നടന് വിനായകനുമായി ബന്ധപ്പെട്ട മീടു വിവാദത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ഇതിനിടയ്ക്ക് നടന്റെ പല പരാമര്‍ശങ്ങളും വിവാദം ആളിക്കത്തിക്കുകയും കൂടി ചെയ്തു. ‘പന്ത്രണ്ട്’ എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിലുണ്ടായ വിനായകന്റെ പ്രതികരണങ്ങളാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ‘മീ ടൂ’വിനെക്കുറിച്ച് വിനായകന് വീണ്ടും സംസാരിച്ചതും അതിന്റെ തുടര്‍ച്ചയും മാധ്യമപ്രവര്‍ത്തകരെ ക്ഷുഭിതരാക്കുകയും അത് വീണ്ടും വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുകയായിരുന്നു. ഇപ്പോള്‍ ഇതേക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക നിരീക്ഷകയും ദളിത് ആക്ടിവിസ്റ്റുമായ മൃദുല ദേവി. നടന് വിനായകന് എതിരെ ഉയരുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലെ കാരണം അദ്ദേഹത്തിന്റെ ജാതിയും നിറവുമാണെന്നാണ് മൃദുല ദേവി പറയുന്നത്. വിനായകന്റെ നിറം കറുത്തതായതുകൊണ്ടല്ല, ജാതി കറുപ്പ് ഉളളതുകൊണ്ട് തന്നെയാണ് ഇത്തരം ആക്രമണങ്ങള്‍. അതിവിടെ ഒരു നടന്മാര്ക്കും നേരിടേണ്ടി വന്നിട്ടില്ല. വിനായകനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നതിനോട് താന്‍ ഒരു കാലത്തും…
Read More