മലയാള സിനിമയ്ക്ക് ഒരു ബ്രൂസ്‌ലി ഉണ്ടെങ്കില്‍ അത് ബാബു ആന്റണിയാണ്. മലയാളത്തിലെ ആക്ഷന്‍ കിംഗ് എന്ന ബഹുമതി ബാബു ആന്റണിയ്ക്കു മാത്രം സ്വന്തം. ആക്ഷന്‍ സിനിമകളിലൂടെ മലയാളികളെ ത്രസിപ്പിച്ചിരുന്ന കാലത്തുതന്നെയാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നു വിശേഷിപ്പിക്കാവുന്ന വൈശാലി പിറവിയെടുത്തത്. അന്നുവരെ കണ്ടു വന്ന ബാബു ആന്റണിയില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു രൂപവും ഭാവവും അഭിനയ സാധ്യതയും ചേര്‍ന്ന കഥാപാത്രമായിരുന്നു വൈശാലിയിലെ ലോമപാദ മഹാരാജാവ്. ഈ സിനിമയിലൂടെ താനറിഞ്ഞ ഭരതേട്ടനെയും വാസുവേട്ടനെയും കുറിച്ച് ബാബു ആന്റണി പറയുന്നു…’ഭരതേട്ടന്‍ ഒരു ജീനിയസ് ആണ്. ലോകത്തിലെ ഏറ്റവും മികച്ച സംവിധായകരുടെ പട്ടിക എടുത്താല്‍ ഭരതന്‍ അതിലുണ്ടാകമെന്ന് എനിക്കുറപ്പാണ്. അദ്ദേഹം ഒരു സംഭവം തന്നെയണ്. ഓരോ കഥാപാത്രങ്ങള്‍ക്കും പറ്റിയ ആളുകളെ കണ്ടുപിടിച്ച് കാസ്റ്റ് ചെയ്യുന്ന സ്വഭാവമാണ് പണ്ടുമുതലേ ഭരതേട്ടന് ഉള്ളത്. ഭരതേട്ടന്റെ സ്വപ്നം തന്നെയായിരുന്നു വൈശാലി എന്ന ചിത്രം. അധികം…
Read MoreTag: mt
ശ്രീകുമാര്‍ മേനോനോട് ഇനി യാതൊരു സഹകരണവുമുണ്ടാകില്ല ! രണ്ടാമൂഴം സിനിമയാക്കുക എംടിയുടെ ജീവിതാഭിലാഷമാണ് അതിനുള്ള ശ്രമങ്ങള്‍ തുടരും; നിര്‍ണായക വെളിപ്പെടുത്തലുമായി എംടിയുടെ അഭിഭാഷകന്‍…
സംവിധായകന്‍ ശ്രീകുമാര്‍ മേനോനോട് ഇനി യാതൊരു വിധത്തിലും സഹകരിക്കില്ലെന്നാണ് എംടിയുടെ തീരുമാനമെന്ന് വെളിപ്പെടുത്തി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ശിവരാമകൃഷ്ണന്‍. ശ്രീകുമാര്‍ മേനോനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് എംടിയെ മാറ്റി ചിന്തിപ്പിച്ചത്. സംവിധായകനുമായി ഇനി മുന്നോട്ടുപോകാന്‍ കഥാകൃത്തിന് താല്‍പര്യമില്ല. കരാറുപ്രകാരമുള്ള സമയം കഴിഞ്ഞപ്പോള്‍ വക്കീല്‍ നോട്ടീസ് അയച്ചുവെങ്കിലുംസംവിധായകന്‍ മറുപടി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് എംടി പരാതി നല്‍കിയത്. രണ്ടാമൂഴം സിനിമയാക്കുകയെന്നതാണ് എംടിയുടെ ജീവിതാഭിലാഷമാണ്. അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ശിവരാമകൃഷ്ണന്‍ വ്യക്തമാക്കി. ഒക്ടോബര്‍ 11 നാണ് ഇതിഹാസ നോവലായ ‘രണ്ടാമൂഴം’ അടിസ്ഥാനമാക്കിയുള്ള ബ്രഹ്മാണ്ഡ ചിത്രത്തില്‍നിന്ന് എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നതായി റിപ്പോട്ടുകള്‍ പുറത്തു വന്നത്. സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എംടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു.തുടര്‍ന്ന് തനിക്ക് മധ്യസ്ഥന്‍ വേണമെന്ന് ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ഏഴിലേക്ക് മാറ്റുകയായിരുന്നു.…
Read More