വായ്പുണ്ണ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത് പലപ്പോഴും നമ്മുടെ പല ദിവസങ്ങളെയും അരോചകമാക്കി മാറ്റുന്നു. നിസാര രോഗമാണെങ്കിലും ജീവിതത്തെ അലോസരപ്പെടുത്തുന്ന അവസ്ഥയാണ് വായ്പുണ്ണ്. മോണയുടെ അടിഭാഗത്ത് വായൽ ഉണ്ടാകുന്ന ചെറിയ വേദനാജനകമായ മുറി വുകൾ. ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും സംസാരിക്കുന്നതുംവരെ ഇവ കാരണം അസ്വസ്ഥതയുണ്ടാവാം. നീണ്ടുനിന്നാൽവായ്പുണ്ണ് സാധാരണയായി ഒന്നോ രണ്ടോ ആഴ്ചകൾ മാത്രമേ നീണ്ടുനിൽക്കുന്നുള്ളൂ. എന്നിരുന്നാലും വളരെ വലുതോ വേദനാജനകമോ ആയ വായ്പുണ്ണ് ഉണ്ടെങ്കിലോ അല്ലെങ്കിൽ വളരെക്കാലം നീണ്ടുനിൽക്കുകയോ ചെയ്താൽ ഡോക്ടറുടെ ഉപദേശം തേടണം. കാരണങ്ങൾവായ്പുണ്ണിനു പിന്നിൽ കൃത്യമായ കാരണങ്ങളൊന്നുമില്ല. എന്നിരുന്നാലും ചില ഘടകങ്ങൾ വായ്പുണ്ണിലേക്കു നയിക്കുന്നു. * ഡെന്റൽ ബ്രേസുകൾ * വൈകാരിക സമ്മർദം, ഉറക്കക്കുറവ് * കട്ടിയുള്ള ബ്രിസിൽസ് ഉള്ള ബ്രഷ് ഉപയോഗിച്ചു പല്ലുതേക്കുന്നത്. കായികത്തിൽ ഏർപ്പെടുന്പോൾ ഉണ്ടാകുന്നപരിക്കുകൾ.* സോഡിയം ലോറിൽ സൾഫേറ്റ് അടങ്ങുന്ന ടൂത്ത്പേസ്റ്റും മൗത്ത്വാഷും ഉപയോഗിക്കുന്നത്.* പൈനാപ്പിൾ, ഓറഞ്ച്, നാരങ്ങ…
Read More