2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരുക്കങ്ങള്‍ മിക്ക പാര്‍ട്ടികളും തുടങ്ങിക്കഴിഞ്ഞു. ഭരണകക്ഷിയായ ബിജെപി വളരെ ക്രിയാത്മകമായ പ്രവര്‍ത്തനമാണ് ലോകസഭാ തെരഞ്ഞെടുപ്പ് മുമ്പില്ക്കണ്ട് നടത്തുന്നത്. എന്നാല്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനാകട്ടെ ആശങ്കയൊഴിഞ്ഞിട്ടുമില്ല. ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി ആവേശം ഉയര്‍ത്തുന്നുണ്ടെങ്കിലും അത് എത്രകണ്ട് വോട്ടായി മാറുമെന്നത് സംബന്ധിച്ച് ഒരു ധാരണയുമില്ല. 2014ല്‍ മോദി പ്രഭാവത്തോടെ അധികാരത്തില്‍ വന്ന ബിജെപി 2019ല്‍ ശക്തി വര്‍ധിപ്പിച്ചപ്പോള്‍ 2014ലെ 44 സീറ്റ് 52 ആയി വര്‍ധിപ്പിക്കാനായത് മാത്രമായിരുന്നു കോണ്‍ഗ്രസിന് ആശ്വസിക്കാനുണ്ടായ വക. പഴയ ശക്തികേന്ദ്രമായ യുപിയിലും ബംഗാളിലും ഇന്ന് യാതൊരു പ്രതീക്ഷയ്ക്കും വകയില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ബിഹാറിലും മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്ഥമല്ല. നിലവില്‍ ഭരണത്തിലുള്ള വലിയ സംസ്ഥാനമായ രാജസ്ഥാനില്‍പ്പോലും വലിയ പ്രതീക്ഷയില്ലെന്നതാണ് വാസ്തവം. കോണ്‍ഗ്രസിലെ ചേരിപ്പോരും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായേക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസ് രണ്ടക്കം കടക്കാന്‍ സാധ്യതയുള്ള ഏക സംസ്ഥാനമായാണ് കേരളത്തെ…
Read MoreTag: MP
മെസ്സി ജനിച്ചത് അസമില്‍ ! വൈറലായതിനു പിന്നാലെ ട്വീറ്റ് മുക്കി കോണ്‍ഗ്രസ് എംപി…
ഫുട്ബോള്‍ ലോകകപ്പ് നേടിയ അര്‍ജന്റീനയുടെ നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി അസം സ്വദേശിയെന്ന് ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് എംപി. അസമിലെ ബാര്‍പേട്ട ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള എംപി അബ്ദുള്‍ ഖലീഹ് ആണ് ട്വീറ്റിലൂടെ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ‘ലോകകപ്പ് നേടിയതിന് നിങ്ങളെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു. മെസ്സീ, നിങ്ങളുടെ അസം ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’ എന്ന് കോണ്‍ഗ്രസ് എംപി ട്വീറ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് മെസ്സിയുടെ അസം ബന്ധം എന്താണെന്ന ഒരാളുടെ ചോദ്യത്തിനാണ്, മെസ്സി ജനിച്ചത് അസമിലാണെന്നായിരുന്നു കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലീഹ് മറുപടി നല്‍കിയത്. എന്നാല്‍ അമളി പിണഞ്ഞത് മനസ്സിലാക്കിയ കോണ്‍ഗ്രസ് എംപി പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതിനോടകം എംപിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ട്വീറ്റിന് നിരവധി പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. അതെ സര്, മെസ്സി എന്റെ ക്ലാസ്മേറ്റ് ആയിരുന്നുവെന്നാണ് ഒരാളുടെ പ്രതികരണം. ലോകകപ്പു നേടിയ…
Read Moreഅഞ്ജു ബോബി ജോര്‍ജ് ബിജെപിയിലേക്ക് ! കസ്റ്റംസിലെ ജോലി ഉപേക്ഷിച്ചു; രാജ്യത്തിന്റെ അഭിമാനതാരം ബിജെപി എംപിയായി രാജ്യസഭയില്‍ എത്തിയേക്കും; നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് അമിത് ഷാ നേരിട്ട്…
രാജ്യത്തിന്റെ അഭിമാന കായിക താരം ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേരുമെന്ന് സൂചന. കസ്റ്റംസില്‍ നിന്ന് അഞ്ജു സ്വയം വിരമിക്കല്‍ തേടിയത് ഇതിനു മുന്നോടിയാണെന്നാണ് വിലയിരുത്തല്‍. നോമിനേറ്റഡ് അംഗമായി അഞ്ജുവിനെ രാജ്യസഭയില്‍ എത്തിക്കാനാണ് ബിജെപിയുടെ നീക്കം. നേരത്തെ കര്‍ണാടകയില്‍ നടന്ന ബിജെപിയുടെ പരിപാടിയില്‍ അഞ്ജു പങ്കെടുത്തത് ചര്‍ച്ചകള്‍ സജീവമാക്കിയെങ്കിലും രാഷ്ട്രീയ പ്രവേശനം അഞ്ജു നിഷേധിച്ചിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും അഭിമാന താരങ്ങളിലൊരാളായ അഞ്ജുവിനെ കൂടെക്കൂട്ടുന്നതോടെ കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്കടുപ്പിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ ഏകതാരമാണ് അഞ്ജു ബോബി ജോര്‍ജ്. അടുത്തിടെ അഞ്ജു നടത്തിയ ഒരു വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിച്ചിരുന്നു. ഒറ്റ വൃക്കയുമായാണ് താന്‍ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയെന്നത് എന്നതായിരുന്നു അത്. ഇതിഹാസ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സഹോദരന് റോബര്‍ട്ട് ബോബി ജോര്‍ജാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. അഞ്ജുവിന്റെ പരിശീലകനും ഭര്‍ത്താവ്…
Read Moreഅനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുടുങ്ങാന്‍ പോകുന്നത് ഏഴ് എംപിമാരും 98 എംഎല്‍എമാരും; കണക്കെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ കൂടുതല്‍പേര്‍ കുടുങ്ങുമെന്ന് സൂചന…
ന്യൂഡല്‍ഹി: അനധികൃതമായി സ്വത്തു സമ്പാദിച്ച ജനപ്രതിനിധികള്‍ക്ക് പിടിവീഴുമെന്ന് ആദായനികുതി വകുപ്പ്. രാജ്യത്തെ ഏഴ് ലോക്സഭാ എംപിമാരുടെയും 98 എംഎല്‍എമാരുടെയും സ്വത്തില്‍ വന്‍വര്‍ധനയുണ്ടായതായി ആദായനികുതി വകുപ്പ് കണ്ടെത്തി. ഇക്കാര്യം അന്വേഷിക്കുമെന്നു സിബിഡിടി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്) സുപ്രീം കോടതിയെ അറിയിച്ചു. ആരോപണവിധേയരായ ജനപ്രതിനിധികളുടെ പേരുകള്‍ പുറത്തിവിട്ടിട്ടില്ല. ഇവര്‍ ഏതു പാര്‍ട്ടിക്കാരാണെന്നതും രഹസ്യമാണ്. സ്വത്തില്‍ വര്‍ധനവുണ്ടായ എംപിമാരുടെയും എംഎല്‍എമാരുടെയും പേരുകള്‍ മുദ്രവച്ച കവറില്‍ ചൊവ്വാഴ്ച സിബിഡിടി സുപ്രീം കോടതിക്കു കൈമാറും. ആദായനികുതി വകുപ്പ് പ്രാഥമിക അന്വേണം നടത്തിയ ശേഷമാണ് പട്ടിക തയാറാക്കിയത്. എംഎല്‍എമാരെ അപേക്ഷിച്ച് എംപിമാരുടെ സ്വത്തിലാണ് ഭീമമായ വര്‍ധന. ഇവരെക്കൂടാതെ ഒമ്പത് ലോക്സഭാ എംപിമാര്‍, 11 രാജ്യസഭാ എംപിമാര്‍, 42 എംഎല്‍എമാര്‍ എന്നിവരുടെ സ്വത്തുക്കളെപ്പറ്റി പ്രാഥമിക കണക്കെടുക്ക് പുരോഗമിക്കുകയാണെന്നും സിബിഡിടി സുപ്രീം കോടതിയെ അറിയിച്ചു. ലക്നൗ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോക് പ്രഹരി എന്ന എന്‍ജിഒയുടെ പരാതിയെത്തുടര്‍ന്നാണ്…
Read Moreഅങ്ങനെ കമല്‍നാഥും ബിജെപിയിലേക്ക്; കൂടുമാറുന്നത് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ആകെയുള്ള രണ്ട് എംപിമാരില്‍ ഒരാള്‍; കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും നിലവിലെ പാര്‍ലമെന്റംഗവുമായ കമല്‍നാഥ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്. കമല്‍നാഥിന്റെ ബിജെപി പ്രവേശനം ഇന്ന് നടക്കുമെന്നാണ് കേള്‍ക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ആകെയുള്ള രണ്ട് എംപിമാരില്‍ ഒരാളായ ഇദ്ദേഹം പാര്‍ട്ടിയില്‍ വേണ്ട പ്രാതിനിത്യം ലഭിച്ചില്ല എന്നാരോപിച്ചാണ് ബിജെപിയിലേക്ക് കൂടുമാറുന്നത്. ജോതിരാദിത്യ സിന്ധ്യ മാത്രമാണ് ഇനി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംപിയായി അവശേഷിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് കമല്‍നാഥിനെ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ ചരടുവലി നടത്തിയത്. കമല്‍നാഥിന് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നല്‍കണമെന്നും ശിവരാജ് സിംഗ് ചൗഹാന് ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന ഉറപ്പാണ് ശിവരാജ് സിംഗ് ചൗഹാന് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. കോണ്‍ഗ്രസസിന്റെ ലോക്സഭ കക്ഷി നേതൃസ്ഥാനം കമല്‍നാഥ് പ്രതീക്ഷിച്ചിരുന്നതായും, ഇത് മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് നല്‍കിയതില്‍ ഇദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നുവെന്നും വാര്‍ത്തകളുണ്ട്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് നല്കിയപ്പോഴും ലോക്സഭ നേതൃ സ്ഥാനത്തേക്ക് തന്റെ…
Read More