ലോകത്തെ ഏറ്റവും വില കൂടിയ മദ്യങ്ങളുടെ പുറത്തു വന്നിട്ടുള്ള കണക്കുകള്‍ പലപ്പോഴും വിസ്മയം സൃഷ്ടിക്കാറുണ്ട്. വളരെ അമൂല്യവും പഴക്കമേറിയതുമായ ഷാമ്പെയ്നും വിസ്കിയും ബ്രാണ്ടിയും ഷാമ്പെയ്നുമെല്ലാം പഴക്കത്തിലും വിലയിലും വാര്‍ത്തകളില്‍ പല തവണ ഇടം നേടിയിട്ടുമുണ്ട്. എന്നാല്‍ വിലയിലും പഴക്കത്തിലും ഇവയോടൊക്കെ കിടപിടിക്കുന്ന, അല്ലെങ്കില്‍ ഇവയെ കടത്തിവെട്ടുന്ന ഒരു ബിയറിന്റെ കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്. കോടികള്‍ കൊടുക്കണം ഈ ബിയര്‍ വാങ്ങിക്കാന്‍. ചുമ്മാ തള്ളുന്നതല്ല, സംഭവം സത്യമാണ് ‘Allsopp’s Arctic Ale’ എന്ന ബിയറിന് നാല് കോടി രൂപയാണ് വില. എന്നാല്‍ ഇതിന് ഇത്രയധികം വിലവരാന്‍ വ്യക്തമായ കാരണവുമുണ്ട്. 140 വര്‍ഷം പഴക്കമുള്ള ഈ ബിയറിന് ഒരുപാട് ഗുണങ്ങളുണ്ട്. ഒരു പുരാവസ്തു ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്. 2007-ല്‍ ഒരാള്‍ ഒരു ഒക്ലഹോമ ബിയര്‍ നാല് കോടിയോളം രൂപ നല്കി, ഇബേയിലൂടെയാണ് ‘Allsopp’s Arctic Ale -ന്റെ ഒരു…
Read More