ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പര്‍വതാരോഹകരെയും ആയോധന കലയില്‍ നിപുണന്മാരായ അഭ്യാസികളെയും അയച്ചിരുന്നതായി ചൈനീസ് സൈന്യത്തിന്റെ സ്ഥിരീകരണം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഔദ്യോഗിക പത്രമായ നാഷണല്‍ ഡിഫന്‍സ് ന്യൂസിന്റെ റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് സൂചന നല്‍കുന്നത്. ജൂണ്‍ 15ന് ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ അഞ്ച് പുതിയ സേനാ ഡിവിഷനുകള്‍ പരിശോധനക്കായി എത്തിയതായാണ് റിപ്പോര്‍ട്ട്. ഈ സംഘത്തില്‍ എവറസ്റ്റ് ഒളിമ്പിക് ടോര്‍ച്ച് റിലേ ടീമിലെ മുന്‍ അംഗങ്ങളും മിക്സഡ് ആയോധനകല ക്ലബ്ബിലെ പോരാളികളും ഉള്‍പ്പെട്ടിരുന്നു. ലാസയില്‍ സൈനിക നീക്കത്തിന്റെ ദൃശ്യങ്ങള്‍ ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചാനലും പുറത്ത് വിട്ടിരുന്നു. ഇവിടെ നിന്ന് 1300 കിലോമീറ്റര്‍ ദൂരെയുള്ള ലഡാക്ക് മേഖലയിലാണ് ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ആയോധനകല ക്ലബ്ബില്‍ നിന്നുള്ള റിക്രൂട്ട്മെന്റുകള്‍ സൈന്യത്തിന്റെ ഘടനയും ശക്തിയും പടയൊരുക്കവും വളരെയധികം ഉയര്‍ത്തുമെന്ന് ടിബറ്റ് കമാന്‍ഡര്‍ വാങ് ഹൈജിയാങ് പറഞ്ഞതായി ചൈന നാഷണല്‍ ഡിഫന്‍സ് ന്യൂസ് അറിയിച്ചു.…
Read More