പത്തു വയസ്സായപ്പോള്‍ അവള്‍ ആ തീരുമാനമെടുത്തു ‘ ഇനി മുലകുടി അങ്ങ് നിര്‍ത്തിയേക്കാം’ ! ഷാര്‍ലെറ്റിന് മുല കൊടുക്കുന്നത് മിസ് ചെയ്യുമെന്ന് അമ്മയുടെ വിഷമം…

മുലപ്പാല്‍ കൊച്ചുകുട്ടികള്‍ അത്യന്താപേക്ഷിതമാണ്. മൂന്നു-നാല് വയസുവരെ സാധാരണ കുട്ടികള്‍ക്ക് അമ്മമാര്‍ മുലപ്പാല്‍ നല്‍കാറുണ്ടെങ്കിലും ഇതില്‍ നിന്നു വ്യത്യസ്ഥമാണ് അമ്പത് വയസുകാരി ഷാരോണിന്റെയും മകള്‍ ഷാര്‍ലെറ്റിന്റെ കഥ. ഷാരോണിന്റെ നാലു മക്കളില്‍ ഏറ്റവും ഇളയവളാണ് ഷാര്‍ലെറ്റ്. പത്ത് വയസ്സാകാന്‍ പോകുമ്പോഴും ഷാര്‍ലെറ്റ് മുലകുടി നിര്‍ത്തിയിരുന്നില്ല. രണ്ടു മാസം മുന്‍പാണ് ഷാര്‍ലെറ്റ് ഇനി മുലകുടിക്കുന്നത് നിര്‍ത്താമെന്ന് തീരുമാനിച്ചത്. വരുന്ന ഏപ്രിലില്‍ പത്ത് വയസ്സ് തികയുന്ന മകള്‍ ഷാര്‍ലെറ്റിന് മുല കൊടുക്കുന്നത് മിസ് ചെയ്യുമെന്ന വിഷമത്തിലാണ് ഷാരോണ്‍ സ്പിങ്ക്. ഷാര്‍ലെറ്റിന് അഞ്ച് വയസ്സാകുന്നതുവരെ സൂപ്പര്‍മാര്‍ക്കറ്റ്, പള്ളി തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ വച്ച് താന്‍ അവള്‍ക്ക് മുലപ്പാല്‍ കൊടുക്കുമായിരുന്നെന്നും പിന്നീടത് അവള്‍ തന്നെ മതിയാക്കുകയായിരുന്നെന്നും ഷാരോണ്‍ പറഞ്ഞു. മകള്‍ക്ക് സങ്കടമോ ക്ഷീണമോ വന്നാല്‍ തനിക്കരികിലേക്ക് ഓടിയെത്തുമെന്നും മാസത്തില്‍ ഒരു തവണയെങ്കിലും ഷാര്‍ലെറ്റ് മുല കുടിക്കുന്നത് പതിവാക്കിയിരുന്നെന്നും ഷാരോണ്‍ പറയുന്നു. ‘ആദ്യ മൂന്ന് കുട്ടികള്‍ക്കും കൃത്യമായി…

Read More

ജീവന്‍നിലച്ച കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഒരമ്മയുടെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ ! വീഡിയോ വൈറലാവുന്നു…

കുഞ്ഞുങ്ങള്‍ എല്ലാ അമ്മമാരുടെയും ജീവശ്വാസമാണ്. കുഞ്ഞിന് എന്തെങ്കിലും പറ്റുന്നത് അമ്മയ്ക്ക് സഹിക്കാനാവില്ല. ജീവനറ്റ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന അമ്മ കുരങ്ങിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ആയിരക്കണക്കിന് ആളുകളെയാണ് കണ്ണീരിലാഴ്ത്തുന്നത്. രാജസ്ഥാനിലെ രത്തംഭോര്‍ ദേശീയ പാര്‍ക്കില്‍ നിന്നു പകര്‍ത്തിയതാണ് കരളലിയിക്കുന്ന ഈ ദൃശ്യങ്ങള്‍. ഡല്‍ഹി സ്വദേശിയായ അര്‍ച്ചന സിങ്ങാണ് പാര്‍ക്ക് സന്ദര്‍ശന വേളയില്‍ ഈ ദൃശ്യം കണ്ടത്. ജൂണ്‍ മാസത്തിലാണ് അര്‍ച്ചന രത്തംഭോര്‍ സന്ദര്‍ശിച്ചത്. കടുത്ത ഉഷ്ണക്കാറ്റ് വീശിയടിക്കുന്ന സമയമായിരുന്നു അത്. കടുത്ത ചൂട് താങ്ങാന്‍ പറ്റാതെയാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിക്കുരങ്ങ് ജീവനറ്റത്. 49 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്നു അവിടെ രേഖപ്പെടുത്തിയ ചൂട്. രണ്ടു ദിവസം മാത്രം പ്രായമുള്ള കുട്ടിക്കുരങ്ങന്റെ മരണം കടുത്ത ചൂടു കാരണമാകാം സംഭവിച്ചതെന്നാണ് അര്‍ച്ചനയുടെ നിഗമനം. അര്‍ച്ചന അമ്മക്കുരങ്ങിനെയും കുഞ്ഞിനെയും കാണുന്ന സമയത്ത് അതിന് ജീവനുണ്ടായിരുന്നു. രണ്ടു പേരെയും അലോസരപ്പെടുത്താതെയാണ് അര്‍ച്ചന ദൃശ്യങ്ങള്‍…

Read More

ആദ്യത്തെ പെണ്‍കുട്ടിയായാല്‍ രണ്ടാമത്തെ ആണ്‍കുട്ടിയാകണമെന്ന് എന്തിനാ നിര്‍ബന്ധം; പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്കായി രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ യുവതിയുടെ കുറിപ്പ് വൈറലാവുന്നു…

ആദ്യത്തെ കുട്ടി പെണ്ണായതിനാല്‍ രണ്ടാമത്തെ കുട്ടി ആണാവണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഒട്ടുമിക്ക ആളുകളും. രണ്ടാമത്തെ കുട്ടിയും പെണ്ണായാല്‍ നമ്മുടെ സമൂഹത്തിലെ പലര്‍ക്കും അത് അത്ര സന്തോഷം നല്‍കുന്ന കാര്യമല്ല. കാലം എത്ര പുരോഗമിച്ചാലും ഇത്തരം യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവര്‍ കുറവല്ല. ഇത്തരക്കാര്‍ക്കെതിരേ പ്രിയ ആര്‍ വാര്യര്‍ എന്ന സോഷ്യല്‍ സൈക്കോളജിസ്റ്റിന്റെ കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എഴുതിയ കുറിപ്പ് ഇപ്പോഴും ചര്‍ച്ചയാവുകയാണ്. രണ്ട് പെണ്‍മക്കളുടെ അമ്മയായ പ്രിയ കഴിഞ്ഞ അന്താരാഷ്ട്ര പെണ്‍കുട്ടി ദിനത്തിലെഴുതിയ കുറിപ്പാണ് ഇപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നത്. പ്രിയയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം… നീണ്ട 12 മണിക്കൂര്‍ പ്രസവവേദനയെക്കാള്‍ എനിക്ക് വേദന തോന്നിയത് രണ്ടാമത്തെ മോളെ ഡെലിവറിക്ക് ശേഷം നേഴ്സ് ചോദിച്ച ചോദ്യം കേട്ടാണ്. എന്താ മുഖത്തൊരു സന്തോഷക്കുറവ് രണ്ടാമത്തെതും പെണ്ണ് ആയതുകൊണ്ടാണോ? ശരീരം മുഴുവന്‍ നുറുങ്ങുന്ന വേദന അനുഭവിച്ചു കിടക്കുമ്പോ പിന്നെ ഡാന്‍സ്…

Read More

എഴുന്നേറ്റു നില്‍ക്കാന്‍ പോലും വയ്യാത്ത അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകന്‍; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ വൈറലാവുന്നു…

ജന്മം നല്‍കി വളര്‍ത്തി വലുതാക്കുന്ന മാതാപിതാക്കളെ മറക്കുന്ന മക്കളുടെ എണ്ണം കൂടിവരികയാണ് ഈ സമൂഹത്തില്‍.സംസ്‌കാര സമ്പന്നന്‍ എന്നവകാശപ്പെടുന്ന മനുഷ്യന്റെ പെരുമാറ്റം പലപ്പോഴും മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന തരത്തിലേക്ക് അധപതിച്ചിരിക്കുകയാണ്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായ ഒരു വീഡിയോ ആരുടെയും കരളലയിപ്പിക്കും. വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാവാത്ത പടുവൃദ്ധയായ അമ്മയെ സ്വന്തം മകന്‍ നിര്‍ദ്ദയം മര്‍ദ്ദിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെവിടെയോ ആണ് സംഭവം നടന്നിരിക്കുന്നത്. അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകനെ ഇതില്‍ നിന്നും പിന്തിരിപ്പാന്‍ മറ്റൊരു സ്ത്രീ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പതിനായിരത്തില്‍ അധികം ആളുകളാണ് ഇതിനകം വീഡിയോ പങ്കുവച്ചത്.

Read More

അമ്മ എന്നാല്‍ കരച്ചില്‍ മാത്രമല്ല ! മകളെ ബലാല്‍സംഗം ചെയ്തവനെ പോലീസിന്റെ മുമ്പിലിട്ട് പട്ടിയെപ്പോലെ തല്ലുന്ന അമ്മ; വീഡിയോ വൈറലാകുന്നു…

ദിനംപ്രതി അനവധി ലൈംഗികപീഡനങ്ങളുടെ വാര്‍ത്തയാണ് നാം കേള്‍ക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ ഭാവി മാത്രമല്ല ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് നരാധമന്മാരായ പീഡനവീരന്മാര്‍ തകര്‍ക്കുന്നത്. നീതിപീഠം ഇത്തരക്കാര്‍ക്ക് ശിക്ഷ നല്‍കുന്നുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ പുറംലോകത്തെത്തുകയും തലയുയര്‍ത്തി നടക്കുകയും ചെയ്യുന്നു. നഷ്ടം പീഡനത്തിനിരയായവള്‍ക്കും അവളുടെ കുടുംബത്തിനും മാത്രം. എന്നാല്‍ കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മകളെ പീഡിപ്പിച്ചവനെ ഒരമ്മ തല്ലുന്ന വീഡിയോ പുറത്തുവന്നത് വൈറലാവുകയാണ്. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകും വഴിയാണ് പര്‍ദധാരിയായ അമ്മ ഇയാളെ തടഞ്ഞുനിര്‍ത്തി തലങ്ങും വിലങ്ങും തല്ലിയത്. എന്നാല്‍ തല്ലിത്തീരും വരെ പോലീസ് ഇവരെ തടഞ്ഞില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ട വീഡിയോയില്‍ ആ അമ്മയെ പുകഴ്ത്തി ഏറെ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. #WATCH: Mother of a rape victim thrashed the accused while he was in…

Read More

ഇത് സിനിമാ കഥയല്ല, ജീവിതം ! രണ്ടു വര്‍ഷം മുമ്പ് കാണാതായ അമ്മയെ തേടിയലഞ്ഞ മക്കള്‍ക്ക് തുണയായത് ടിവി ചാനല്‍; ആലപ്പുഴയില്‍ സംഭവിച്ചതിന്റെ പൂര്‍ണരൂപം ഇങ്ങനെ…

ആലപ്പുഴ: യഥാര്‍ഥ ജീവിതകഥയുടെ തീഷ്ണത സിനിമയുടെ ഫാന്റസിയെ പലപ്പോഴും കടത്തിവെട്ടാറുണ്ട്. രണ്ട് വര്‍ഷം മുന്‍പ് കാണാതായ അമ്മയെ തേടി അലഞ്ഞ മക്കള്‍ക്ക് ഒരു സ്വകാര്യ ചാനല്‍ തുണയായ സംഭവവും ഇത്തരമൊരു യാഥാര്‍ഥ്യമാണ്. സിനിമയില്‍ മാത്രം കണ്ടിരുന്ന അനശ്ചിതത്വങ്ങളുടെ ശുഭപര്യവസാനം ഇത്തവണ സംഭവിച്ചത് തിരുവല്ല സ്വദേശികളായ ബാഹുലേയന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലാണ്. ഈ സഹോദരങ്ങള്‍ക്ക് ജീവിതനാടകങ്ങള്‍ക്കൊടുവില്‍ തിരിച്ചുകിട്ടിയത് അവരുടെ അമ്മയെയാണ്.തലവടി ആനപ്രാമ്പാല്‍ സ്നേഹഭവനില്‍ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷപരിപാടിയുടെ മനോരമ ന്യൂസ് റിപ്പോര്‍ട്ടിലാണ് രണ്ട് വര്‍ഷം മുന്‍പ് കാണാതായ കൊല്ലം പന്മന മുല്ലക്കേരി ശാന്താലയത്തില്‍ ശാന്തമ്മയെ (74) യുടെ മുഖം മകന്‍ ബാഹുലേയന്‍ വീട്ടിലിരുന്നു കണ്ടത്. പെറ്റമ്മയെ കണ്ടയുടന്‍ ബാഹുലേയന്‍ തിരിച്ചറിയുകയും ചെയ്തു. ഭര്‍ത്താവിനും ഇളയ മകനുമൊപ്പം ശാന്തമ്മ കുടുംബ വീട്ടില്‍ താമസിക്കുമ്പോഴാണ് രണ്ടു വര്‍ഷം മുന്‍പ് ഭര്‍ത്താവ് ദാമോദരന്‍ നായര്‍ മരിച്ചത്. ഇതോടെ മാനസികമായി തകര്‍ന്ന…

Read More