ഒരേനമ്പറില്‍ രണ്ട് എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പിന്റെ അന്വേഷണം. വടകര മേമുണ്ട സ്വദേശിയുടെ പേരിലും പാനൂര്‍ സ്വദേശിയുടെ പേരിലുമാണ് കെ.എല്‍. 04 എ 4442 എന്ന നമ്പറില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ ഉള്ളത്. 1993ല്‍ ആലപ്പുഴയിലാണ് ഈ നമ്പറില്‍ ബൈക്ക് രജിസ്റ്റര്‍ചെയ്തത്. ഇതിനുശേഷം പലഘട്ടങ്ങളിലായി പലയാളുകളുടെപേരില് ഉടമസ്ഥാവകാശം മാറിയിട്ടുണ്ട്. ഇരുവാഹനങ്ങള്‍ക്കും ഒറിജിനല്‍ ആര്.സി.യും ഉണ്ട്. മേമുണ്ട സ്വദേശിയുടെ പേരിലുള്ള ബുള്ളറ്റ് കൈമാറ്റം ചെയ്തെങ്കിലും ഉടമസ്ഥാവകാശം മാറിയിട്ടില്ല. വടകരയിലെ ഒരു വ്യാപാരിയാണ് ഇപ്പോള്‍ ബൈക്ക് ഉപയോഗിക്കുന്നത്. ഈ ബൈക്കിന് 2022 ജനുവരിയില്‍ വടകര ആര്.ടി.ഒ. 2026 വരെ കാലാവധി പുതുക്കിനല്‍കിയിട്ടുണ്ട്. പാനൂര്‍ സ്വദേശിയുടെ ബുള്ളറ്റ് ഒന്നരമാസംമുമ്പ് കാലാവധി നീട്ടിക്കിട്ടാനായി രേഖകള്‍ ഹാജരാക്കിയപ്പോഴാണ് ഇതേനമ്പറില്‍ വടകര ആര്.ടി. ഓഫീസില്‍ ബുള്ളറ്റ് രജിസ്റ്റര്‍ചെയ്തതായി കണ്ടെത്തിയത്. തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് ഇരുവാഹനങ്ങളും കസ്റ്റഡിയിലെടുത്ത് വടകരയിലെത്തിച്ചു. ചേസിസ് നമ്പര്‍ ഹാന്‍ഡ് മെയ്ഡ് പഞ്ചിങ് ആയതിനാല്‍…
Read MoreTag: motor vehicle department
ഇനി ഗതാഗത നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കീശ കാലിയാകും ! വളവില്‍ ഒളിച്ചിരുന്ന് വാഹനയാത്രക്കാരെ പിടിക്കുന്ന പരിപാടി അവസാനിച്ചു; പുതിയ ‘പിഴയീടാക്കല്‍ പദ്ധതി’ ഇങ്ങനെ…
ഇനി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി. പോലീസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും വാഹനപരിശോധന ഓണ്‍ലൈനായതോടെ നിയമം ലംഘിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം എന്ന സ്ഥിതിയാണുള്ളത്. പിഴയടയ്ക്കാനുള്ള സന്ദേശം മൊബൈല്‍ഫോണില്‍ വരുമ്പോള്‍ മാത്രമാകും പെട്ടകാര്യം തിരിച്ചറിയുക. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള ഇ-ചെലാന്‍ സംവിധാനം വ്യാപകമായതോടെയാണ് ഈ മാറ്റം. റോഡിലെ വളവുകളില്‍ ഒളിഞ്ഞിരുന്ന് മുന്നിലേക്ക് ചാടിവീണ് പിടികൂടുന്ന പഴയ ശൈലിക്കുപകരം സ്മാര്‍ട്ട് ഫോണില്‍ കുറ്റകൃത്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈന്‍ ചെക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ്. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള 900 എന്‍ഫോഴ്സ്മെന്‍് ഓഫീസര്‍മാരുടെയും മൊബൈല്‍ഫോണുകളില്‍ ഇ-ചെലാന്‍ പ്രവര്‍ത്തിക്കും. യൂണിഫോമിട്ട് ഡ്യൂട്ടിയില്‍ നില്ക്കുമ്പോള് മാത്രമല്ല, ഗതാഗത നിയമലംഘനങ്ങള്‍ എവിടെവെച്ച് കണ്ണില്‍പ്പെട്ടാലും പിഴചുമത്താം. മൊബൈല്‍ഫോണില്‍ ചിത്രമെടുത്താല്‍ മതി. പരിവാഹന്‍ വെബ്സൈറ്റുമായി ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പിഴചുമത്തിയ കാര്യം അറിയിച്ചുകൊണ്ട് വാഹന ഉടമയുടെ മൊബൈല്‍ഫോണിലേക്ക് എസ്.എം.എസ്. എത്തും. ഹെല്‍മെറ്റ്,…
Read Moreമോട്ടോര്‍ വാഹന വകുപ്പ് അയഞ്ഞു ! ലൈസന്‍സ് പുതുക്കാന്‍ എച്ചും എട്ടുമൊന്നും ഇനി വേണ്ട; വാഹനം ഓടിക്കാന്‍ അറിഞ്ഞാല്‍ മാത്രം മതിയാകും…
കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതുക്കുന്നതില്‍ കടുംപിടിത്തം വെടിഞ്ഞ് മോട്ടോര്‍വാഹന വകുപ്പ്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞില്ലെങ്കില്‍ തല്ക്കാലം പിഴ അടയ്ക്കേണ്ടതില്ല. അഞ്ചുവര്‍ഷം കഴിയാത്തവ പുതുക്കാന്‍ വീണ്ടും ടെസ്റ്റിന് വിധേയമാകണമെങ്കിലും എച്ചോ, എട്ടോ എടുക്കേണ്ടതില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. ലൈസന്‍സ് പുതുക്കല്‍ സംബന്ധിച്ച് കര്‍ശന നിബന്ധനകളാണ് കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതിനെതിരേ കടുത്ത എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ഇളവനുവദിച്ചത്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കിയാല്‍ ആയിരം രൂപ പിഴ അടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തുന്നതുവരെ പിഴയില്ലാതെ പുതുക്കാം. ഒരു വര്‍ഷം കഴിഞ്ഞാല്‍ പിഴയൊടുക്കണമെന്ന് മാത്രമല്ല, ലേണേഴ്സ് ലൈസന്‍സ് എടുത്ത് വീണ്ടും പ്രായോഗിക ക്ഷമത പരീക്ഷയ്ക്ക് വിധേയമാകണം. പക്ഷെ എച്ച് അല്ലെങ്കില്‍ എട്ട് എടുക്കേണ്ട. പകരം വാഹനം ഓടിച്ച് കാണിച്ചാല്‍ മാത്രം മതി.…
Read More