ഹോ​സ്റ്റ​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു പി​ന്നാ​ലെ ദേ​ഹാ​സ്വാ​സ്ഥ്യം ! 30 വി​ദ്യാ​ര്‍​ഥി​ക​ള്‍ ചി​കി​ത്സ തേ​ടി; ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന് പ​രാ​തി…

പ​ത്ത​നം​തി​ട്ട​യി​ല്‍ ഹോ​സ്റ്റ​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു പി​ന്നാ​ലെ ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ തേ​ടി വി​ദ്യാ​ര്‍​ത്ഥി​ക​ള്‍. പ​ത്ത​നം​തി​ട്ട മൗ​ണ്ട് സി​യോ​ണ്‍ ലോ ​കോ​ള​ജി​ലെ മു​പ്പ​ത് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഹോ​സ്റ്റ​ലി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷ​മാ​ണ് ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​തെ​ന്ന് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ഭ​ക്ഷ്യ സു​ര​ക്ഷാ​വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കി.

Read More