ദത്തുപുത്രിയായി വീട്ടിലെത്തിച്ച ശേഷം ഒരു ദിവസം രാത്രി ബലംപ്രയോഗിച്ച് വേഴ്ച നടത്തി ! ഭാര്യയുടെ മരണശേഷം ദത്തുപുത്രിയെ ഭാര്യയാക്കി; പലരില്‍ നിന്നുമായി 80 ലക്ഷം രൂപ വാങ്ങിപ്പിച്ചെടുത്ത ശേഷം അടിച്ചു പുറത്താക്കി; വരാപ്പുഴയില്‍ നിന്നു പുറത്തുവരുന്നത് കേട്ടുകേഴ്‌വിയില്ലാത്ത സംഭവങ്ങള്‍

പറവൂര്‍: വരാപ്പുഴ സ്വദേശിയ്‌ക്കെതിരേ യുവതിയുടെ ഗുരുതര ആരോപണം. യുവതി പറയുന്നതിങ്ങനെ…’ആദ്യം ദത്തുപുത്രിയായി സ്വീകരിച്ച് വീട്ടിലെത്തിച്ച ശേഷം പ്രസിലെ മാനേജരാക്കി. പിന്നെ പ്രസ്സില്‍ മാനേജരാക്കി. പനി ബാധിച്ച് കിടക്കുമ്പോള്‍ രാത്രി മുറിയിലെത്തി ബലം പ്രയോഗിച്ച് ലൈംഗിക വേഴ്ച നടത്തി.ഭാര്യ മരിച്ചപ്പോള്‍ ഊരിമാറ്റി സൂക്ഷിച്ചിരുന്ന വരണമാല്യം വീട്ടില്‍ വച്ചും പള്ളിയില്‍ വച്ചും കഴുത്തില്‍ ചാര്‍ത്തി ഭാര്യയാക്കി. സാമ്പത്തിക ബാധ്യത നേരിട്ടപ്പോള്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും വാങ്ങി. ആവശ്യപ്പെട്ടതനുസരിച്ച് മറ്റും പലരില്‍ നിന്നായി 80 ലക്ഷം രൂപ കടം വാങ്ങിയും നല്‍കി. ബാധ്യത തീര്‍ക്കാന്‍ പണം ചോദിച്ചപ്പോള്‍ ജോലിയില്‍ നിന്നും വീട്ടില്‍ നിന്നും പുറത്താക്കി. നീതി ലഭിക്കാന്‍ നടപടി സ്വീകരിക്കണം.’ വരാപ്പുഴ സ്വദേശിനി മാനന്തവാടി പോലീസില്‍ നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്ന കാര്യങ്ങളാണിവ യുവതിയുടെ പരാതിയില്‍ വരാപ്പുഴ തുണ്ടത്തും കടവില്‍ ചക്കിയത്ത് പാപ്പച്ചനെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ പിടികിട്ടിയിട്ടില്ലെന്നും അന്വേഷിച്ച് വരികയാണെന്നുമാണ്…

Read More