പ്ലസ്ടു പാസാകാന്‍ കഴിഞ്ഞില്ലെങ്കിലും പറയുന്നത് താന്‍ സിവില്‍ സര്‍വീസ് നേടിയ കഥകള്‍ ! ഔദ്യോഗിക മുദ്രകളുള്ള വാഹനത്തില്‍ ഐപിഎസുകാരനായി കറങ്ങിയപ്പോഴും ആരും തിരിച്ചറിഞ്ഞില്ല; മോട്ടിവേഷണല്‍ സ്പീക്കറെ ഒടുവില്‍ കുടുക്കിയത് ആ രണ്ടു പിഴവുകള്‍..

പന്ത്രണ്ടാം ക്ലാസ് പോലും പാസായിട്ടില്ല, പക്ഷേ താന്‍ മണിക്കൂറുകള്‍ പഠിച്ച് സിവില്‍ സര്‍വീസും ഐപിഎസും നേടിയ കഥകള്‍ പറഞ്ഞ് മോട്ടിവേഷണല്‍ ക്ലാസെടുക്കും, പോലീസുകാര്‍ക്ക് മെഡലുകള്‍ വരെ സമ്മാനിച്ച് തിളങ്ങി, മോട്ടിവേഷണല്‍ ടോക്കറെന്ന നിലയില്‍ സമൂഹ മാധ്യമങ്ങളിലും മിന്നും താരം, ഒടുക്കം അഭയ് മീണ എന്ന വ്യാജ ഐപിഎസ് ഓഫീസറെ കുടുക്കിയത് രണ്ടേ രണ്ട് അക്ഷരതെറ്റുകള്‍ ഫെയ്ക്ക് ഇറ്റ്, റ്റില്‍ യു മെയ്ക്ക് ഇറ്റ് .. വളരെ പ്രശസ്തമായ ഈ വാചകം പോലെയാണ് അഭയ് മീണ എന്ന 20കാരന്റെ ജീവിതം. ഇത്ര ചെറിയ പ്രായത്തില്‍ മോട്ടിവേഷണല്‍ ടോക്കര്‍ എന്ന നിലയിലും ഏറെ ശ്രദ്ധ നേടിയ അഭയ് മീണ ഉയര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായി വിലസുകയായിരുന്നു.  ദിനരാത്രങ്ങള്‍ കഷ്ടപ്പെട്ട് താന്‍ പഠിച്ചു സിവില്‍ സര്‍വീസ് പരീക്ഷ പാസായതും ഐപിഎസ് ഓഫീസര്‍ ആയതുമൊക്കെ വര്‍ണിച്ച് ആളെക്കൂട്ടിയിരുന്ന അഭയ് സമൂഹ മാധ്യമങ്ങളിലും താരമായിരുന്നു.…

Read More