അതീവ ഗ്ലാമറസായ വസ്ത്രം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മൗനി റോയ് ! എന്നാല്‍ പണി പാളിയെന്ന് മനസ്സിലായപ്പോള്‍ നടി കാറിലേക്ക് ഓടി; വീഡിയോ വൈറല്‍…

നിരവധി ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് മൗനി റോയ്. നടിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നത് പതിവാണ്. എന്നാല്‍ ഇപ്പോള്‍ നടിയ്ക്ക് പറ്റിയ ഒരു അബദ്ധമാണ് വൈറലാകുന്നത്. അന്ധേരിയിലെ ടി സീരീസ് സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു നടി. കാറില്‍ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെ നടിയെ പാപ്പരാസികള്‍ വളഞ്ഞു. ഈ സമയമാണ് തന്റെ വസ്ത്രത്തെ കുറിച്ച് നടി ചിന്തിക്കുന്നത്. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ വസ്ത്രത്തിന്റെ ഒരുഭാഗം ശരീരഭാഗത്തുനിന്നും മാറിയ അവസ്ഥയിലായിരുന്നു. ഇനി ഇവിടെ നിന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഉറപ്പായതോടെ നടി ഉടന്‍ തന്നെ വണ്ടിയിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാണ്.

Read More

എന്നെ ഞാനാക്കിയത് നാഗകന്യക ! ഇപ്പോള്‍ പൂര്‍ണശ്രദ്ധ സിനിമയിലാണ്; പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് മൗനി റോയി മറുപടി പറയുന്നു…

ഇന്ത്യ ഒട്ടുക്ക് വിവിധ ഭാഷകളില്‍ കോടിക്കണക്കിന് പ്രേക്ഷകര്‍ കണ്ട പരമ്പരയാണ് നാഗകന്യക. പരമ്പര ഹിറ്റായതോടെ ഏവരും തേടിയത് നാഗകന്യയായി നിറഞ്ഞാടിയ ആ നടിയെ ആയിരുന്നു. ആ ഒരു കഥാപാത്രം മൗനി റോയിക്ക് ആളുകളുടെ മനസ്സില്‍ ചിരകാല പ്രതിഷ്ഠയാണ് നേടിക്കൊടുത്തത്. ടെലിവിഷന്‍ സ്‌ക്രീനില്‍ നിന്ന് ബി ടൗണിലേക്ക് ചേക്കേറിയ താര സുന്ദരി താന്‍ ഇന്ന് അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ക്കെല്ലാം നന്ദി പറയുന്നത് നാഗകന്യകയോടാണ്. 2007 ലാണ് മൗനി റോയ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. കരുത്തും വൈവിധ്യവുമുള്ള വേഷങ്ങളിലൂടെ ടെലിവിഷന്‍ പ്രേഷകരുടെ മനസ്സു കവര്‍ന്നു. കരിയറിന്റെ തുടക്കം മുതല്‍ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ മൗനിക്കായി. സമൂഹമാധ്യമങ്ങളിലൂടെയും മൗനിയെ നിരവധിപേര്‍ പിന്തുടരുന്നുണ്ട്. പാപ്പരാസികളും മൗനിയുടെ പിന്നാലെ തന്നെയുണ്ട്.’ക്യൂംകി സാസ് ഭി കഭി ബഹു തി’ എന്ന ഹിന്ദി സീരിയല്‍ മുതല്‍ 2011 ല്‍ സംപ്രേഷണം ചെയ്ത ‘ദേവന്‍ കി ദേവ്…

Read More