ചിക്കുൻഗുനിയ, സിക്ക, ഡെങ്കിപ്പനി – ഈ മൂന്നു രോഗങ്ങളും പരത്തുന്നത് ഈഡിസ് ഈജിപ്തി എന്ന കൊതുക് ഇനമാണ്. 1. ചിക്കുൻഗുനിയയുടെ ലക്ഷണങ്ങളും അടയാളങ്ങളും?രോഗവാഹിയായ കൊതുകിന്റെ കടിയേറ്റ ശേഷം ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണപ്പെടും. പനി, തലവേദന, പേശീവേദന, തടിപ്പ്, ശക്തമായ സന്ധിവേദന എന്നിവയാണു ലക്ഷണങ്ങൾ. പെട്ടെന്നു കാണപ്പെടുന്ന തീവ്രമായ ഈയവസ്ഥ ഏഴുമുതൽ പത്തുദിവസം വരെ നീണ്ടുനിൽക്കാം. അതിനുശേഷം ഭൂരിഭാഗം പേരിലും അവസ്ഥ മെച്ചപ്പെടും. രോഗത്തിന്റെ തീവ്രഘട്ടത്തിൽ എല്ലാ രോഗികൾക്കും സന്ധിവേദനയുണ്ടാകും. ശരീരത്തിന്റെ ഇരുവശങ്ങളിലുമുള്ള അനുരൂപമായ ചെറുതും വലുതുമായ സന്ധികളെയാണ് ബാധിക്കുന്നത്. 80 ശതമാനത്തോളം രോഗികളിലും ശരീരത്തിലെ പേശികളെയും ശരീരഭാഗങ്ങളെയും അവയവങ്ങളെയും അസ്ഥികളെയും ബാധിക്കുകയും ഇത് മൂന്നുമാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയും ചെയ്യാവുന്നതാണ്. 2. ചിക്കുൻഗുനിയ വിട്ടുമാറാത്ത സന്ധിവാതത്തിന് കാരണമാകുന്നുണ്ടോ?ഗുരുതരമായ ചിക്കുൻഗുനിയ ആമവാതത്തിന്റെ ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്. സന്ധികളിലെ വേദന ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കും. വളരെ കുറച്ചുപേരിൽ (അഞ്ചുമുതൽ പത്തുശതമാനംവരെ)…
Read MoreTag: mosquito
എന്തുകൊണ്ട് കൊതുകിന് ചിലരോട് ഏറെപ്രിയം ! എന്തുകൊണ്ട് ചിലരെ മാത്രം തേടിപ്പിടിച്ച് കടിക്കുന്നു ! കാരണം ഞെട്ടിക്കുന്നത്…
എല്ലാവരെയും കൊതുക് കടിക്കാറുണ്ടെങ്കിലും ചിലരോട് കൊതുകിന് പ്രിയം കൂടുതലാണ്. അതിനാല്‍ തന്നെ അത്തരക്കാരെ തേടിപ്പിടിച്ച് കടിക്കാന്‍ കൊതുക് ശ്രദ്ധിക്കാറുണ്ട്. എന്താണിങ്ങനെയെന്ന് ആളുകള്‍ ചോദിക്കാറുമുണ്ട്. അതിന് വ്യക്തമായ കാരണമുണ്ടെന്നതാണ് വാസ്തവം. നമ്മള് ധരിക്കുന്ന വസ്ത്രം മുതല്‍ ശരീരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുക് കടിക്കുന്നതിന് കാരണമാകുന്നുണ്ട്. കാഴ്ച വളരെ പ്രധാനമാണ് കൊതുകുകള്‍ക്ക്. അതിനാല്‍ തന്നെ ചില വസ്ത്രത്തിന്റെ നിറം കൊതുകിനെ പെട്ടെന്നാകര്‍ഷിക്കും. നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് നിറങ്ങളിലെ വസ്ത്രം ധരിച്ചിരിക്കുന്നവരെ പെട്ടെന്ന് കൊതുക് കടിക്കാന്‍ ഇടയുണ്ട്. വലിയ ശരീരം ഉള്ളവരിലാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉല്‍പ്പാദിപ്പിക്കുന്ന അളവ് കൂടുതലുണ്ടാകുക. ശരീരം കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരെ കൊതുകുകള്‍ കൂടുതല്‍ ആക്രമിക്കും. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരാണ് ഗര്‍ഭിണികള്‍. അതിനാല്‍ തന്നെ അവരും കൂടുതല്‍ കൊതുകുകടി അനുഭവിക്കേണ്ടിവരും. മുട്ടയിട്ടു പെരുകുന്ന പെണ്കൊതുകുകള് രക്തത്തിലെ…
Read Moreഅമേരിക്കയില്‍ ഗൂഗിള്‍ തുറന്നു വിട്ടത് ദശലക്ഷക്കണക്കിന് കൊതുകുകളെ ; ഗൂഗിള്‍ നടപ്പിലാക്കുന്ന ജൈവയുദ്ധം ലോകത്തിനു പ്രതീക്ഷ പകരുന്നത്
കൊതുക് എന്നു കേട്ടാല്‍ തന്നെ ഇപ്പോള്‍ മലയാളികള്‍ക്ക് പേടിയാണ്. മഴക്കാലമായതോടെ ഡെങ്കിയും ചിക്കുന്‍ഗുനിയയും മലേറിയയും മഞ്ഞപ്പനിയുമെല്ലാമായി കേരളത്തിലെത്തന്നെ സകല ആശുപത്രികളും നിറഞ്ഞുകഴിഞ്ഞു. നമുക്കടുത്ത് തമിഴ്നാട്ടില്‍ വരെ ‘സിക്ക’ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഈ മാരകരോഗങ്ങള്‍ക്കെല്ലാം കാരണം പെണ്‍കൊതുകുകളാണ്, പ്രത്യേകിച്ച് ഈഡിസ് ഈജിപ്തി കൊതുകുകള്‍. മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഒട്ടേറെ പ്രചാരണങ്ങള്‍ നടത്തിയിട്ടും ഇതുവരെ കൊതുകിനെ വരുതിയിലാക്കാന്‍ നമുക്കു സാധിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ശാസ്ത്രത്തിന്റെ സഹായത്തോടെ കൊതുകിനെ തുരത്താനുള്ള വിദ്യയുമായി ഗൂഗിള്‍ രംഗത്തെത്തുന്നത്. ഗുഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിനു കീഴിലുള്ള ലൈഫ് സയന്‍സസ് വിഭാഗമായ ‘വെരിലി’യില്‍ നിന്നാണ് പുതിയ പ്രോജക്ട്. ഇവിടത്തെ ഗവേഷകര്‍ അടുത്തിടെ കാലിഫോര്‍ണിയയിലെ ഫ്രെസ്നോ നഗരത്തിലും പരിസരത്തും തുറന്നുവിട്ടത് 10 ലക്ഷത്തിലേറെ കൊതുകുകളെയാണ്. എല്ലാം ആണ്‍കൊതുകുകളായിരുന്നു എന്നു മാത്രം. ഇവ മനുഷ്യനെ കടിക്കില്ല. മാത്രമല്ല തുറന്നുവിട്ട എല്ലാ കൊതുകുകളിലും വോല്‍ബാക്കിയ എന്ന ബാക്ടീരിയത്തെ കയറ്റിവിട്ടിരിക്കുകയാണ്.…
Read More