മാതാപിതാക്കളുടെ നിണം വീണു നനഞ്ഞ മണ്ണില്‍ വീണ്ടും കാല്‍ പതിപ്പിച്ച് മോഷെ ഹോള്‍സ്‌ബെര്‍ഗ്; അതും നീണ്ട ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം

ന്യൂഡല്‍ഹി:മുംബൈ ഭീകരാക്രമണത്തില്‍ നഷ്ടമായ മാതാപിതാക്കളുടെ ചോര വീണു നനഞ്ഞ ഭൂമിയില്‍ മോഷെ ഹോള്‍സ്‌ബെര്‍ഗ് വീണ്ടും കാലുകുത്തി. 2008ലെ മുംബൈ ഭീകരണാക്രമണത്തിലാണ് മോഷെയ്ക്ക് തന്റെ മാതാപിതാക്കളെ നഷ്ടമായത്. ദക്ഷിണ മുംബൈയിലെ ചബാദ് ഹൗസിലെ ആക്രമണത്തില്‍ നിന്ന് ഇന്ത്യന്‍ മുത്തശ്ശി സാന്ദ്രാ സാമുവല്‍ രക്ഷപ്പെടുത്തിയ അന്നത്തെ രണ്ടു വയസ്സുകാരന് ഇപ്പോള്‍ 11 വയസ്സുണ്ട്. രാവിലെ 8.15 നായിരുന്നു ടെല്‍ അവീവില്‍ നിന്നും മോഷേ കയറിയ വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്. മാതാവ് അവനെ അവസാനമായി ചുംബിക്കുകയും പിതാവ് അവസാനമായി ആലിംഗനം ചെയ്യുകയും ചെയ്ത വീട്ടിലേക്ക് അവന്‍ തിരിച്ചു വരുന്നു. വീട്ടിലേക്കുള്ള അവന്റെ മടങ്ങിവരവ് വികാര നിര്‍ഭരമാണെന്ന് മുത്തച്ഛന്‍ റാബി കോസ്ലോവ്സ്‌കി പറയുന്നു. മോഷേയ്ക്ക് ഒപ്പം അവനെ തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയ സാന്ദ്രാ സാമുവലും ഉണ്ടായിരുന്നു. ഇസ്രായേല്‍ വിശേഷ പൗരത്വം നല്‍കിയതിനെത്തുടര്‍ന്ന് സാന്ദ്ര ഇപ്പോള്‍ ഇസ്രായേലിലാണ് താമസിക്കുന്നത്. മോഷേയുടെ സന്ദര്‍ശനത്തിന്…

Read More