മാതൃകോശങ്ങളുടെ സഹായമില്ലാതെ ഏതെങ്കിലും ജീവി ജനിക്കുക ഏറെക്കുറെ അസാധ്യമായാണ് ഇതുവരെ കരുതിപ്പോന്നിരുന്നത്. എന്നാല്‍ ആ ധാരണകള്‍ തിരുത്തിക്കുറിക്കുകയാണ് ജപ്പാനില്‍ നിന്നുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ഇവരുടെ പരീക്ഷണഫലമായി പിറന്ന എലിയ്ക്ക് അമ്മയില്ല. പകരം ഉള്ളതാവട്ടെ രണ്ട് അച്ഛന്മാരാണ്. ആണെലികളുടെ ത്വക്കിലെ കോശങ്ങളില്‍ പരിഷ്കാരങ്ങള്‍ വരുത്തിയാണ് ശാസ്ത്രജ്ഞര്‍ ഇതു നേട്ടമാക്കിയത്. ആണെലിയില്‍ നിന്നുള്ള വിത്തുകോശമെടുത്ത് അതിന്റെ ജനിതകഘടനയില്‍ പരിഷ്കാരം വരുത്തി അണ്ഡങ്ങളുണ്ടാക്കിയാണ് പരീക്ഷണം നടന്നത്. തുടര്‍ന്ന് ഇത് മറ്റൊരു ആണെലിയുടെ ബീജം ഉപയോഗിച്ച് സങ്കലനം നടത്തി. ഇത്തരത്തില്‍ 600 ഭ്രൂണങ്ങളെ സറഗേറ്റ് എലികളിലേക്ക് മാറ്റി. ഇവയില്‍ നിന്ന്ഏഴ് കുഞ്ഞെലികള് പരീക്ഷണത്തില്‍ പിറന്നെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഈ കുഞ്ഞെലികള് ആരോഗ്യമുള്ള ജീവികളായി വളരുകയും പിന്നീട് ഇവ സ്വാഭാവിക പ്രക്രിയകളില്‍ കുട്ടികളെയുണ്ടാക്കിയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജപ്പാനിലെ ഒസാക സര്‍വകലാശാലയിലെയും ക്യുഷു സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണു ഗവേഷണത്തിനു പിന്നില്‍. പ്രശസ്ത ജനിതക ശാസ്ത്രജ്ഞനായ കാറ്റ്സുഹിക്കോ ഹയാഷിയാണു…
Read More