എച്ച്‌ഐവി പോലൊരു രോഗം ബാധിച്ചാല്‍ പിന്നെ ജീവിതം അവിടംകൊണ്ടു തീര്‍ന്നു എന്ന ചിന്തയാണ് ഒട്ടുമിക്ക ആളുകള്‍ക്കും. എന്നാല്‍ പതിനൊന്നാമത്തെ വയസില്‍ എച്ച്‌ഐവി ബാധിതയാണെന്ന് തിരിച്ചറിഞ്ഞ ഹൊഴ്സെല്ലി സിന്‍ഡ വാ എംബോംഗോ എന്ന പെണ്‍കുട്ടി തന്റെ സ്വപ്നജീവിതം അവിടംകൊണ്ടവസാനിപ്പിക്കാന്‍ ശ്രമിച്ചില്ല. കാരണം അവള്‍ക്ക് ഉയരങ്ങള്‍ പലതും താണ്ടേണ്ടിയിരുന്നു. പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 22-ാം വയസ്സില്‍ അഭിമാനകരമായ ഒരു നേട്ടത്തിന്- മിസ്സ് കോംഗോ യു കെ 2017 പട്ടത്തിന് അവള്‍ അര്‍ഹയായി. ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സ്വദേശിനിയാണ് ഹോഴ്സെല്ലി. ബ്രിട്ടനിലെ സ്റ്റാന്‍ഫോര്‍ഡ് ഹാളില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഏറ്റവും സൗന്ദര്യമുള്ള വനിതയായി ഹൊഴ്സെല്ലി തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടനില്‍ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥിനിയാണ് ഹൊഴ്സെല്ലി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്നുള്ള ഏറ്റവും സൗന്ദര്യമുള്ള വനിതയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ, 2006ലാണ് മിസ്…
Read More