ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ക്രിക്കറ്റ് പ്രേമികളെയാകെ നിരാശയിലാഴ്ത്തിയിലിരിക്കുകയാണ്. ഈ അവസരത്തില്‍ ധോണിയോടുള്ള ആരാധനയും സ്‌നേഹവും തുറന്നു പറയുകയാണ് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. 22-ാം വയസ്സില്‍ ധോണിയെ ആദ്യമായി നേരിട്ടു കണ്ടപ്പോഴെടുത്ത ചിത്രങ്ങളാണ് രണ്‍വീര്‍ സിംഗ് കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്. രണ്‍വീര്‍ സിംഗ് ഈ സമയത്ത് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ഈ സമയത്തെ ഒരു പരസ്യ ചിത്രത്തില്‍ ധോണിക്കൊപ്പം പ്രവര്‍ത്തിക്കുന്ന വേളയിലാണ് ഈ ചിത്രമെടുത്തത്. തനിക്ക് അവിടെ വലിയ ജോലി ഭാരവും എന്നാല്‍ കുറഞ്ഞ ശമ്പളവുമായിരുന്നെന്ന് രണ്‍വീര്‍ സിങ് പറയുന്നു. എന്നാല്‍ ധോണിയുടെ സാന്നിധ്യത്തില്‍ നില്‍ക്കാന്‍ വേണ്ടി മാത്രം ഇതൊന്നും താന്‍ ഗൗനിച്ചില്ലെന്നാണ് രണ്‍വീര്‍ സിംഗ് ന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ‘ജീവിതത്തില്‍ വിലമതിക്കാനാകാത്ത ഒന്നാണ് ഈ ചിത്രം. 2007ല്‍ കര്‍ജത്തിലെ എന്‍ഡി സ്റ്റുഡിയോയില്‍ വച്ചെടുത്തതാണ് ഈ ചിത്രം. അന്നെനിക്ക് 22…
Read More