ചുണ്ടുകൾ, കവിൾ, നാവിന്റെ ഇരുവശം, ടോൺസിലിനു ചുറ്റും എന്നീ സ്ഥലങ്ങളിലാണ് ആഫ്തസ് അൾസർ സാധാരണയായി കണ്ടുവരുന്നത്. ഈ അൾസറുകൾ 5 എംഎമ്മിൽ താഴെ വലുപ്പമുള്ളവയാണ്. എപ്പോൾ ചികിത്സ തേടാം?രണ്ടാഴ്ചയിൽ കൂടുതൽ വായ്പുണ്ണ് നിലനിൽക്കുകയോ പതിവായി വായ്പുണ്ണ് വരികയോ ചെയ്താൽ ദന്തഡോക്ടറെ കാണുക. അസാധാരണമായ വലിയ വായ്പുണ്ണ്, വേദനയില്ലാത്ത വ്രണം, അധരങ്ങളിലേക്കു നീളുന്ന അൾസർ, ഭക്ഷണം കഴിക്കാനും കുടിക്കാനും കഠിനമായ ബുദ്ധിമുട്ടുകൾ, വ്രണം പ്രത്യക്ഷപ്പെടുന്പോഴെല്ലാം കടുത്ത പനി അല്ലെങ്കിൽ വയറിളക്കം എന്നിവ കണ്ടാൽ നിങ്ങൾ ഡോക്ടറെ കാണണം. വായ്പുണ്ണ് എങ്ങനെ നിർണയിക്കാം?ഒരു വിഷ്വൽ പരിശോധനയിലൂടെ നിങ്ങളുടെ ഡോക്ടർക്ക് വായ്പുണ്ണ് നിർണയിക്കാൻ കഴിയും. വായ്പുണ്ണ് ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നെങ്കിൽ നിങ്ങൾ ഒരു ദന്തഡോക്ടറുടെ സഹായം തേടുക. നിങ്ങൾക്ക് അയൺ ഫോളേറ്റ്, വിറ്റമിൻ എന്നിവയുടെ തോത് കുറവാണെന്നു ഡോക്ടർക്കു തോന്നുകയാണെങ്കിൽ ഒരു രക്തപരിശോധന നിർദേശിച്ചേക്കാം. വായ്പുണ്ണിന് വ്യക്തമായ കാരണം കണ്ടുപിടിക്കാൻ പറ്റാതെവരികയോ…
Read More