പാലാ: വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് മോഷ്്ടിച്ചത് ആഡംബര ജീവിതത്തിനു പണം കണ്ടെത്താൻ. ഒടുവിൽ കള്ളൻമാർ അഴിക്കുള്ളിലായി. തിരുവനന്തപുരം വക്കം പാക്കിസ്ഥാൻമുക്ക് വാടപ്പുറം അജീർ (21), കൊല്ലം ചന്ദനത്തോപ്പ് അൽത്താഫ് മൻസിൽ അജ്മൽ (22), ചന്ദനത്തോപ്പ് തെറ്റിവിള പുത്തൻവീട്ടിൽ ശ്രീജിത്ത് (22), കൊല്ലം കരീക്കോട് പുത്തൻപുര തെക്കേതിൽ തജ്മൽ (23)എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷ്്ടിച്ച ബൈക്ക് സംഘം വില്പന നടത്തിയതു 20,000 രൂപയ്ക്കാണ്. പാലാ ഞൊണ്ടിമാക്കൽ കവല ഭാഗത്തുള്ള ചേന്നാട്ട് ജോയി ജോസഫിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് മോഷ്്ടിച്ചത്. അജീർ, അജ്മൽ, ശ്രീജിത്ത് എന്നിവർ പാലായ്ക്കു സമീപമുള്ള ഒരു പാൽ കന്പനിയിൽ ഏതാനും ദിവസങ്ങൾക്കു മുന്പാണ് ജോലിയ്ക്ക് എത്തിയത്. തുടർന്ന് മൂവരും ഒരുമിച്ചുള്ള യാത്രയിലാണ് ഡ്യൂക്ക് ബൈക്ക് കണ്ടത്. ഇതോടെ സംഘം ബൈക്ക് മോഷ്്ടിച്ചു വില്പന നടത്തി പണമുണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നിനു വെളുപ്പിന്…
Read MoreTag: moshanam-thiruvabharanam
വീട്ടമ്മയെ തോക്ക് ചൂണ്ടി ഭിഷണിപ്പെടുത്തി സ്വർണം കവർന്ന കേസ്; പ്രതിയെക്കുറിച്ച് ചില സൂചന ലഭിച്ചതായി പോലീസ് ; രേഖാ ചിത്രം തയാറാക്കും
കോട്ടയം: കോവിഡ് വാക്സിൻ വിതരണത്തിനെന്ന പേരിൽ എത്തി വീട്ടമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പട്ടാപകൽ സ്വർണം കവർന്ന സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം തയാറാക്കാൻ പോലീസ് . പ്രദേശത്തെ അന്പതോളം സിസിടിവി കാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണു പ്രതിയേക്കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. സമാന രീതിയിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്നവരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം. ജില്ലാ പോലീസ് ചീഫ് ഡി. ശില്പയുടെ നിർദേശാനുസരണം കോട്ടയം ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഒന്പതംഗ അന്വേഷണ സംഘത്തിനു കഴിഞ്ഞദിവസം രൂപം നൽകിയിരുന്നു. സംഘത്തിന്റെ നേതൃത്വത്തിൽ സംഭവം നടന്ന വീടിനു സമീപമുള്ള സിസിടിവി കാമറകൾ ഇല്ലെങ്കിലും അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ കാമറകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണു പ്രതിയേക്കുറിച്ച് സൂചന ലഭിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് അയർക്കുന്നം ചേന്നാമാറ്റത്താണ് സംഭവം. പുത്തൻപുരയ്ക്കൽ ജോസിന്റെ ഭാര്യ ലിസമ്മ(66)നെ കെട്ടിയിട്ടാണ് 29 പവൻ കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട…
Read Moreസാരിയിൽ ചവിട്ടി ശ്രദ്ധതിരിപ്പിക്കും, മറ്റൊരാൾ ബാഗ് തട്ടിപ്പറിച്ച് ഓടും; മോഷണത്തിലെ പുതിയ തന്ത്രങ്ങളുമായി അന്യസംസ്ഥാന സുന്ദരികൾ …
പത്തനാപുരം: യാത്രക്കാരുടെ ശ്രദ്ധ തിരിച്ച് സ്വർണവും പണവും തട്ടിയെടുക്കുന്ന കവർച്ചാ സംഘത്തിനെ രണ്ടു സ്ത്രീക ളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കൊട്ടാരക്കര കിഴക്കേ തെരുവിൽ നിന്ന് പത്തനാപുരത്തേക്ക് യാത്ര ചെയ്ത പിടവൂർ സ്വദേശിനിയുടെ പേഴ്സ് ആണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ കൊള്ള സംഘം തട്ടിയെടുക്കാൻ ശ്രമിച്ചത്. കെ എസ് ആർ ടി സി ബസ് പത്തനാപുരം ഡിപ്പോയിലെത്തി യാത്രക്കാരെ ഇറക്കിയ സമയത്ത് പിടവൂർ സ്വദേശിനി ധരിച്ച സാരിയിൽ കാൽ വച്ച് ചവിട്ടി യാത്രക്കാരിയുടെ ശ്രദ്ധ തിരിച്ച് മറ്റൊരാൾ പഴ്സ് തട്ടിപ്പറിച്ച് ഓടാൻ ശ്രമിക്കുമ്പോൾ യാത്രക്കാരും പരാതിക്കാരിയുടെ മകളും ചേർന്ന് ഇവരെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. കോയമ്പത്തൂർ ഒസാം പെട്ടി സ്വദേശികളായ ലക്ഷ്മി, നന്ദിനി എന്നിവരെ കെ എസ് ആർ ടി സി ഡിപ്പോയിൽ യാത്രക്കാർ പിടിച്ച് വെച്ച ശേഷം പത്തനാപുരം പോലീസിൽ അറിയിച്ചു. തുടർന്ന് എസ് ഐമാരായ…
Read Moreഅടിച്ചുമാറ്റിയതോ? തിരുവാഭരണം കാണാതായ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്; ഭക്തരുടെ വികാരം മനസ്സിലാക്കിയായിരിക്കും അന്വേഷണമെന്ന് പോലീസ് മേധാവി
അന്പലപ്പുഴ: അന്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവാഭരണത്തിലെ നവരത്നങ്ങൾ പതിച്ച പതക്കങ്ങൾ കാണാതായ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്. ഇന്നലെ അന്പലപ്പുഴ ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയശേഷം എറണാകുളം റേഞ്ച് ഐജി. പി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ടെന്പിൾ ആന്റ് തെഫ്റ്റ് സ്ക്വാഡും അന്വേഷണം നടത്തും. മഹാക്ഷേത്രങ്ങളിലൊന്നായ അന്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പതക്കം കാണാതായത് ഗൗരവമായി തന്നെയാണ് കാണുന്നത്. ഭക്തരുടെ വികാരം മനസ്സിലാക്കിക്കൊണ്ടുതന്നെയായിരിക്കും അന്വേഷണം നടത്തുക. കൂടുതൽ വിവരങ്ങൾ തുറന്നുപറയത്തക്ക രീതിയിൽ അന്വേഷണം ആയിട്ടില്ലെന്നും അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി മേൽനോട്ടം വഹിക്കുമെന്നും ഐ ജി പറഞ്ഞു. സംഭവത്തിൽ ദേവസ്വം ബോർഡും അന്വേഷണം ഉൗർജ്ജിതമാക്കിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണ കമ്മീഷണർ, എസ് പാർവ്വതി, വിജിലൻസ് എസ് പി രതീഷ്കൃഷ്ണൻ എന്നിവർ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ഇവർ ക്ഷേത്രം രേഖകൾ പരിശോധിച്ചശേഷം ജീവനക്കാരിൽ നിന്നും…
Read Moreവിശ്വാസികളുടെ വിശ്വാസം..! കോടികൾ വിലവരുന്ന തിരുവാഭരണം കാണാതായ സംഭവം; ക്ഷേത്രം അധികൃതരുടെ നടപടികളിൽ ദുരൂഹതയെന്ന് വിശ്വാസികൾ
അന്പലപ്പുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം അധികൃതരുടെ നടപടികളിൽ ദുരൂഹത എന്ന് വിശ്വാസികൾ. തിരുവാഭരണം കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും ഇത് സംബന്ധിച്ച വിവരം ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാനോ പോലീസിൽ പരാതി നൽകാനോ അധികൃതർ തയാറാകാതിരുന്നതാണ് ഭക്തരുടെ സംശയങ്ങൾക്ക് കാരണം. വിഷുദിനത്തിൽ ശ്രീകൃഷ്ണസ്വാമിക്കു ചാർത്തിയ തിരുവാഭരണങ്ങളിൽ പതക്കവും മാലയും ഇല്ലായിരുന്നെന്ന് ഭക്തരും ചില ദേവസ്വം ജീവനക്കാരും ദേവസ്വം അധികൃതരെ അറിയിച്ചിരുന്നെന്ന് ഭക്തർ പറയുന്നു. വിഷു ദർശനം കഴിഞ്ഞ് തിരുവാഭരണങ്ങൾ തിരികെ സ്ട്രോംഗ് മുറിയിലെത്തിച്ചപ്പോൾ പതക്കവും മാലയും ഇല്ലായിരുന്നെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും പറയുന്നു. നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് മുൻ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി സുഭാഷ് ദേവസ്വം ബോർഡ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. തുടർന്നാണ് ദേവസ്വം വിജിലൻസ് അധികാരികൾ ക്ഷേത്രത്തിലെത്തി തെളിവെടുപ്പു നടത്തിയത്. അസിസ്റ്റന്റ് കമ്മീഷണർ എസ് രഘുനാഥൻ നായർ അഡ്മിനിസ്ട്രേറ്റീവ്…
Read More