എന്തൊരു വിചിത്രമായ ഹോബി ! ടെന്‍ഷന്‍ കുറയ്ക്കാന്‍ കൊതുകുകളെ സ്റ്റിക്കറാക്കി ബുക്കില്‍ ഒട്ടിക്കുന്ന പെണ്‍കുട്ടി; കൊതുകിനെ ചതയ്ക്കാതെ കൊല്ലുന്ന സാങ്കേതികവിദ്യയും വികസിപ്പിച്ചു…

കൊതുകില്ലാത്ത കൊച്ചിയെക്കുറിച്ച് ചിന്തിക്കാന്‍ പറ്റുമോ ? 2019 -ല്‍ മാത്രം 487,000 മലേറിയ, ഡെങ്കി, ചിക്കുന്‍ഗുനിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ കൊതുകിനെ ഒതുക്കാന്‍ 19കാരി ശ്രേയ മോഹന്‍പാത്ര കണ്ടെത്തിയ മാര്‍ഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൊതുകിനെ അകറ്റി നിര്‍ത്താനായി ഇലക്ട്രിക് മെഷീനുകളും, കോയിലുകളും റാക്കറ്റും ഒക്കെ പരീക്ഷിച്ചു പരാജയപ്പെട്ടപ്പോഴാണ്. ഒരു കാര്യവുമുണ്ടായില്ല. ഒടുവില്‍ സ്വന്തം കൈ തന്നെ ആയുധമാക്കാന്‍ അവള്‍ തീരുമാനിച്ചു. അതോടെ അതവള്‍ക്ക് ഒരു വിനോദമായി മാറി. ടെന്‍ഷന്‍ അകറ്റാന്‍ അവള്‍ തന്നെ കണ്ടെത്തിയ മാര്‍ഗ്ഗം. പലരും ടെന്‍ഷന്‍ വന്നാല്‍ പാട്ടു കേള്‍ക്കുകയോ, ഒന്ന് പുറത്തിറങ്ങി നടക്കുകയോ ഒക്കെയാണ് ചെയ്യാറുള്ളത്. എന്നാല്‍, ശ്രേയ കൊതുകിനെ കൊന്നാണ് ടെന്‍ഷന്‍ അകറ്റുന്നത്. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ഇത് വളരെ പരിശീലനവും, സൂക്ഷ്മതയും വേണ്ട ഒന്നാണെന്നാണ് ശ്രേയയുടെ പക്ഷം. ഇങ്ങനെ കൊന്ന കൊതുകുകളെ അവള്‍ സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നു.…

Read More