കൃഷ്ണന്‍ കുട്ടി എങ്ങനെ ‘മൗനിബാബ’യായി; എന്തായായിരുന്നു ആ മൗനത്തിന്റെ ഉദ്ദേശ്യം; മരിച്ച് ആറു വര്‍ഷം കഴിഞ്ഞിട്ടും മൗനിബാബയെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹതകളുടെ ചുരുള്‍ അഴിയുന്നില്ല

  പല ആള്‍ദൈവങ്ങളും സിദ്ധന്മാരും കാലയവനികയ്ക്കുള്ളില്‍ മറയുന്നതോടെ വിസ്മൃതരാവുകയാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വിഭിന്നമാണ് മൗനിബാബയുടെ ചരിത്രം . മരിച്ച് ആറു വര്‍ഷങ്ങള്‍ക്കിപ്പുറവും മൗനിബാബയും അദ്ദേഹത്തിന്റെ ജീവിതവും ഒരു പ്രഹേളികയായി അവശേഷിക്കുകയാണ്. ബാബ ഇപ്പോഴും മരിച്ചിട്ടില്ലെന്നു കരുതുന്നവരുണ്ട്. ബാബയുടെ ആശ്രമമായ പ്രശാന്തിയെ ചൂഴ്ന്ന് ആ രഹസ്യങ്ങള്‍ മറനീക്കാതെ കിടക്കുന്നു. കേന്ദ്രസര്‍ക്കാരില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കണ്ണൂര്‍ തായലവളപ്പില്‍ അച്യുതന്റെ മകന്‍ കൃഷ്ണന്‍കുട്ടിയാണ് പില്‍ക്കാലത്ത് മൗനിബാബ എന്നറിയപ്പെട്ടത്. പരവതാനി- രത്നക്കല്ല് കയറ്റുമതിക്കാരനായിരുന്ന കൃഷ്ണന്‍കുട്ടി കൃഷ്ണാജി എന്നും അറിയപ്പെട്ടിരുന്നു. ഇംഗ്ലണ്ടും അമേരിക്കയുമായിരുന്നു അദ്ദേഹത്തിന്റെ വ്യാപാരസാമ്രാജ്യം. ഷിര്‍ദിസായി ബാബയുടെ ശിഷ്യനായ മെഹര്‍ബാബയുടെ ശിഷ്യനായശേഷം 1960കളുടെ അവസാനം മുതലാണ് ഇദ്ദേഹം മൗനം വരിക്കാനാരംഭിച്ചത്. തുടര്‍ന്ന് ആശയവിനിമയത്തിനായി ആംഗ്യഭാഷയാണ് ഉപയോഗിച്ചു പോന്നത്. ഇതോടെ ആളുകള്‍ ഇദ്ദേഹത്തെ മൗനിബാബയെന്നു വിളിക്കുകയായിരുന്നു. മൗനിബാബ മരിച്ചിട്ട് ആറുവര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹം ഇപ്പോഴും ചര്‍ച്ചാവിഷയമാണ്. ചെറുവത്തൂരിലെ കണ്ണാടിപ്പാറയില്‍ പ്രശാന്തിനിലയം…

Read More