലാണ് സംഭവം. നാട്ടുകാര്‍ കണ്ടുനില്ക്കെ കഴിഞ്ഞ ദിവസം വൈകൂന്നേരം 5.30 ഓടെ കല്ലറ ചൂരക്കുഴി ജംഗ്ഷനിലാണ് സംഭവം. ജംഗ്ഷനില്‍ മാസ് എന്ന പേരില്‍ ബെഡ് കട നടത്തുന്ന കല്ലറ അറയ്ക്കപറമ്പില്‍ അഭിലാഷിന്റെ ഭാര്യ അനുമോള്‍ (33) ടെ മാലയാണ് പൊട്ടിച്ചെടുത്തത്. യുവതിയുടെ കഴുത്തില്‍ കുത്തിപിടിച്ചാണ് നാലര പവന്റെ മാല പൊട്ടിച്ചെടുത്തത്. കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച ശേഷം പ്രതി യുവതിയെ റോഡിലേക്കു തള്ളി തെറിപ്പിക്കുകയായിരുന്നു. റോഡില്‍ വീണ യുവതി എഴുന്നേറ്റ് കാറിന് പിന്നാലെ നൂറ് മീറ്ററോളം ഓടിയെങ്കിലും തലചുറ്റി വീഴുകയായിരുന്നു.
Read Moreആർഭാട ജീവിതത്തിന് ബൈക്കിലെത്തി മാല മോഷണം; സ്വർണം വിറ്റുകിട്ടുന്ന പണംകൊണ്ട് മുന്തിയ ഹോട്ടലുകളിൽ നിന്ന് മദ്യപാനവും മൃഷ്ടാന ഭോജനവും; ചങ്ങനാശേരിയിലെ പയ്യൻമാർ ചില്ലറക്കാരല്ല…
ചങ്ങനാശേരി: മോഷ്ടിച്ച ബൈക്കിൽ കറക്കം. മുന്തിയ ഹോട്ടലുകളിൽ മദ്യപാനവും മൃഷ്ടാന ഭോജനവും. മിച്ചമുള്ള കളക്ഷൻ വീതംവയ്ക്കും. തൃക്കൊടിത്താനം പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ മാല മോഷണക്കേസുകളിലെ പ്രതികളുടെ ജീവിതചര്യ ഇങ്ങനെയാണ്. ആർഭാട ജീവിതവും ധൂർത്തിനു വേണ്ടിയാണ് ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല പൊട്ടിക്കുന്നതെന്ന് മോഷ്ടാക്കൾ പറഞ്ഞു. നാലുകോടി സ്വദേശികളായ പ്രണവ്, അലൻ റേയി, ജസ്റ്റിൻ ബിജു എന്നിവരാണ് ഇതിനോടകം പോലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് മോഷണ രീതിയുടേയും ആർഭാട ജീവിതത്തിവന്റെയും ചുരുളഴിയുന്നത്.തൃക്കൊടിത്താനം എസ്എച്ച്ഒ എ.അജീബിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ ആസൂത്രിത അന്വേഷണങ്ങളിലാണ് പ്രതികളായ നാലു യുവാക്കളെ പിടികൂടാനായത്. പ്രതികളുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പിടിച്ചുപറിച്ചു കിട്ടുന്ന സ്വർണം വിറ്റുകിട്ടുന്ന പണംകൊണ്ട് മുന്തിയ ഹോട്ടലുകളിലേക്കാണ് സംഘം പോകുന്നത്. മദ്യപാനം നടത്തുന്നതിനൊപ്പം മൃഷ്ടാന ഭോജനവും ഇവരുടെ പതിവുക്രമമായിരുന്നു. മോഷ്ടിച്ച ബൈക്കുകളിലും വാടകയ്ക്കെടുത്ത ബൈക്കുകളിലും…
Read Moreമത്സ്യബന്ധന ഉപകരണങ്ങൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ; മൂന്ന് എൻജിനുകളും 200 കിലോ വലമണിയും കണ്ടെടുത്തു
ഹരിപ്പാട് :കേരളത്തിലെ തീരദേശങ്ങൾ കേന്ദ്രീകരിച്ച് മൽസ്യ ബന്ധന ഉപകരണങ്ങൾ മോഷിടീക്കുന്ന സംഘത്തെ പിടികൂടി. മോഷണം നടത്തിയ എൻജിൻ വിൽക്കാൻ ശ്രമിക്കുന്നതിനിടെ തൃക്കുന്നപ്പുഴ പോലീസാണ് പ്രതികളെ വലയിലാക്കിയത്. ആലപ്പുഴ കോമളപുരം വടക്കനാര്യാട് തലവടി തിരുവിളക്ക് അമ്പലത്തിന് സമീപം വാടകക്ക് താമസിക്കുന്ന ആലപ്പുഴ പാതിരപ്പള്ളി തെക്കനാര്യാട് തെക്കേ പാലക്കൽ വീട്ടിൽ ബിജു (40) ആലപ്പുഴ നഗരസഭ കൊറ്റംകുളങ്ങര വാർഡിൽ കളാത്ത് എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിന് സമീപം കാളാത്ത് വെളിയിൽ ശ്യാംലാൽ (45)തെക്കനാര്യാട് ഒറ്റക്കണ്ടത്തിൽ ലിജോ ചാക്കോ (43) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികൾ. ഇവർ മോഷണം നടത്തി വിറ്റ മൂന്ന് മൽസ്യ ബന്ധന എൻജിനുകൾ,200 കിലോയോളം ഈയം കൊണ്ട് നിർമിച്ച വലമണികളും വിവിധ സ്ഥലങ്ങളിൽ നിന്നായി പോലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു.ബിജുവാണ് മോഷണത്തിന്റെ സൂത്രധാരൻ. സമാന കേസിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്ക് 14…
Read Moreആഡംബര ജീവിതം നയിക്കാൻ ഇറങ്ങിയതാ, ഇപ്പോൾ അഴിയെണ്ണി കഴിയുന്നു; പാലായിലെ ബൈക്ക് മോഷ്ടാക്കളെ പോലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ…
പാലാ: വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് മോഷ്്ടിച്ചത് ആഡംബര ജീവിതത്തിനു പണം കണ്ടെത്താൻ. ഒടുവിൽ കള്ളൻമാർ അഴിക്കുള്ളിലായി. തിരുവനന്തപുരം വക്കം പാക്കിസ്ഥാൻമുക്ക് വാടപ്പുറം അജീർ (21), കൊല്ലം ചന്ദനത്തോപ്പ് അൽത്താഫ് മൻസിൽ അജ്മൽ (22), ചന്ദനത്തോപ്പ് തെറ്റിവിള പുത്തൻവീട്ടിൽ ശ്രീജിത്ത് (22), കൊല്ലം കരീക്കോട് പുത്തൻപുര തെക്കേതിൽ തജ്മൽ (23)എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷ്്ടിച്ച ബൈക്ക് സംഘം വില്പന നടത്തിയതു 20,000 രൂപയ്ക്കാണ്. പാലാ ഞൊണ്ടിമാക്കൽ കവല ഭാഗത്തുള്ള ചേന്നാട്ട് ജോയി ജോസഫിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് മോഷ്്ടിച്ചത്. അജീർ, അജ്മൽ, ശ്രീജിത്ത് എന്നിവർ പാലായ്ക്കു സമീപമുള്ള ഒരു പാൽ കന്പനിയിൽ ഏതാനും ദിവസങ്ങൾക്കു മുന്‍പാണ് ജോലിയ്ക്ക് എത്തിയത്. തുടർന്ന് മൂവരും ഒരുമിച്ചുള്ള യാത്രയിലാണ് ഡ്യൂക്ക് ബൈക്ക് കണ്ടത്. ഇതോടെ സംഘം ബൈക്ക് മോഷ്്ടിച്ചു വില്പന നടത്തി പണമുണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നിനു വെളുപ്പിന്…
Read More