ഭര്‍ത്താവിനെയും അമ്മായിയമ്മയെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം മാസങ്ങളോളം മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ച യുവതി പിടിയില്‍. ഏഴുമാസം മുന്‍പാണ് യുവതി ഇരുവരെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ മേഘാലയത്തിലെ നദിയില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. 2022 സെപ്റ്റംബറില്‍ ഭര്‍ത്താവിനെയും അമ്മായി അമ്മയെയും കാണാനില്ലെന്ന് കാണിച്ച് യുവതി പോലീസില്‍ പരാതി നല്കി. ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ബന്ധുവും പരാതി നല്‍കിയതോടെ, യുവതിയെ പോലീസ് ചോദ്യം ചെയ്തു. തുടര്‍ന്നാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. 2022 ഓഗസ്റ്റ് 17ന് കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ ഭര്‍ത്താവ് അമര്‍ജ്യോതി ഡേയെയും അമ്മായി അമ്മ ശങ്കരി ഡേയെയും കൊലപ്പെടുത്തിയതായി പ്രതി ബന്ദന കലിത സമ്മതിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. കൊല നടത്തി ശേഷം ഇരകളുടെ മൃതദേഹങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് വീട് വിട്ടു.…
Read MoreTag: mother in law
സ്ത്രീധന തുകയുടെ ബാക്കി ആവശ്യപ്പെട്ട് ഭര്‍തൃമാതാവിന്റെ തീക്കൊള്ളിപ്രയോഗം ! പൊള്ളലേറ്റ യുവതി ആശുപത്രിയില്‍…
സ്ത്രീധന തുകയുടെ ബാക്കി ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് അടുപ്പില്‍ നിന്നു തീക്കൊള്ളിയെടുത്ത് യുവതിയുടെ മുഖത്തടിച്ചതായി പരാതി. തൂക്കുപാലം ശൂലപ്പാറ സ്വദേശിനി ഹസീന (29) യ്ക്കാണ് അടിയേറ്റത്. മുഖത്തു പൊള്ളലേറ്റ യുവതി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് ഹസീന പറയുന്നതിങ്ങനെ…ഒന്‍പത് വര്‍ഷം മുന്‍പായിരുന്നു വിവാഹം. സ്ത്രീധനമായി 50,000 രൂപ നല്കാന് ധാരണയുണ്ടായിരുന്നു. ഈ പണം നല്‍കാത്തതുമായി ബന്ധപ്പെട്ടു തര്‍ക്കവും വഴക്കും ഉണ്ടായിട്ടുണ്ട്. അടുത്തിടെ ഭര്‍ത്താവ് ഒരു കേസില്‍ പോലീസ് പിടിയിലായി. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒന്നര ലക്ഷം രൂപ ആവശ്യമായി വന്നു. ഈ പണം കണ്ടെത്താന്‍ സ്ത്രീധന തുകയുടെ ബാക്കി വേണമെന്നാവശ്യപ്പെട്ട് ഭര്‍തൃമാതാവ് മര്‍ദിക്കുകയായിരുന്നു. ബോധരഹിതയായ ഹസീനയെ സഹോദരനും ഭാര്യയും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read Moreഅമ്മായിയമ്മയ്ക്ക് കാമുകനെ തേടി മരുമകള്‍ ! ശമ്പളം മുക്കാല്‍ ലക്ഷം; നിയമനം താല്ക്കാലികാടിസ്ഥാനത്തില്…
പലവിധത്തിലുള്ള പരസ്യങ്ങളും പത്രങ്ങളില്‍ വരാറുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു പരസ്യം ആദ്യമായിരിക്കും. അമ്മായിയമ്മയ്ക്ക് കാമുകനെ കണ്ടെത്താനായി മകള്‍ നല്കിയ പരസ്യമാണ് ഇതിനോടകം വൈറലായി മാറിയത്. സമൂഹമാധ്യമങ്ങളില്‍ പരസ്യം വൈറലായതോടെ ലോകമെങ്ങും താരമാവുകയാണ് ഈ മരുമകള്‍. 40-60 പ്രായപരിധിയിലുള്ള പുരുഷന്മാരില് നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. താല്‍ക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനമെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 960 ഡോളര്‍ ഏകദേശം 72,000 രൂപ പോക്കറ്റിലാക്കാമെന്നും പരസ്യത്തില്‍ പറയുന്നു. അമേരിക്കന്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്കുന്ന വെബ്സൈറ്റായ ക്രെയ്ഗ്സ് ലിസ്റ്റിലാണ് ഈ വൈറല്‍ പരസ്യം എത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ വാലിയില്‍ താമസിക്കുന്ന യുവതിയാണ് പരസ്യം നല്‍കിയതെന്നും തന്റെ 51കാരിയായ അമ്മായിയമ്മയ്ക്ക് ആണ് സുഹൃത്തിനെ വേണമെന്നുമാണ് ഇവരുടെ ആവശ്യം. രണ്ട് ദിവസത്തേക്ക് മാത്രമാണ് നിയമനം. അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് അമ്മായിയമ്മയ്ക്ക് ഒപ്പം കാമുകനായി പോവുക എന്നതാണ് നിയമനത്തിന്റെ പ്രധാന ആവശ്യം. നൃത്തം ചെയ്യാന്‍ അറിയുന്ന, നന്നായി…
Read Moreഅടിച്ചു പൂസായി മണ്ഡപത്തിലെത്തിയ വരന് മാലയിട്ടത് അമ്മായിയമ്മയ്ക്ക് ! പിന്നെ സംഭവിച്ചത്…വീഡിയോ വൈറല്‍…
മദ്യപിച്ച് ലക്കുകെട്ട് വിവാഹമണ്ഡപത്തിലെത്തിയ വരന് ആകെ കണ്‍ഫ്യൂഷനിലായി. ഒടുവില്‍ വധുവിനു പകരം വിവാഹമാല്യം ചാര്‍ത്തിയതാവട്ടെ അമ്മായിയമ്മയുടെ കഴുത്തിലും. ഇതിന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ‘കുടിച്ചത് കുറച്ച് കൂടിപ്പോയി’ എന്ന തലക്കെക്കോടെയാണ് വിഡിയോ പ്രചരിക്കുന്നത്. വരണമാല്യം കയ്യിലേന്തി നില്ക്കുന്ന വരന് എതിര്‍ദിശയില്‍ നില്ക്കുന്ന വധുവിന് മാലയണിയിക്കുന്നതിന് പകരം തൊട്ടടുത്ത് നിന്ന് അമ്മയെ അണിയിക്കുകയായിരുന്നു. ഇതോടെ വരനെ അമ്മ തള്ളി മാറ്റുന്നുമുണ്ട്. പിന്നീട് വീണ്ടും വധുവിന് മാലയിടാന്‍ ശ്രമിക്കുമ്പോള്‍ അതിന് സാധിക്കാതെ വരന് അടിതെറ്റി താഴെ വീഴുന്നതാണ് വീഡിയോയിലുള്ളത്. നിരവധിപ്പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.
Read Moreഅമ്മായിയമ്മ പതിവായി പഴകിയ ഭക്ഷണം തരുന്നെന്ന് പരാതി നല്കി മരുമകള്‍ ! എന്നാല്‍ സ്ഥലത്തെത്തിയ പോലീസുകാര്‍ കണ്ടത് മറ്റൊരു കാഴ്ച…
അമ്മായിയമ്മ തനിക്ക് പതിവായി പഴകിയ ഭക്ഷണം തരുന്നെന്ന് കാണിച്ച് മരുമകള്‍ പൊലീസില്‍ പരാതി നല്കി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. അമ്മായിയമ്മ ദിവസം മുഴുവന്‍ ടിവി കണ്ട് സമയം കളയുകയാണെന്നും യുവതി നല്കിയ പരാതിയില്‍ പറയുന്നു. പഴകിയ ഭക്ഷണം കഴിച്ച് തനിക്ക് അസുഖം വന്നതായും മരുമകള്‍ ആരോപിക്കുന്നു. പരാതികേട്ട് ആദ്യം പൊലീസുകാര്‍ ഒന്ന് അമ്പരന്നു. തുടര്‍ന്ന് അമ്മായിയമ്മയോട് കാര്യം തിരക്കിയപ്പോള്‍ അവര്‍ക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു പരാതിയായിരുന്നു. മരുമകള്‍ അടുക്കളയില്‍ സഹായിക്കില്ലെന്നും, വീട്ടിലെ ഒരു പണിയും ചെയ്യാതെ സദാസമയവും ഫോണിലാണെന്നുമായിരുന്നു അമ്മായിയമ്മയുടെ പരാതി. പോലീസ് ഉദ്യോഗസ്ഥര്‍ രണ്ടുപേരെയും കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. മേലില്‍ ഇത്തരം നിസാര പരാതികളുമായി വരരുതെന്ന താക്കീതും നല്‍കിയാണ് പോലീസുകാര്‍ തിരിച്ചു പോയത്.
Read Moreമകന് സ്ത്രീധനമായി കിട്ടിയ സ്ഥലത്ത് വീടു വെയ്ക്കാന്‍ ഭാര്യയുടെ വീട്ടുകാര്‍ അനുവദിക്കുന്നില്ല;കുഞ്ഞുങ്ങളുമായി മകനും മകളും വീടില്ലാതെ കടുത്ത മനോവിഷമത്തില്‍ നരകിക്കുന്നു;പോലീസ് കമ്മീഷണര്‍ക്ക് കത്തു നല്കി ചാളമേരി
കൊച്ചി: മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തം മേല്‍വിലാസമുണ്ടായ നടിയാണ് ചാള മേരി എന്നറിയപ്പെടുന്ന മോളി ജോസഫ്. എന്നാല്‍ ഇപ്പോള്‍ മകന് വീടു വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഉടക്കുമായി ചിലര്‍ എത്തിയതിന്റെ പ്രശ്നത്തിലാണ് ചാളമേരി. സ്ത്രീധനം സീരിയലില്‍ ചാളമേരിയായി എത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയതോടെയാണ് മോളി കണ്ണമാലി ശ്രദ്ധേയ ആയത്. മോളി എന്നാണ് പേരെങ്കിലും ചാളമേരി എന്നു പറഞ്ഞാലേ മേരിയെ നാളാള് അറിയൂ. അമര്‍ അക്ബര്‍ ആന്റണി ഉള്‍പെടെയുള്ള ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ മകന് കയറികിടക്കാന്‍ പോലും സ്ഥലമില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷന് കയറി ഇറങ്ങുകയാണ് മോളി. മകന് സ്ത്രീധനമായി കിട്ടിയ സ്ഥലത്ത് വീടുവയ്ക്കാന്‍ ഭാര്യ വീട്ടുകാര്‍ അനുവദിക്കുന്നില്ല എന്നാണ് ചാളമേരി പരാതിപ്പെടുന്നത്. കൊച്ചിസിറ്റി പൊലീസിന് മുന്‍പാകെയാണ് മോളിയും മകന് ജോളിയും പരാതി നല്‍കിയിരിക്കുന്നത്. മകന് ജോളിക്ക് വിവാഹ ശേഷം സ്ത്രീധനമായി മൂന്ന് സെന്റ്…
Read Moreപുതുമണവാട്ടിയുടെ അവിഹിത ബന്ധം അമ്മായിയമ്മ കൈയ്യോടെ പൊക്കി; കിണറ്റില്‍ ചാടിയ പെണ്‍കുട്ടിക്കു പിന്നാലെ കാമുകനും കൂട്ടുകാരനും കിണറ്റിലേക്ക്; മലപ്പുറത്ത് നടന്ന സംഭവ വികാസങ്ങള്‍ ഇങ്ങനെ…
പുതുമണവാട്ടിയുടെ അവിഹിതബന്ധം കൈയ്യോടെ പൊക്കി അമ്മായിയമ്മ. മലപ്പുറത്താണ് നാട്ടുകാരെ ഒന്നടങ്കം നടുക്കിയ സംഭവമുണ്ടായത്. വീട്ടില്‍ അമ്മായിയമ്മ ഇല്ലാതിരുന്ന സമയം നോക്കി യുവതി തന്റെ രഹസ്യക്കാരനെ വീട്ടില്‍ വിളിച്ചു വരുത്തുകയായിരുന്നു.എന്നാല്‍ രഹസ്യകൂടിക്കാഴ്ചയില്‍ യുവതിയുടെ സകല കണക്കുകൂട്ടലും തെറ്റിച്ചു കൊണ്ടു അമ്മായിയമ്മ കയറിവന്നു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ നിന്ന യുവതി മാനഹാനിയും അപമാന ഭാരവും സഹിക്കാന്‍ വയ്യാതെ കിണറ്റില്‍ ചാടി. ഇത് കണ്ടു നിന്ന കാമുകന് മറിച്ചൊന്ന് ചിന്തിക്കാതെ കാമുകിക്കൊപ്പം കിണറ്റിലേക്ക്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. കാമുകന് എത്തിയ ഓട്ടോ െ്രെഡവര്‍ നാട്ടുകാരുടെ കൈയ്യേറ്റം ഭയന്ന് കിണറ്റില്‍ ചാടി. ആറു മാസം മുമ്പാണ് കൊല്ലം സ്വദേശിനിയായ യുവതിയും സംഭവ സ്ഥലത്തെ താമസക്കാരനായ ഗള്‍ഫുകാരനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹം നടന്ന് രണ്ടാഴ്ച തികയും മുമ്പേ ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. ഇതിനു ശേഷമാണ് യുവതി സാധനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന വ്യാപാരിയുമായി…
Read More