ബാലതാരമായി സിനിമയിലെത്തി, പിന്നീടു സിനിമയില്‍ സജീവമായി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച യുവനടനാണ് ബാലു വര്‍ഗീസ്. തന്റെ ആദ്യ സിനിമയെക്കുറിച്ചുള്ള അനുഭവം താരം ഒരിക്കല്‍ പങ്കുവച്ചതു വൈറലായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്ത്പൊട്ട് എന്ന ചിത്രത്തില്‍ ബാലതാരമായാണ് ബാലു വര്‍ഗീസിന്റെ സിനിമയിലേക്കുളള അരങ്ങേറ്റം. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രജിത്തിന്റെ ബാല്യകാലമാണ് ബാലു അവതരിപ്പിച്ചത്. കടല്‍ത്തീരത്ത് ഷോട്ടിനായി വെയ്റ്റ് ചെയ്ത് ക്ഷീണിച്ചതിനെക്കുറിച്ചും അഭിനയത്തെ എല്ലാവരും കൈയടിച്ച് അഭിനന്ദിച്ചതിനെക്കുറിച്ചുമാണ് ബാലു ആ അഭിമുഖത്തിൽ മനസ് തുറന്നത്. ബാലുവിന്റെ വാക്കുകള്‍ ഇങ്ങനെ… പത്താം വയസില്‍ ചാന്ത്പൊട്ടിലൂടെ ആയിരുന്നു അരങ്ങേറ്റം. ലാലങ്കിള്‍ അമ്മയുടെ സഹോദരനാണ്. ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിനന്റെ കുട്ടിക്കാലം ചെയ്യാന്‍ ഒരാളെ നോക്കുന്ന സമയമായിരുന്നു. ലാലങ്കിള്‍ ആണ് ലാല്‍ജോസ് സാറിനോട് എന്റെ കാര്യം പറഞ്ഞത്. പിറ്റേന്നു തന്നെ സെറ്റില്‍ ചെല്ലണമെന്ന് പറഞ്ഞു. അവിടെ ചെന്ന് കട്ട വെയ്റ്റിംഗ്.…
Read MoreTag: movie
പിന്നെ ഞാൻ ഒന്നും കേൾക്കില്ലായിരുന്നു; മമ്മൂട്ടിയെക്കുറിച്ച് ഞാലൻസിറയർ പറഞ്ഞത്…
ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തില്‍ ശ്രദ്ധേയനായ സഹനടനാണ് അലന്‍സിയര്‍. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായത്. സൂപ്പര്താരചിത്രങ്ങൾക്കൊപ്പവും യുവതാരൾക്കൊപ്പവുമെല്ലാം ഒരുപോലെ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന നടനാണ് അലന്‍സിയര്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം കസബ എന്ന ചിത്രത്തിലാണ് അലന്‍സിയര്‍ ആദ്യമായി അഭിനയിച്ചത്.മമ്മൂട്ടിയോടൊത്തുള്ള കസബ ചിത്രീകരണത്തിനിടെ നടന്ന അനുഭവം അലന്‍സിയര്‍ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അലന്‍സിയറുടെ വാക്കുകള്‍ ഇങ്ങനെ… ‘കസബയില്‍ വെടിവയ്പ്പ് ഒക്കെയുളള സംഘട്ടനരംഗമുണ്ടായിരുന്നു. ആ സീന്‍ എടുക്കുന്ന സമയത്ത് ഞങ്ങൾ ചിലരിങ്ങനെ ഒളിച്ചിരിക്കണം. അപ്പുറത്ത് ഷാര്‍പ്പ് ഷൂട്ട് നടക്കുന്നു, ഇപ്പുറത്ത് പടക്കം പൊട്ടും, ഇങ്ങനെ കുറെ ഇലക്ട്രിക്കല്‍ സാധനങ്ങളൊക്കെ ഫിറ്റ് ചെയ്തുവച്ചിട്ടുണ്ട്. ഒരു ഷോട്ട് കഴിഞ്ഞപ്പോള്‍ മമ്മൂക്ക എന്നെ നോക്കുമ്പോള്‍ ഞാന്‍ കാതിനകത്ത് ഒന്നും വെച്ചിട്ടില്ല. വാസ്തവത്തില്‍ എനിക്കറിയില്ല. ഞാന്‍ ആദ്യമായിട്ടാണ് അങ്ങനെ ഒരു സീനില്‍ അഭിനയിക്കുന്നത്. ഇത്തരം ഇലക്ട്രിക്കല്‍ സ്പാര്‍ക്കിംഗുകള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ…
Read Moreമമ്മൂട്ടിക്ക് പകരം ശങ്കര്‍ നായകനായി; പിന്നീട് സംഭവിച്ചത്
സിനിമയുടെ ജയ-പരാജയങ്ങള്‍ പ്രവചനാതീതമാണ്. ചിലപ്പോള്‍ ചെറിയ താരങ്ങളെ വച്ചിറങ്ങുന്ന സിനിമകള്‍ സൂപ്പര്‍താര ചിത്രങ്ങളേക്കാള്‍ വലിയ വിജയം നേടും. നല്ല തിരക്കഥയുണ്ടായത് കൊണ്ടും സിനിമ വിജയിക്കണമെന്നില്ല. 1997-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്നേഹസിന്ദൂരം. കൃഷ്ണന് മുന്നാട് ആയിരുന്നു സിനിമയുടെ സംവിധായകന്. ചിത്രത്തില്‍ ആദ്യം നായകനായി മനസില്‍ കണ്ടിരുന്നത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ പിന്നീട് ശങ്കര്‍ നായകനായി. സിനിമയ്ക്ക് സംഭവിച്ച കാര്യങ്ങള്‍ തിരക്കഥാകൃത്തായ പി.ആര്. നാഥന് അടുത്തയിടെ ഓര്‍ത്തെടുത്തിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ ചിത്രത്തില്‍ മൂന്ന് നായികമാര്‍ ആണ് ഉള്ളത്. മൂന്ന് പെണ്‍കുട്ടികളും അച്ഛനും അടങ്ങുന്ന കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മൂത്തവള്‍ കല്യാണം വേണ്ട വേണ്ട എന്നു പറഞ്ഞു നടക്കുന്നു. അങ്ങനെ രണ്ടാമത്തവളുടെയും മൂന്നാമത്തവളുടെയും കഴിഞ്ഞു. നീ എന്തേ കല്യാണം കഴിക്കാത്തത് എന്നു ചോദിക്കുമ്പോള്‍ ബന്ധത്തിലുള്ളൊരാളെ ഇഷ്ടമാണെന്ന് പറയും. പക്ഷെ പരസ്പരം കണ്ടിട്ടുണ്ടാകില്ല.…
Read Moreസിനിമ ബോറടിപ്പിച്ചോ;
ക്ഷമ ചോദിച്ച് നടൻ
തന്റെ സിനിമ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിൽ പ്രേക്ഷകരോട് ക്ഷമ ചോദിച്ച് തെലുങ്ക് നടൻ. ആര് എക്സ് 100 എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട കാര്‍ത്തികേയ ഗുമ്മകൊണ്ടയാണ് വേറിട്ട മാതൃക കാട്ടിയത്. കാർത്തികേയയുടെ ഏറ്റവും പുതിയ ചിത്രമാണ് ചാവു കബറു ചല്ലഗ. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. ആരെയെങ്കിലും സിനിമ ബോറടിപ്പിച്ചുവെങ്കിൽ അവരോട് ക്ഷമ ചോദിക്കുന്നുവെന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ചാവു കബറു ചല്ലഗ എന്ന ചിത്രം തന്നിലെ നടനെ പുറത്തെടുത്ത ചിത്രമാണെന്നാണ് കാർത്തികേയ അഭിപ്രായപ്പെട്ടത്. എന്നാൽ ചിലര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെന്നും അവര്‍ തന്റെ തെറ്റുകള്‍ ക്ഷമിച്ച് കഴിവ് തെളിയിക്കാന്‍ മറ്റൊരു അവസരം കൂടെ നല്‍കുമെന്ന് കരുതുന്നുവെന്നും നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Read Moreആ രംഗങ്ങള്‍ കണ്ട് ഞാന്‍ നടുങ്ങിപ്പോയി ! നേരെ പ്രൊജക്ഷന് റൂമില്‍ പോയി സംവിധായകന്റെ ചെകിട്ടത്ത് ഒന്നു കൊടുത്തു; വെളിപ്പെടുത്തലുമായി നടി ഷാരോണ്‍ സ്റ്റോണ്‍
പ്രശസ്ത ഇറോട്ടിക് ത്രില്ലര്‍ ചിത്രം ബേസിക് ഇന്‍സ്റ്റിക്റ്റിന്റെ സംവിധായകന് പോള്‍ വര്ഹൂവനെതിരേ ആരോപണവുമായി നടി ഷാരോണ്‍ സ്റ്റോണ്‍. തന്നെ തെറ്റിദ്ധരിപ്പിച്ച് ലൈംഗിക രംഗം ചിത്രീകരിച്ചു എന്നാണ് താരം പറയുന്നത്. താരത്തിന്റെ ഓര്‍മക്കുറിപ്പുകളുമായി വാനിറ്റി ഫെയര്‍ പുറത്തിറക്കിയ ബ്യൂട്ടി ഓഫ് ലിവിങ് ടൈ്വസിലാണ് വെളിപ്പെടുത്തല്‍. ഷാരോണ്‍ സ്റ്റോണ്‍ അവതരിപ്പിക്കുന്ന കാതറിന് ട്രാമലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന ഒരു രംഗമുണ്ട്. ഏറെ പ്രശസ്തമാണ് ആ രംഗം. തന്നെ കബളിപ്പിച്ചാണ് സംവിധായകന് ആ രംഗം ചിത്രീകരിച്ചതെന്നാണ് നടി പറയുന്നത്. ”സിനിമ പൂര്‍ത്തിയായതിന് ശേഷം എന്നോട് സിനിമ കാണാന്‍ പറഞ്ഞു. ഞാന്‍ ഈ രംഗം കണ്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. തന്നെ കബളിപ്പിച്ച് അടിവസ്ത്രം ഊരിമാറ്റിയാണ് രംഗം ചിത്രീകരിച്ചത്”താരം പറയുന്നു. തന്റെ സ്വകാര്യഭാഗങ്ങള്‍ ഒരിക്കലും പുറത്ത് കാണിക്കില്ലെന്ന ഉറപ്പിലാണ് ചിത്രത്തില്‍ അഭിനയിച്ചത്. ഇത് കണ്ടശേഷം നേരേ പ്രൊജക്ഷന് മുറിയിലേക്ക് പോയി പോള്‍ വര്‍ഹൂവന്റെ…
Read Moreഒരു കെഎസ്ആര്‍ടിസി കഥയുമായി തച്ചങ്കരി ! നായകനായി മനസില്‍ കണ്ടിരിക്കുന്നത് ഫഹദ്ഫാസിലിനെ; പിരിച്ചു വിട്ട എംപാനല്‍ കണ്ടക്ടറാണ് നായിക; വില്ലന്റെ കാര്യത്തില്‍ സസ്പെന്‍സ്
ടോമിന് തച്ചങ്കരി കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന കാലം സംഭവബഹുലമായിരുന്നു. ചില് ബസും ആളുകളുടെ ചങ്കായി മാറിയ ബസും തന്റെ കണ്ടക്ടര്‍ വേഷവും സ്റ്റേഷന് മാസ്റ്റര്‍ കുപ്പായവുമെല്ലാം ഉള്‍പ്പെടുത്തിയുള്ള കഥയാണു മനസിലെന്നു തച്ചങ്കരി പറഞ്ഞു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം കഥാപാത്രങ്ങളാകും. സിനിമയ്ക്കുവേണ്ട എല്ലാ ചേരുവയും ‘ആനവണ്ടി’യുടെ ഇന്നലെകളെക്കുറിച്ചുള്ള കഥയിലുണ്ടാകും. സംഭവം വെള്ളിത്തിരയില്‍ ഹിറ്റാകുമെന്ന പ്രതീക്ഷയുമുണ്ട്. സിനിമയാകുമ്പോള്‍ പാട്ടെഴുതുന്നതും തച്ചങ്കരിതന്നെയാകും. നായകനായി തച്ചങ്കരിയുടെ മനസിലുള്ളതു ഫഹദ് ഫാസിലാണ്. പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടറാകും നായികാകഥാപാത്രം. തീപ്പൊരി ഡയലോഗുകള്‍ രഞ്ജി പണിക്കരുടെ വകയായിരിക്കുമെന്നാണു സൂചന. സിഎംഡിയെന്ന നിലയില്‍ തച്ചങ്കരിക്കു മികച്ച പിന്തുണ നല്കിയ മുഖ്യമന്ത്രി പിണറായി വിജയനും ഒരു കഥാപാത്രമാകും. കഥയുടെ അവകാശത്തിനായി ചലച്ചിത്രമേഖലയിലുള്ള സുഹൃത്തുക്കള്‍ തച്ചങ്കരിയെ സമീപിച്ചുകഴിഞ്ഞു. എം.ഡി. സ്ഥാനം ഒഴിഞ്ഞശേഷം അനുഭവക്കുറിപ്പുകള്‍ തയാറാക്കി.എന്നാല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാലേ അടുത്തഘട്ടത്തിലേക്കു കടക്കൂവെന്നാണ് തച്ചങ്കരിയുടെ നിലപാട്. കഥയിലെ നായകനും നായികയും പാട്ടും സംഭാഷണവുമൊക്കെ ഏറെക്കുറെ തീരുമാനമായെങ്കിലും…
Read More