ലോക മാതൃദിനത്തില്‍ തന്റെ അമ്മയെക്കുറിച്ചും അവര്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ആരാധകരോടു പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് പണ്ഡിറ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. മദ്യവും പുകവലിയുമുള്‍പ്പെടെ യാതൊരുവിധ ലഹരിയും ജീവിതത്തില്‍ ഉപയോഗിക്കില്ലെന്ന് അമ്മയ്ക്കു നല്‍കിയ വാക്ക് താന്‍ പാലിക്കുന്നുവെന്നും പണ്ഡിറ്റ് പറയുന്നു… പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം ഞാ൯ മാതൃദിനം വലിയ സംഭവമായ് facebook post ഒക്കെ ഇട്ട് അമ്മ വലിയ സംഭവമാണെന്നും പറഞ്ഞ് “തള്ളി മറിച്ച്” പോസ്റ്റ് ഇടുവാ൯ ഉദ്ദേശിക്കുന്നില്ല. എന്നാല് എത്രയോ വ൪ഷങ്ങള്ക്ക് മുമ്പ് മരിച്ച അമ്മ പറഞ്ഞ ചില നല്ല കാര്യങ്ങളെ ഇന്നും ജീവിതത്തില് കൊണ്ടു വരുവാ൯ ശ്രമിക്കാറുണ്ട്. 1) മദ്യം, പുകവലി, കഞ്ചാവ്, മയക്കു മരുന്ന് ഉപയോഗിക്കരുതെന്ന് ചെറുപ്പത്തിലേ ഉപദേശിച്ചു. അമ്മക്ക് കൊടുത്ത വാക്ക് ഇന്നു വരെ പാലിക്കുന്നു. 2) വരുമാനത്തിന്ടെ പകുതി എങ്കിലും, പാവങ്ങള്ക്കും, കഷ്ടപ്പെടുന്നവ൪ക്കും,…
Read MoreTag: mothers day
മാതൃദിനത്തില്‍ ഉണര്‍ത്തുപാട്ടായി ‘അമ്മ മാനസം’ ! മലയാളത്തിന്റെ പ്രിയഗായിക സുജാത പാടിയ ഗാനം വൈറലാകുന്നു;വീഡിയോ കാണാം…
ലോകത്ത് ഏറ്റവും സ്‌നേഹമുണര്‍ത്തുന്ന വാക്ക് ഏതെന്നു ചോദിച്ചാല്‍ ‘അമ്മ’ എന്നായിരിക്കും ഉത്തരം. ലോകമെമ്പാടും ഇന്നു മാതൃദിനം ആഘോഷിക്കുമ്പോള്‍ ഇങ്ങു കേരളത്തില്‍ അമ്മയെക്കുറിച്ചുള്ള ഒരു ഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും വൈറലാകുകയാണ്. പ്രശസ്ത തിരക്കഥാകൃത്ത് ഹരി പി.നായര്‍ എഴുതിയ ‘കുഞ്ഞിക്കാലടി ഒച്ചകേള്‍ക്കുമ്പോള്‍ ഉള്ളം തുള്ളിത്തുളുമ്പുന്നു…’ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ ബാലഗോപാലാണ്. ദൃശ്യാവിഷ്‌കാരത്തിന്റെ നിര്‍മാണം പ്രശസ്ത നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും സംവിധാനം ഹരി പി. നായരുമാണ്. പ്രശസ്ത ഗായിക സുജാത മോഹന്റെ തേനൂറും സ്വരമാധുരി സംഗീതപ്രേമികള്‍ക്ക് ഹൃദ്യമായ അനുഭവമാകുകയാണ്. പ്രശസ്ത നടി ലെനയും രഞ്ജിത മേനോനും കിരണ്‍ കുമാറുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഒരു കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ അമ്മയുടെ മാനസം എങ്ങനെയായിരിക്കും എന്നതാണ് ഗാനത്തിലൂടെ ദൃശ്യവത്കരിച്ചിരിക്കുന്നത്. അമ്മമാരുടെ ജന്മം സാര്‍ഥമാകുന്നത് എപ്പോഴാണെന്നും ഗാനം നമ്മോടു പറയുന്നു. ഗാനരംഗത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ഉദയ് ശങ്കര്‍ വാട്ടര്‍മാനാണ്.…
Read More