കെട്ടിറങ്ങിയാലും കാര്യമില്ല ! രാത്രിയില്‍ മദ്യപിച്ച് രാവിലെ ലഹരി വിട്ടാലും ഊതിച്ചാല്‍ പണിപാളും; പുതിയ ആല്‍ക്കോമീറ്ററില്‍ ചുമയ്ക്കു മരുന്നു കഴിച്ചവരും കുടുങ്ങും…

കൊച്ചി: രാത്രിയില്‍ അടിച്ചു പൂസായ ശേഷം രാവിലെ വണ്ടിയെടുക്കുന്നവരും ഇനി പോലീസിന്റെ വലയില്‍ കുടുങ്ങും. രാത്രിയില്‍ മൂക്കറ്റം കുടിച്ച് അഞ്ചും ആറും മണിക്കൂര്‍ ഉറങ്ങി ലഹരി ഇറങ്ങിയാലും ആല്‍ക്കോമീറ്റര്‍ വിവരം മണത്തറിയുമെന്നതാണ് കാരണം. പുലര്‍ച്ചെ നടത്തിവരുന്ന പരിശോധനകളില്‍ പിടിയിലാകുന്ന െ്രെഡവര്‍മാര്‍ ധാരാളമാണ്. രണ്ടും മൂന്നും പെഗ് അടിച്ച് ഒന്നുറങ്ങിക്കഴിഞ്ഞാല്‍ പിറ്റേന്നു രാവിലെ പോലീസിന്റെ ആല്‍ക്കോമീറ്ററിന്റെ കണ്ണു വെട്ടിക്കാന്‍ കഴിയുമെന്ന മദ്യപരുടെ വിശ്വാസമാണ് തകര്‍ന്നിരിക്കുന്നത്. പുതുവത്സരദിനത്തില്‍ എറണാകുളം റേഞ്ച് ഐ.ജിയുടെ കീഴില്‍ നാലു ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ചു വണ്ടിയോടിച്ചതിന് കേസെടുത്തത് 1030 പേര്‍ക്കെതിരേയാണ്. ഇതിലേറെയും പിടിയിലായത് രാവിലെയാണെന്നതാണ് കൗതുകം. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ സമാനമായ പരിശോധന നടത്തി നവംബര്‍ 28 ന് 96 പേരെ പിടികൂടിയിരുന്നു. രാവിലെ ആറു മുതല്‍ ഒമ്പതു വരെ നടത്തിയ വാഹനപരിശോധനയിലാണ് ഇത്രയധികം ആളുകള്‍ പിടിയിലായത്. പുലര്‍ച്ചെ മദ്യപിച്ചശേഷം വണ്ടി…

Read More