സാധാരണയായി മൂന്നുതരത്തിലുള്ള വ്രണങ്ങളാണ് വായ്ക്കകത്ത് ഉണ്ടാകുന്നത്. ഒരു സെൻറിമീറ്ററിൽ താഴെയുള്ള വ്രണങ്ങളാണ് 80 ശതമാനം ആളുകളിലും ഉണ്ടാകുന്നത്. അത് സാധാരണയായി 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ ഉണങ്ങാറുണ്ട്. ഇവ പൊതുവേ പൊറ്റകളുണ്ടാക്കാറില്ല.എന്നാൽ ഒരു സെൻറിമീറ്ററിന് മുകളിൽ വലിപ്പമുള്ള വ്രണങ്ങൾ ഉണങ്ങാൻ ഒരുമാസത്തിലധികം സമയമെടുക്കാറുണ്ട്. ഇവ ഉണങ്ങുന്പോൾ പൊറ്റകൾ ഉണ്ടാവുകയും ചെയ്യുന്നു.മൂന്നാമത്തെ വിഭാഗത്തിൽ നിരവധി തീരെ ചെറിയ വ്രണങ്ങളാണ് ഉണ്ടാകുന്നത്. എന്തുകൊണ്ട് വ്രണങ്ങൾ?സാധാരണയായി വായ്ക്കകത്ത് വ്രണങ്ങളുണ്ടാകുന്നത് മാസമുറയുടെ സമയത്തോ മാനസികസമ്മർദങ്ങളുണ്ടാകുന്പോഴോ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടാകുന്പോഴോ ആകാം. തുടക്കത്തിൽ വായ്ക്കകത്ത് ചെറിയ നീറ്റൽ അനുഭവപ്പെടും. ഇത് രണ്ടുമുതൽ 48 മണിക്കൂർവരെ നീണ്ടുനിൽക്കാം. തുടർന്നു വായ്ക്കകത്ത് ഏതെങ്കിലും ഒരു ഭാഗത്ത് അല്ലെങ്കിൽ പല ഭാഗങ്ങളിൽ ചുവപ്പുനിറം കാണപ്പെടുന്നു. തുടർന്ന് ഈ ചുവപ്പുകളിൽ ചെറിയ തടിപ്പുണ്ടാകുകയും അത് പൊട്ടി വൃത്താകൃതിയിലുള്ള ആഴംകുറഞ്ഞ വ്രണങ്ങളുണ്ടാകുകയും ചെയ്യുന്നു. പിന്നീടുള്ള48 – 72 മണിക്കൂറുകൾക്കുള്ളിൽ ഇതിനു…
Read More